അവരെ തേടി എത്തിയത് ഒരു കോടി, ലോട്ടറിക്കാരനെയും ഓട്ടോക്കാരനെയും കൈയ്യിലിരുന്ന ഭാഗ്യം തുണച്ചു

അവര്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. തങ്ങളെ തേടി ആ ഭാഗ്യം എത്തുമെന്ന്. ലോട്ടറി വില്പനക്കാരന്‍ കെ.വി.രമേശനെയും സുഹൃത്തും ഓട്ടോഡ്രൈവറുമായ എം.പി.പ്രകാശനെയുമാണ് ഒരു കോടിയുടെ ലോട്ടറി തേടി എത്തിയത്. ശനിയാഴ്ച്ചയാണ് ഇവര്‍ ലോട്ടറി അടിച്ച വിവരം അറിയുന്നത്. ഒരു കോടി രൂപയുടെ ലോട്ടറി കിട്ടിയപ്പോള്‍ ഇനി ഇവര്‍ ഈ തുക എന്തിന് വേണ്ടി വിനിയോഗിക്കുമെന്നാണ് നാട്ടുക്കാരും സുഹൃത്തക്കളും ഇവരോട് ചോദിക്കുന്നത്.
ഒടുവില്‍ ഓട്ടോ ഡ്രൈവര്‍ പ്രകാശന്‍ ആ ആഗ്രഹം ഒളിച്ചു വച്ചില്ല. സ്വന്തമായി ഒരു ഓട്ടോ വാങ്ങണമെന്നാണ് പ്രകാശന്റെ ആഗ്രഹം. മറ്റൊരാളുടെ ഓട്ടോ ഓടിച്ച് ഉപജീവനം കഴിക്കുന്ന പ്രകാശന് ഒരു കോടി രൂപ കിട്ടി എന്ന് അറിഞ്ഞപ്പോള്‍ സകലദൈവങ്ങളെയും വിളിച്ച് നന്ദി പറയാനും മറന്നില്ല. എല്ലാം ദൈവത്തിന്റെ അനുഗ്രഹമെന്നാണ് പ്രകാശന്‍ പറയുന്നത്. സമ്മാന തുക രണ്ട് പേരും പങ്കിട്ടെടുക്കുമെന്നും അവര്‍ പറഞ്ഞു. രമേശിന്റെ കടയില്‍ ബാക്കിവന്ന ടിക്കറ്റിലാണ് ഭാഗ്യദേവത കടാക്ഷിച്ചത്. നറുക്കെടുക്കുന്നതിന് മുമ്പ് രമേശന്റെ കൈയില്‍ അവശേഷിച്ച 50 രൂപയുടെ മൂന്ന് ടിക്കറ്റുകള്‍ പങ്കിടാന്‍ തീരുമാനിക്കുകയും പ്രകാശന്‍ രമേശന്റെ കയ്യില്‍ 75 രൂപ നല്‍കുകയുമായിരുന്നു.
നറുക്കെടുപ്പ് ഫലം വന്നപ്പോള്‍ കയ്യിലുള്ള ടിക്കറ്റിലെ കെ.ആര്‍.297846ന് ഒന്നാംസമ്മാനം ലഭിച്ചു. ടിക്കറ്റ് ഇരുവരും ചേര്‍ന്ന് പിലിക്കോട് സര്‍വീസ് സഹകരണ ബാങ്ക് കാലിക്കടവ് ശാഖയില്‍ ഏല്പിച്ചു. വര്‍ഷങ്ങളായി കാലിക്കടവില്‍ സ്‌റ്റേഷനറിക്കട നടത്തുന്ന വെള്ളൂര്‍ കണിയേരിയിലെ രമേശന്‍ ലോട്ടറി ടിക്കറ്റ് വില്പനയും നടത്തുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























