ഓണത്തിന് പാചകവാതക വിതരണം ഭാഗികമായി മുടങ്ങിയേക്കും; നാളെ മുതല്‍ സംസ്ഥാനത്ത് സിലിണ്ടര്‍ വിതരണതൊഴിലാളികള്‍ പണിമുടക്ക് പ്രഖ്യാപിച്ചു

ഓണത്തിന് പാചകവാതക വിതരണം ഭാഗികമായി മുടങ്ങിയേക്കും. നാളെമുതല്‍ സംസ്ഥാനത്ത് സിലിണ്ടര്‍ വിതരണതൊഴിലാളികള്‍ പണിമുടക്ക് പ്രഖ്യാപിച്ചു. ബോണസ് നല്‍കാത്തതിനെതുടര്‍ന്ന് സിഐടിയുവിന്റെ നേതൃത്വത്തിലുള്ള തൊഴിലാളി സംഘടനയാണ് അനിശ്ചിതകാലസമരം നടത്താന്‍ തീരുമാനിച്ചത്
ഓണം ബോണസ് സംബന്ധിച്ച് ഇതുവരെ തീരുമാനമാകാത്തതിനെതുടര്‍ന്നാണ് കേരള ഗ്യാസ് ഏജന്‍സി തൊഴിലാളി യൂണിയന്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചത്. ഓണം ബോണസ് എന്ന തൊഴിലാളികളുടെ ആവശ്യത്തെ തുടര്‍ന്ന് ലേബര്‍കമ്മീഷണര്‍ രണ്ടുവട്ടം ചര്‍ച്ച തീരുമാനിച്ചെങ്കിലും ഗ്യാസ് ഡീലേഴ്‌സ് പങ്കെടുത്തില്ല. തുടര്‍ന്നാണ് അനിശ്ചിതകാല സമരമെന്ന തീരുമാനം. ഒരുവിഭാഗം തൊഴിലാളികള്‍ സമരത്തിലാകുന്നതോടെ ഓണക്കാലത്തെ പാചകവാതക വിതരണം താറുമാറാകും
സിഐടിയു നേതൃത്വത്തിലുള്ള സംഘടനമാത്രമാണ് ഈ തൊഴില്‍ മേഖലയിലുള്ളത്. കണ്ണൂരില്‍ ബോണസ് സംബന്ധിച്ച തീരുമാനം ജില്ലാ അടിസ്ഥാനത്തില്‍ രൂപപ്പെട്ടു. മറ്റ് പതിനൊന്നു ജില്ലകളെ സമരം ഭാഗികമായി ബാധിക്കും. എറണാകുളം ആലപ്പുഴ മലപ്പുറം ജില്ലകളിലെ മിക്ക തൊഴിലാളികള്‍ക്കും സിഐടിയു നേതൃത്വത്തിലുള്ള സംഘടനയില്‍ അംഗത്വമുണ്ട്. അതുകൊണ്ട് ഈ ജില്ലകളില്‍ സിലിണ്ടര്‍ വിതരണം പൂര്‍ണ്ണമായും സ്തംഭിക്കാനും സാധ്യതയുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























