മേയർ വർഗീസിന്റെ ഭാര്യക്ക് സ്ത്രീധനം കിട്ടിയതാണ് തൃശൂർ പട്ടണം;അതുകൊണ്ട് പോലീസുകാർ സല്യൂട്ട് അടിക്കണം, മറ്റുളള ഉദ്യോഗസ്ഥർ രണ്ടാം മുണ്ട് അരയിൽ ചുറ്റി വാക്കയ്യുപൊത്തി വേണം സംസാരിക്കാൻ; എരപ്പാളി വർദ്ധകനായാലും വർദ്ധകൻ എരപ്പാളിയായാലും തനിസ്വഭാവം മാറില്ല; ശക്തൻ തമ്പുരാൻ്റെ നാട്ടിൽ ശപ്പൻ തമ്പുരാൻ!വിമർശനവുമായി അഡ്വക്കേറ്റ് ബി ജയശങ്കർ

പതിനെട്ട് വാദ്യവും ചെണ്ടക്കു താഴെ; എംപിയും എംഎൽഎയും മേയർക്കു താഴെ.വിമർശനവുമായി അഡ്വക്കേറ്റ് ബി ജയശങ്കർ. .അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ;
ഫക്സ് ബോർഡിൽ തന്റെ പടം ചെറുതും സ്ഥലം എംഎൽഎ ബാലചന്ദ്രൻ്റെ പടം വലുതും ആയതിനാൽ തൃശൂർ മേയർ ഇടഞ്ഞു. പൂങ്കുന്നം സർക്കാർ സ്കൂളിലെ ചടങ്ങ് ബഹിഷ്‌കരിച്ചു, മാഷമ്മാരോട് കയർത്തു. സ്കൂളിൻ്റെ മുതലാളി മേയറാണെന്ന് ഓർമിപ്പിച്ചു. മേലിൽ തന്നെ കാണിച്ച് അംഗീകാരം വാങ്ങാതെ ഒറ്റയോരു ഫ്ലക്സും ഒരാളും വെക്കരുതെന്ന് വിലക്ക് കല്പിച്ചു.
മേയർക്കു മദംപൊട്ടിയ വാർത്ത കേട്ട് പാവം എംഎൽഎ വിരണ്ടോടി. ചടങ്ങ് അലങ്കോലമായി.മേയർ വർഗീസിന്റെ ഭാര്യക്ക് സ്ത്രീധനം കിട്ടിയതാണ് തൃശൂർ പട്ടണം. അതുകൊണ്ട് പോലീസുകാർ സല്യൂട്ട് അടിക്കണം, മറ്റുളള ഉദ്യോഗസ്ഥർ രണ്ടാം മുണ്ട് അരയിൽ ചുറ്റി വാക്കയ്യുപൊത്തി വേണം സംസാരിക്കാൻ. എരപ്പാളി വർദ്ധകനായാലും വർദ്ധകൻ എരപ്പാളിയായാലും തനിസ്വഭാവം മാറില്ല. ശക്തൻ തമ്പുരാൻ്റെ നാട്ടിൽ ശപ്പൻ തമ്പുരാൻ!
അതേസമയം തനിക്ക് കോർപ്പറേഷൻ പരിധിയിലുള്ള പരിപാടികളിൽ കടുത്ത അവഗണനയാണ് നേരിടുന്നതെന്ന് മേയർ എം കെ വർഗീസ് പറഞ്ഞു. സ്കൂളിലെ പരിപാടിയിൽ നിന്ന് ഇറങ്ങിപ്പോന്നത് പ്രോട്ടോക്കോൾ ലംഘനം മൂലമാണ്. അർഹമായ പരിഗണന പല ചടങ്ങുകളിലും തനിക്ക് കിട്ടാറില്ല.
നഗരസഭാദ്ധ്യക്ഷനായ തനിക്ക് പ്രോട്ടോക്കോൾ പ്രകാരം എംഎൽഎയ്ക്കും എംപിയ്ക്കും മുകളിലാണ് സ്ഥാനം. എന്നാൽ കോർപ്പറേഷൻ പരിധിയിലെ ചടങ്ങുകളിൽ തന്നെ അധ്യക്ഷനാക്കാതെ മുഖ്യാതിഥിയായി ഒതുക്കും. മിക്ക പരിപാടികളിലും പ്രോട്ടോക്കോൾ പാലിക്കുന്നില്ലെന്നും എം കെ വർഗീസ് ആരോപിക്കുന്നു.
https://www.facebook.com/Malayalivartha