എന്താ സഖാവേ പങ്കെടുക്കാത്തെ... വി.എസിനെതിരെ ജി. സുധാകരന്‍, വിഎസിന്റെ തണലിലല്ല താന്‍ പാര്‍ട്ടിയില്‍ എത്തിയതെന്ന് സുധാകരന്‍

വി എസ് അച്യുതാനന്ദനെതിരെ ആഞ്ഞടിച്ച് ജി. സുധാകരന്‍ രംഗത്ത്. വിഎസ് എന്ത് കൊണ്ട് ഉദ്ഘാടനത്തിന് എത്തിയില്ലെന്ന് ജി സുധാകരന്‍. വിഎസിന്റെ സ്‌കൂളില്‍ ജി. സുധാകരന്‍ എംഎല്‍എ നടത്തിയ വികസന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനത്തില്‍ വി എസ് വിട്ടു നിന്നതിനാണ് സുധാകരന്റെ പരസ്യവിമര്‍ശനം. ഇതിന് മുമ്പ് പൂര്‍വവിദ്യാലയത്തിലെ ചടങ്ങിന് വിഎസിനെ വിളിച്ചിരുന്നു. കഴിഞ്ഞയാഴ്ച തന്നെ വിളിച്ച് പരിപാടിയില്‍ പങ്കെടുക്കാന്‍ വിഎസിന് താല്‍പ്പര്യമില്ലെന്ന് അറിയിക്കുകയായിരുന്നു.
നേതാവിന്റെ ഇഷ്ടാനിഷ്ടങ്ങള്‍ നടക്കട്ടെ. വിഎസിന്റെ തണലിലല്ല താന്‍ പാര്‍ട്ടിയില്‍ എത്തിയതെന്ന് സുധാകരന്‍ പറഞ്ഞു. കൊതിയും നുണയും പറയാന്‍ വിഎസിന്റെ അടുത്തേക്കു പോയിട്ടില്ല. പാര്‍ട്ടിയിലെ പ്രമോഷനുവേണ്ടി വിഎസിന്റെ കാലു പിടിച്ചിട്ടില്ലെന്നും സുധാകരന്‍ പറഞ്ഞു. പൂര്‍വവിദ്യാലയത്തിലെ ചടങ്ങിന് വിഎസിനെ വിളിച്ചിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭ തിരഞ്ഞെടുപ്പിലും തോറ്റാലും ദുഖമില്ല. എന്റെ വാര്‍ഡില്‍ സിപിഎം തോറ്റിട്ടില്ല.
വിഎസിന്റെ വാര്‍ഡില്‍ 200 വോട്ടിന് തോറ്റിട്ടുണ്ട്. വിഎസിന്റെ വീടിനു മുന്നിലുള്ളതും വിഎസ് പഠിച്ചതുമായ പറവൂര്‍ പാനേക്കുളങ്ങര എച്ച്എസ്സ്എസ് കെട്ടിടം ഉദ്ഘാടനത്തിനാണ് അദ്ദേഹം വിസമ്മതിച്ചത്. എംഎല്‍എയായ ജി. സുധാകരനോടുള്ള എതിര്‍പ്പു മൂലമാണ് ആദ്യം സമ്മതിച്ച പരിപാടിക്ക് പിന്നീട് വരില്ലെന്ന് അറിയിച്ചത്. ഉദ്ഘാടനം നടക്കുന്ന സമയത്ത് വിഎസ് വേലിക്കകത്തെ വീട്ടിലുണ്ടായിരുന്നവെന്നും സുധാകരന്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























