മതേതര സംഘടനയാണ് ഞങ്ങളെന്ന് ലീഗിനിയും പറയും..അത് കേള്‍ക്കുന്ന ഞങ്ങള്‍ നിങ്ങളെ തിരിച്ച് മതവര്‍ഗ്ഗീയ സംഘടനയെന്ന് ആണയിട്ട് മനസ്സില്‍ പതിപ്പിക്കും.. എന്നാണ് നിങ്ങളുടെ ഒക്കെ തലച്ചോറ് മതത്തിനപ്പുറം മനുഷ്യബന്ധങ്ങള്‍ക്ക് മൂല്ല്യം കൊടുത്ത് തുടങ്ങുക...?? ജസ്ല മാടശ്ശേരി കുറിക്കുന്നു
പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസിനെതിരെയും ഭാര്യയും മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുമായ വീണ വിജയനെതിരെയും ഗുരുതര ആക്ഷേപവുമായി മുസ്ലിം ലീഗ് നേതാവ് രംഗത്ത് എത്തുകയുണ്ടായി. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുൽ റഹ്മാൻ കല്ലായിയാണ് മന്ത്രിക്കെതിരെയും കുടുംബത്തിനെതിരെയും രൂക്ഷ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്. എ.കെ.ജി ഇല്ലാത്ത സ്വർഗം വേണ്ട എന്ന് പറയുന്ന മുസ്ലിംകൾ കാഫിർ ആണെന്നും അദ്ദേഹം പ്രസംഗത്തിൽ പറയുന്നു.
ഈ സംഭവം വിവാദമാവുകയും നിരവധി പേർ ഇതിനെതിരെ രംഗത്തുവരികയും ചെയ്തിട്ടുണ്ട്. റിയാസിന്റേത് വിവാഹമല്ലെന്നും വ്യഭിചാരമാണെന്നായിരുന്നു അബ്ദുറഹ്മാന് കല്ലായിയുടെ പ്രസംഗം. മുസ്ലിം ലീഗ് കോഴിക്കോട് ബീച്ചില്‍ നടത്തിയ വഖഫ് സംരക്ഷണ റാലിയിലായിരുന്നു അബ്ദുറഹ്മാന് കല്ലായിയുടെ പ്രസംഗം. പ്രസംഗത്തിനിടെ ലിംഗ-ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കെതിരെയും അബ്ദുറഹ്മാന് കല്ലായി അധിക്ഷേ വാക്കുകള്‍ ചൊരിയുന്നുണ്ട്. ഇതിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് ജസ്ല മാടശ്ശേരി.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
രണ്ട് മനുഷ്യര്‍ വിവാഹം കഴിച്ച് സന്തോഷത്തോടെ ജീവിക്കുന്നു.. പരസ്പരം സ്നേഹവും പ്രണയവും ഉള്ള രണ്ട് മനുഷ്യര്‍ തമ്മിലാണ് ഒന്നിക്കേണ്ടത്.. അല്ലാതെ മതങ്ങള്‍ തമ്മിലല്ല... രണ്ട് മതത്തില്‍ പെട്ടവര്‍ ഒരുമിച്ച് വിവാഹം കഴിക്കുന്നതിന് ഇന്ത്യന്‍ ഭരണഘടന അനുവാദം നല്കുന്നു.. എന്നിട്ടും കഴിഞ്ഞ ദിവസം മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാന് കല്ലായി.. വലിയ വേദികെട്ടി ആളുകളെ വിളിച്ച് കൂട്ടി വിളിച്ച് കൂവി... അവര്‍ വ്യഭിചാരികളാണെന്ന്...
മതേതര സംഘടനയാണ് ഞങ്ങളെന്ന് ലീഗിനിയും പറയും..അത് കേള്‍ക്കുന്ന ഞങ്ങള്‍ നിങ്ങളെ തിരിച്ച് മതവര്‍ഗ്ഗീയ സംഘടനയെന്ന് ആണയിട്ട് മനസ്സില്‍ പതിപ്പിക്കും.. എന്നാണ് നിങ്ങളുടെ ഒക്കെ തലച്ചോറ് മതത്തിനപ്പുറം മനുഷ്യബന്ധങ്ങള്‍ക്ക് മൂല്ല്യം കൊടുത്ത് തുടങ്ങുക...??
നമ്മള് ഇന്നും ആറാം നൂറ്റാണ്ടിലല്ലെന്ന് എന്നാണ് നിങ്ങള്‍ തിരിച്ചറിയുക.. പ്രിയപ്പെട്ട റിയാസ് വീണ..നിങ്ങള്‍ ഈ ചിരിയോടെ തന്നെ മുന്നോട്ട് പോകുക..തലയില്‍ വെളിച്ചമുള്ളൊരു വിഭാഗം നിങ്ങളുടെ പുഞ്ചിരിയില്‍ സന്തോഷിക്കുന്നവരുണ്ട്...
https://www.facebook.com/Malayalivartha