Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..

'അച്ഛാ കുറുമ്പൊന്നും കാണിക്കുന്നില്ലല്ലോ, ഓക്‌സിജൻ മാസ്‌ക് വലിച്ചൂരാൻ നോക്കല്ലേ;ഈ കുശലങ്ങൾ ചോദിക്കാൻ മകൻ ഇനിയില്ലമാതാപിതാക്കളുമായി പിറന്നാൾ ആഘോഷിച്ച് നാലാം ദിവസം മരണം;അവസാനമായി കണ്ടത് ആ ദിവസത്തിൽ;വെന്റിലേറ്ററിൽ കിടക്കുന്ന അച്ഛന് ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല മകന്റെ വിയോഗ വാർത്ത;ദുഃഖം കടിച്ച് പിടിച്ച് അമ്മയും ;പ്രദീപിന്റെ മരണം നൊമ്പരമാകുമ്പോൾ

10 DECEMBER 2021 12:28 PM IST
മലയാളി വാര്‍ത്ത

More Stories...

സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ ഒരു വിഷയത്തിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി

സങ്കടക്കാഴ്ചയായി...ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം...

കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ രാജേന്ദ്രവിശ്വനാഥ് ആർലേക്കറെ ലോക് ഭവനിൽ സന്ദർശിച്ചു...

ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം

രാജ്യം വളരെയധികം ദുഃഖത്തിലാണ്.... സംയുക്ത സേനാ മേധാവി യുടെയും സൈനികരുടെയും മരണത്തിൽ ഏറ്റവും കൂടുതൽ വേദന അനുഭവിക്കുന്നത് അവരുടെ ഉറ്റവർ തന്നെയാണ്. ഇപ്പോളിതാ മലയാളി സൈനികന്റെ വീട്ടിൽ നിന്നുള്ള വിവരങ്ങളും ബിപിൻ റാവത്തിന്റെ ബന്ധുക്കളുടെ പ്രതികരണവും ഒക്കെഅത്യന്തം വേദനാജനകം തന്നെയാണ്.

ബുധനാഴ്ചയുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ ഒരു മലയാളി സൈനീകനും മരിച്ചു എന്നത് അത്യന്തം വേദനാജനകമായ വാർത്തയായിരുന്നു. എന്നാൽ ആ വീട്ടിൽ അച്ഛന് ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല തന്റെ മകൻ മരിച്ചെന്ന വിവരം. വ്യോമസേനാ ഫ്‌ളൈറ്റ് ഗണ്ണറായ പ്രദീപ് കുമാർ ഇനി തന്നെകാണാൻ എത്തില്ലെന്നത് അച്ഛന് വിശ്വസിക്കാൻ കഴിയുന്നില്ല.

വീട്ടിൽ സജ്ജമാക്കിയ വെന്റിലേറ്ററിൽ കഴിയുകയാണ് രാധാകൃഷ്ണൻ. അദ്ദേഹം ഇപ്പോഴും തന്റെ മകനെവിടെ എന്ന് അന്വേഷിക്കുകയാണ്. പ്രദീപിന്റെ അമ്മയാകട്ടെ സകലവും കടിച്ചു പിടിച്ചുനിൽക്കുന്നു . പൊന്നൂക്കര മൈമ്പിള്ളി ക്ഷേത്രത്തിനു സമീപത്തുള്ള പ്രദീപിന്റെ ഇരുനില വീടിനുള്ളിൽ ആരെയും പ്രവേശിപ്പിക്കില്ല. അച്ഛന് മകന്റെ വേർപാട് ഉൾക്കൊള്ളാൻ സാധിക്കുന്നില്ല.

വീട്ടിലേക്കു വിളിക്കുമ്പോഴെല്ലാം പ്രദീപ് അച്ഛനോട്‌ പറയുന്നത് 'അച്ഛാ കുറുമ്പൊന്നും കാണിക്കുന്നില്ലല്ലോ, ഓക്‌സിജൻ മാസ്‌ക് വലിച്ചൂരാൻ നോക്കല്ലേ എന്നൊക്കെയാണ്. എന്നും പതിവായിട്ടും വിളിക്കുന്നത് മുടങ്ങിയപ്പോൾ ബുധനാഴ്ച രാത്രിമുതൽ പൊന്നൂക്കര അറയ്ക്കൽ വീട്ടിൽ രാധാകൃഷ്ണൻ ഭാര്യ കുമാരിയോട് മകനെ കുറിച്ച് ചോദിച്ചു തുടങ്ങി , പ്രദീപ് മോന്റെ വിളി വന്നില്ലല്ലോ എന്ന അച്ഛന്റെ ചോദ്യത്തിന് വ്യാഴാഴ്ച രാവിലെ ബന്ധുക്കളെല്ലാം ചേർന്ന് മറുപടി നൽകി.

മകൻ ഇനി തിരിച്ചു വരില്ലെന്ന്. പ്രദീപിന് അവസാനമായി അന്ത്യാഞ്ജലി നൽകാൻ എല്ലാവരും കാത്തിരിക്കുന്നു . . അപകടവിവരമറിഞ്ഞ് ബുധനാഴ്ചതന്നെ കോയമ്പത്തൂരിലേക്കു പ്രദീപിന്റെ സഹോദരൻ പ്രസാദ് യാത്ര തിരിച്ചു. പ്രദീപിന്റെ ഭാര്യ ശ്രീലക്ഷ്മിയും ഏഴും രണ്ടും വയസ്സുള്ള രണ്ടുമക്കളും കോയമ്പത്തൂരിലെ ക്വാർട്ടേഴ്‌സിലുണ്ട് . ശ്രീലക്ഷ്മിയുടെ അച്ഛനും കോയമ്പത്തൂരിൽ എത്തി. വീട്ടിലേക്കെത്തുന്നവരെല്ലാം ഗേറ്റിനു സമീപത്തെ മറ്റൊരു ചിത്രത്തിൽ പുഷ്പാഞ്ജലി അർപ്പിക്കുന്നുണ്ട് .

തൃശൂർ പുത്തൂർ പൊന്നൂക്കര അറയ്ക്കൽ വീട്ടിൽ രാധാകൃഷ്ണന്റെയും കുമാരിയുടെയും മകനാണു പ്രദീപ്. ശ്വാസകോശ രോഗം ഗുരുതരമായതിനെത്തുടർന്ന് രാധാകൃഷ്ണനെ കഴിഞ്ഞമാസം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.അന്ന് പ്രദീപ് നാട്ടിലെത്തിയിരുന്നു . അച്ഛനെ തിരികെ വീട്ടിലെത്തിക്കുകയും മകന്റെ ജന്മദിനം ആഘോഷിക്കുകയും ചെയ്തിട്ടാണ് തിരികെ ജോലിയിൽ പ്രവേശിച്ചത്. ആഘോഷം കഴിഞ്ഞതിന്റെ നാലാം ദിവസമാണ് അപകടം.

ഊട്ടിയിൽ ഹെലികോപ്റ്റർ അപകടമുണ്ടായതായി കേട്ടതു മുതൽ ആധി തുടങ്ങി ആ വീട്ടിൽ . ഉന്നത ഉദ്യോഗസ്ഥരോടൊപ്പം ഹെലികോപ്റ്ററിൽ പോകുന്ന വിവരം തലേദിവസം ഫോൺ വിളിച്ചപ്പോൾ പ്രദീപ് പറഞ്ഞിരുന്നു . ഇന്നലെ രാവിലെ വിളി വരാഞ്ഞതിനാൽ പോയിട്ടുണ്ടാവില്ലെന്നാണു കരുതിയത്. എന്നാൽ രാത്രി വീടിനു ചുറ്റുമെത്തിയവരുടെ പ്രതികരണങ്ങളിൽനിന്നും വാർത്താ സൂചനകളിൽ നിന്നും മകനെ നഷ്ടമായത് കുമാരി മനസിലാക്കി. അപകടത്തിൽപ്പെട്ട ഹെലികോപ്റ്ററിന്റെ ഫ്‌ളൈറ്റ് ഗണ്ണറായിരുന്നു പ്രദീപ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നീറ്റ് ചോദ്യപേപ്പർ ചോർച്ച.... മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് നീറ്റ് അടിസ്ഥാനമാക്കുന്നത് നിർത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്  (13 minutes ago)

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്​ദുൽ റഹീമി​ന്‍റെ മോചനത്തിനായുള്ള നടപടികൾ ഊർജ്ജിതത്തിൽ....  (31 minutes ago)

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ആറ് വിക്കറ്റിന് തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു  (42 minutes ago)

സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ ഒരു വിഷയത്തിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി  (49 minutes ago)

ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം...  (56 minutes ago)

കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ രാജേന്ദ്രവിശ്വനാഥ് ആർലേക്കറെ ലോക് ഭവനിൽ സന്ദർശിച്ചു...  (1 hour ago)

എസ്.എസ്.എൽ.സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും...  (1 hour ago)

ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവില  (1 hour ago)

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (9 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (11 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (12 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (12 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (12 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (12 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (12 hours ago)

Malayali Vartha Recommends