ബാലന്‍ കൊല്ലപ്പെട്ട നിലയില്‍; പീഡനശ്രമത്തെ തുടര്‍ന്നെന്നു സൂചന, പതിനേഴുകാരന്‍ പിടിയില്‍

ബാലനെ ചതുപ്പില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. വലിയവീട് കുളത്തിനു സമീപം കുറ്റിക്കാട്ടിലെ ചതുപ്പ് പ്രദേശത്തെ വെള്ളക്കെട്ടില്‍ പരുക്കേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത് വിഴിഞ്ഞം മുല്ലൂര്‍ മുള്ളുവിളവീട്ടില്‍ ജോണി ഷീജാകുമാരി ദമ്പതികളുടെ ഏകമകന്‍ ജിത്തു (ഒന്‍പത്) വിനെയാണ്. പ്രകൃതിവിരുദ്ധ പീഡനശ്രമം എതിര്‍ത്തതിനെത്തുടര്‍ന്നുള്ള കൊലപാതകമാണെന്നാണു പൊലീസ് നിഗമനം. 17 വയസ്സുകാരനെ ഇതേത്തുടര്‍ന്നു വിഴിഞ്ഞം പൊലീസ് കസ്റ്റഡിയില്‍ എടുത്തതായി സൂചനയുണ്ട്.
മീന്‍ പിടിക്കാനെന്ന പേരില്‍ ബാലനെ ഇവിടേക്കു കൊണ്ടുപോയ പ്രതി പീഡനശ്രമം നടത്തിയപ്പോള്‍ ചെറുത്ത കുട്ടിയുടെ മുഖത്തു കുപ്പി കൊണ്ടടിച്ചു ചവിട്ടിവീഴ്ത്തി പീഡനം തുടര്‍ന്നതായാണു പൊലീസ് ഭാഷ്യം. കുട്ടി ചതുപ്പില്‍ കിടക്കുന്നതായി ഇതുവഴി പോയ നാട്ടുകാരാണു കണ്ടത്. തുടര്‍ന്നുള്ള അന്വേഷണത്തിലാണു കുട്ടിയെ കൂട്ടിക്കൊണ്ടുപോയയാളെക്കുറിച്ചു സൂചന ലഭിച്ചതെന്നു സ്ഥലത്തെത്തിയ ഫോര്‍ട്ട് അസി. കമ്മിഷണര്‍ സുധാകര പിള്ള പറഞ്ഞു. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. കോട്ടുകാല്‍ ഗവ. സ്‌കൂളില്‍ മൂന്നാം ക്ലാസ് വിദ്യാര്‍ഥിയാണ് മരിച്ച ജിത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























