കളിക്കുന്നതിനിടെ കയര്‍ കഴുത്തില്‍ കുരുങ്ങി 12കാരിക്ക് ദാരുണാന്ത്യം

മലപ്പുറത്ത് കളിക്കുന്നതിനിടെ കയര്‍ കഴുത്തില്‍ കുരുങ്ങി 12 കാരി മരിച്ചു. മമ്പാട് പന്തലിങ്ങല്‍ കാട്ടുമുണ്ട ജൗഹര്‍, ശബ്‌ന ദമ്പതികളുടെ മകള്‍ സിയ ആണ് മരിച്ചത്. കാട്ടുമുണ്ട ജി.എം.യു.പി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയാണ് സിയ.
ഉമ്മയുടെ വീട്ടില്‍ വിരുന്ന് പോയതായിരുന്നു സിയാ. അവിടെ വച്ചാണ് അപകടം ഉണ്ടായത്. പൊലീസ് എത്തി ഇന്‍ക്വസ്റ്റ് നടത്തി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം മമ്പാട്ടെ വീട്ടിലെത്തിക്കും.
https://www.facebook.com/Malayalivartha