പട്ടികടി സഹിച്ചില്ല... കണ്ണൂരില്‍ നാല്‍പതോളം തെരുവുനായ്ക്കളെ സയനൈഡ് കുത്തിവെച്ച് കൊന്നു

കണ്ണൂരില്‍ തെരുവുനായ്ക്കളെ സയനൈഡ് കുത്തിവെച്ച് കൊന്നു. പുഴാതി പഞ്ചായത്തിലെ നാല്‍പതോളം നായ്ക്കളെയാണ് ഇത്തരത്തില്‍ സയനൈഡ് കുത്തിവെച്ച് കൊന്നത്.
തെരുവുനായ ശല്യം രൂക്ഷമായതിനെ തുടര്‍ന്ന് പുഴാതി പഞ്ചായത്തിന് കീഴിലെ നിരവധിപ്പേര്‍ക്ക് പട്ടികടിയേറ്റിരുന്നു. തുടര്‍ന്ന് പട്ടിപിടുത്തക്കാരെ ഉപയോഗിച്ച് പിടികൂടിയ പട്ടികളെ മാരകമായ വിഷം കുത്തിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. . പഞ്ചായത്തിലെ മെംബറുമാരുടെയെല്ലാം അറിവോടെയായിരുന്നു തെരുവുനായ്ക്കളെ കൂട്ടത്തോടെ കൊന്നൊടുക്കിയത്. ഇതിനിടെ, മൃഗസ്‌നേഹിയും പുഴാതി പഞ്ചായത്ത് നിവാസിയുമായ ഒരു ഡോക്ടര്‍ വിഷയത്തില്‍ ഇടപെട്ടതിനെ തുടര്‍ന്നാണ് നായ്ക്കളെ കൊല്ലുന്ന നടപടി നിര്‍ത്തിവെച്ചത്.
വന്ധ്യംകരണം ഉള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ണ്ണതയിലെത്താത്ത സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് സുരക്ഷ ഒരുക്കാനായിരുന്നു പഞ്ചായത്തിന്റെ രഹസ്യ നടപടി. അതേസമയം, നായ്ക്കളെ കൊന്നൊടുക്കിയ വിഷയത്തില്‍ കൂടുതല്‍ പ്രതികരിക്കാന്‍ പഞ്ചായത്ത് അധികൃതര്‍ തയ്യാറായിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























