Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..

ഇടതുപക്ഷം സമുദ്ര പരിഷ്കാരങ്ങളെ കാണുന്നത് മത്സ്യത്തൊഴിലാളികളുടെ കാഴ്ചപ്പാടിൽ നിന്നുകൊണ്ടാണ്;ചരിത്രകാലം മുതൽ പ്രാഥമികമായി മത്സ്യത്തൊഴിലാളികളുടെ ഉപജീവന മേഖലയാണ് കടൽ;അതോടൊപ്പം കപ്പൽ ഗതാഗതത്തിനും സമീപകാലത്തായി ടൂറിസത്തിനുമെല്ലാം ഉപയോഗപ്പെടുത്തി വരുന്നു;എന്തുകൊണ്ട് ബ്ലൂ ഇക്കണോമി നയത്തെ പാടേ തള്ളിക്കളയണമെന്ന ചോദ്യവുമായി ഡോ.തോമസ് ഐസക്ക്

10 DECEMBER 2021 01:06 PM IST
മലയാളി വാര്‍ത്ത

More Stories...

സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ ഒരു വിഷയത്തിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി

സങ്കടക്കാഴ്ചയായി...ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം...

കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ രാജേന്ദ്രവിശ്വനാഥ് ആർലേക്കറെ ലോക് ഭവനിൽ സന്ദർശിച്ചു...

ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം

ഇടതുപക്ഷം സമുദ്ര പരിഷ്കാരങ്ങളെ കാണുന്നത് മത്സ്യത്തൊഴിലാളികളുടെ കാഴ്ചപ്പാടിൽ നിന്നുകൊണ്ടാണ്. ചരിത്രകാലം മുതൽ പ്രാഥമികമായി മത്സ്യത്തൊഴിലാളികളുടെ ഉപജീവന മേഖലയാണ് കടൽ. അതോടൊപ്പം കപ്പൽ ഗതാഗതത്തിനും സമീപകാലത്തായി ടൂറിസത്തിനുമെല്ലാം ഉപയോഗപ്പെടുത്തി വരുന്നു. എന്തുകൊണ്ട് ബ്ലൂ ഇക്കണോമി നയത്തെ പാടേ തള്ളിക്കളയണമെന്ന ചോദ്യവുമായി ഡോ.തോമസ് ഐസക്ക്.

അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; എന്തുകൊണ്ട് ബ്ലൂ ഇക്കണോമി നയത്തെ പാടേ തള്ളിക്കളയണം?ഇടതുപക്ഷം സമുദ്ര പരിഷ്കാരങ്ങളെ കാണുന്നത് മത്സ്യത്തൊഴിലാളികളുടെ കാഴ്ചപ്പാടിൽ നിന്നുകൊണ്ടാണ്. ചരിത്രകാലം മുതൽ പ്രാഥമികമായി മത്സ്യത്തൊഴിലാളികളുടെ ഉപജീവന മേഖലയാണ് കടൽ. അതോടൊപ്പം കപ്പൽ ഗതാഗതത്തിനും സമീപകാലത്തായി ടൂറിസത്തിനുമെല്ലാം ഉപയോഗപ്പെടുത്തി വരുന്നു.

ഇതുപോലെ നാടിന്റെ ആവശ്യങ്ങൾക്കുവേണ്ടി ഉപയോഗപ്പെടുത്തേണ്ടിവരും. പക്ഷെ മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തെ അത് ഹനിക്കുമെങ്കിൽ പുനരധിവസാവും നഷ്ടപരിഹാരവും നൽകിയേ തീരൂ. ഇങ്ങനെയൊരു കഴ്ചപ്പാടേ ബ്ലൂ ഇക്കണോമി നയത്തിൽ ഇല്ല. 

ഒന്ന്) കേരളത്തിൽ നാം മുന്നോട്ടുവയ്ക്കുന്ന സമുദ്ര പരിഷ്കാരം കടലിനുമേൽ മത്സ്യത്തൊഴിലാളികൾക്ക് ഉടമസ്ഥാവകാശവും ആദ്യ വിൽപ്പനാവകാശവും നൽകുകയാണ്. ഈ അക്വേറിയം റിഫോംസ് നടപ്പാക്കുമെന്ന് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്തിട്ടുണ്ട്. ബ്ലൂ ഇക്കണോമി നയത്തെ ഇതേ രേഖയിൽ തള്ളിക്കളഞ്ഞിട്ടുമുണ്ട്. കാരണം ഈ നയത്തിന്റെ ലക്ഷ്യം സമുദ്രത്തിന്റെ കോർപ്പറേറ്റുവൽക്കരണമാണ്.

രണ്ട്) സമുദ്രത്തിന്റെ അടിത്തട്ടിൽ തീരം തന്നെയും ഖനനത്തിനു കോർപ്പറേറ്റുകൾക്കു തുറന്നു കൊടുക്കുകയാണ് ബ്ലൂ ഇക്കണോമി നയത്തിന്റെ കാതൽ. ഇത് മത്സ്യ പ്രജനനത്തിന്റെ ആവാസവ്യവസ്ഥയെ തകർക്കും. മത്സ്യവിഭവ ശോഷണത്തിന് ഇടനൽകും. തീരത്തിന്റെ നാശത്തിനും വഴി തെളിയിക്കും. കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ ഇത്തരം ബൃഹത് ഖനന പരിപാടിക്ക് ഇനിമേൽ സാംഗത്യമില്ല. ഈ ഖനന വസ്തുക്കളുടെയെല്ലാം ഉപയോഗം കുറയ്ക്കുന്നതിനെക്കുറിച്ചാണ് ലോകം ചിന്തിക്കുന്നത്. ഇന്ത്യ ഉറപ്പു നൽകിയിട്ടുള്ളത്.

 

മൂന്ന്) ഇന്ന് കടലിൽ നിന്ന് പിടിക്കുന്ന മത്സ്യത്തിന്റെ അത്രയും മാരിക്കൾച്ചർ വഴി ഉൽപ്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഇത് പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തെ എങ്ങനെ ബാധിക്കുമെന്നു പരിശോധിക്കേണ്ടതുണ്ട്. ഒരുകിലോ മീൻ വളർത്തുന്നതിന് 5 കിലോ ചെറുമത്സ്യത്തിനു തുല്യമായ തീറ്റവേണ്ടതുണ്ട്. ഇത് പാവപ്പെട്ടവരുടെ പോഷകാഹാര നിലയെ എങ്ങനെ ബാധിക്കുമെന്നതും കണക്കിലെടുക്കേണ്ടതുണ്ട്.

നാല്) ഇന്ന് 12 നോട്ടിക്കൽ മൈൽ വരെയുള്ള സമുദ്ര പ്രദേശം സംസ്ഥാനങ്ങളുടെ അധികാര പരിധിയിൽ വരുന്നതാണ്. എന്നാൽ ഇതടക്കം പൂർണ്ണമായും കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിലേയ്ക്ക് നീങ്ങുകയാണ്. സംസ്ഥാനങ്ങളുടെ അധികാരം കവരുക മാത്രമല്ല, വള്ളങ്ങളുടെ രജിസ്ട്രേഷനും മറ്റും കേന്ദ്രീകരിക്കുന്നതിലേയ്ക്ക് ഇതെത്തും.

മേൽപ്പറഞ്ഞ കാരണങ്ങൾകൊണ്ട് ബ്ലൂ ഇക്കണോമി നയത്തിനെതിരെ കർഷകസമരം പോലെ ദേശവ്യാപകമായ പ്രക്ഷോഭം ഉയർത്തിക്കൊണ്ടുവരാനാവണം. ഇത്തരമൊരു പ്രക്ഷോഭത്തെ ശക്തിപ്പെടുത്തുന്നതിന് കേരള സർക്കാർ മാനിഫെസ്റ്റോയിൽ പറയുന്ന അക്വേറിയം റിഫോംസ് നിയമം പാസ്സാക്കുന്നതിന് മുൻകൈയെടുക്കണം.

കേന്ദ്രത്തിന്റെ അംഗീകാരം ഇത്തരമൊരു സാഹചര്യത്തിൽ ലഭിച്ചില്ലായെന്നു വരാം. അത് കേന്ദ്രത്തിന്റെ കോർപ്പറേറ്റ് താൽപ്പര്യങ്ങളെ തുറന്നു കാണിക്കാൻ സഹായിക്കും. ഇതാണ് എറണാകുളം ജില്ലാ സമ്മേളനത്തിന്റെ അനുബന്ധ പരിപാടിയായി വൈപ്പിനിൽ നടന്ന സെമിനാറിൽ വിശദീകരിച്ചത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നീറ്റ് ചോദ്യപേപ്പർ ചോർച്ച.... മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് നീറ്റ് അടിസ്ഥാനമാക്കുന്നത് നിർത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്  (10 minutes ago)

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്​ദുൽ റഹീമി​ന്‍റെ മോചനത്തിനായുള്ള നടപടികൾ ഊർജ്ജിതത്തിൽ....  (28 minutes ago)

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ആറ് വിക്കറ്റിന് തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു  (39 minutes ago)

സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ ഒരു വിഷയത്തിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി  (46 minutes ago)

ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം...  (53 minutes ago)

കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ രാജേന്ദ്രവിശ്വനാഥ് ആർലേക്കറെ ലോക് ഭവനിൽ സന്ദർശിച്ചു...  (1 hour ago)

എസ്.എസ്.എൽ.സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും...  (1 hour ago)

ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവില  (1 hour ago)

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (9 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (11 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (11 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (12 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (12 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (12 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (12 hours ago)

Malayali Vartha Recommends