ന്യൂജനറേഷന്‍ സിനിമകള്‍ സ്ത്രീവിരുദ്ധമെന്ന് ബിന്ദു കൃഷ്ണ

ന്യൂജനറേഷന്‍ സിനിമകള്‍ സ്ത്രീവിരുദ്ധമെന്ന ഡിജിപി ടി.പി. സെന്‍കുമാറിന്റെ അഭിപ്രായത്തെ പിന്തുണച്ച് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ബിന്ദു കൃഷ്ണ രംഗത്ത്. ഇത്തരം സിനിമകള്‍ സ്ത്രീ ശരീരത്തെ കച്ചവട വസ്തുവാക്കുന്നുവെന്നും ബിന്ദു കൃഷ്ണ പറഞ്ഞു. ന്യൂജനറേഷന്‍ സിനിമകളില്‍ സ്ത്രീകളെ മോശമാക്കി കാണിക്കുന്നു എന്നാണ് ഡിജിപി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത് .
ക്യാമ്പസ്സില്‍ പ്രേമം പോലുള്ള സിനിമകള്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നതിന് കാരണമാകുന്നുവെന്ന് ഡി.ജി.പി സെന്‍കുമാര്‍ പറഞ്ഞിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ സിനിമകളുടെ സ്വാധീനം കോളജ് ഓഫ് എന്‍ജിനീയറിങ്ങി (സിഇടി) ലെ അപകടത്തിന് കാരണമായിട്ടുണ്ടെന്ന് ഡിജിപി ടി.പി. സെന്‍കുമാര്‍ പറഞ്ഞിരുന്നു.
പ്രേമം സിനിമ പുറത്തിറങ്ങിയതു മുതല്‍ ചിത്രത്തിലെ താരങ്ങളുടെ വസ്ത്രധാരണത്തെ അനുകരിച്ച് കോളജില്‍ വിദ്യാര്‍ഥികള്‍ എത്തുന്നത് പതിവാണ്. ഇത്തരത്തില്‍ വസ്ത്രം ധരിച്ച് എത്തിയ വിദ്യാര്‍ഥികളെ കോളജില്‍ നിന്നും പുറത്താക്കിയതുള്‍പ്പെടെയുള്ള സംഭവങ്ങള്‍ പുറത്തുവന്നിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























