ഫയര്‍ഫോഴ്‌സ് നിബന്ധനകള്‍ പാലിക്കണമെന്ന് ചെന്നിത്തല

സ്വകാര്യ ആവശ്യത്തിനു വാഹനങ്ങള്‍ വിട്ടുനല്‍കുമ്പോള്‍ നിബന്ധനകള്‍ കൃത്യമായി പാലിക്കണമെന്നു ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഫയര്‍ഫോഴ്‌സിനു നിര്‍ദേശം നല്‍കി. ഫയര്‍ഫോഴ്‌സ് ഡിജിപിക്കാണ് മന്ത്രി ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയത്. നിബന്ധനകള്‍ പാലിക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും നിര്‍ദേശമുണ്ട്. അടൂരിലെ സ്വാകാര്യ എന്‍ജിനീയറിംഗ് കോളെജിന് ഫയര്‍ഫോഴ്‌സ് വാഹനങ്ങള്‍ ഓണാഘോഷത്തിനായി വിട്ടുനല്‍കിയത് വിവാദമായിരുന്നു. തിരുവനന്തപുരം സിഇടി കോളെജില്‍ ഓണാഘോഷത്തിനിടയില്‍ വിദ്യാര്‍ഥിനി ജീപ്പിടിച്ചു മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ നടപടി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























