Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

പൂച്ചകരച്ചില്‍ വൈറല്‍... വിശ്വസുന്ദരിപ്പട്ടം നേടിയ ഹര്‍നാസ് സന്ധുവിന്റെ ജീവിതം ഒറ്റ ദിവസം കൊണ്ട് മാറി മറിഞ്ഞു; താരമൂല്യം ഉയര്‍ന്ന ഹര്‍നാസ് ഇനി മുതല്‍ താമസിക്കുക ന്യൂയോര്‍ക്കില്‍; 21 വര്‍ഷത്തിന് ശേഷം വിശ്വസുന്ദരിപ്പട്ടം ഇന്ത്യയിലേക്ക് എത്തുമ്പോള്‍ വിശേഷങ്ങളേറെ

14 DECEMBER 2021 08:16 AM IST
മലയാളി വാര്‍ത്ത

നാട്ടിന്‍പുറത്തുകാരിയായ നാണംകുണുങ്ങി ഹര്‍നാസ് സന്ധുവിന്റെ ജീവിതം ഒറ്റ ദിവസം കൊണ്ട് മാറിമറിഞ്ഞു. പഞ്ചാബില്‍ ജനിച്ച് വളര്‍ന്ന ഹര്‍നാസ് വിദ്യാഭ്യാസം നേടിയത് അടക്കം ചണ്ഡിഗഡിലായിരുന്നു. 21 വര്‍ഷത്തിന് ശേഷമാണ് വിശ്വസുന്ദരിപ്പട്ടം ഇന്ത്യയിലേക്ക് എത്തുന്നത്. സുസ്മിത സെന്നും, ലാറദത്തയുമാണ് മുന്‍പ് ഈ നേട്ടം സ്വന്തമാക്കിയത്. മൂന്നാമത്തെയാള്‍ ഹര്‍നാസായത് തികച്ചും യാഥൃശ്ചികം.

ഹര്‍നാസ് ഇന്ത്യന്‍ ജനതയുടെ അഭിമാനം വാനോളമുയര്‍ത്തിയിരിക്കുകയാണ്. വിശ്വസുന്ദരി എന്ന പ്രയോഗത്തിനപ്പുറം സ്വപ്‌നതുല്യമായ ജീവിതസൗഭാഗ്യങ്ങളാണ് ഹര്‍നാസിനെ കാത്തിരിക്കുന്നത്. തലയില്‍ ചൂടുന്ന വജ്രകിരീടത്തില്‍ നിന്നുതുടങ്ങുന്നു ആ സൗഭാഗ്യ യാത്ര. 23 കോടി എണ്‍പത് ലക്ഷം വിലമതിക്കുന്ന വജ്ര കിരീടമാണ് ഹര്‍നാസിനെ അണിയിക്കുന്നത്. പിന്നീടുള്ള ഒരു വര്‍ഷക്കാലം 1770 വജ്രങ്ങള്‍ കൊണ്ട് 18 കാരറ്റ് സ്വര്‍ണത്തില്‍ നിര്‍മ്മിതമായ കിരീടം ഹര്‍നാസിന്റെ കേശഭാരത്തെ അലങ്കരിക്കും.

 



ആറക്കമുള്ള തുകയാണ് വിശ്വസുന്ദരിക്ക് എല്ലാ മാസവും ശമ്പളമായി ലഭിക്കുക. എന്നാല്‍ കൃത്യമായ തുക എത്രയാണെന്ന് മിസ് യൂണിവേഴ്‌സ് സംഘാടകര്‍ പുറത്തുവിട്ടിട്ടില്ല. ലോകത്തെ വിവിധയിടങ്ങള്‍ സന്ദര്‍ശിക്കാന്‍ അവസരമൊരുങ്ങും. യാത്രച്ചെലവ് ഉള്‍പ്പടെ പൂര്‍ണമായും സൗജന്യമായിരിക്കുമത്.

അതേസമയം വിശ്വസുന്ദരിപ്പട്ടം നേടിയ ഹര്‍നാസ് സന്ധു ഉടന്‍ ഇന്ത്യയിലേക്കില്ലെന്ന് റിപ്പോര്‍ട്ടുകള്‍. വിശ്വസുന്ദരിപ്പട്ടം നേടിയതോടെ താരമൂല്യം ഉയര്‍ന്ന ഹര്‍നാസ് ഇനി മുതല്‍ താമസിക്കുക ന്യൂയോര്‍ക്കിലായിരിക്കും. കൂടുതല്‍ സൗന്ദര്യ മത്സരങ്ങളില്‍ പങ്കെടുക്കുന്നതിനും മോഡലിംഗ് രംഗത്ത് കൂടുതല്‍ പ്രോജക്ടുകള്‍ ലഭിക്കുന്നതിനും ഇന്ത്യയേക്കാള്‍ മികച്ച സ്ഥലം ന്യൂയോര്‍ക്ക് ആയതിനാലാണ് ഹര്‍നാസ് ഇത്തരമൊരു തീരുമാനം എടുത്തിരിക്കുന്നത്. എന്നാല്‍ പൂര്‍ണമായും ഇന്ത്യയെ തള്ളികളയാന്‍ ഹര്‍നാസിന് സാധിക്കില്ല. നിലവില്‍ പൊതു ഭരണത്തില്‍ ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്ന ഹര്‍നാസിന്റെ കുടുംബം ഇന്ത്യയില്‍ തന്നെയായിരിക്കും കഴിയുക.

 



ഇസ്രയേലിലെ എയിലേറ്റില്‍വച്ച് നടന്ന മത്സരത്തിലാണ് ഹര്‍നാസിനെ വിശ്വസുന്ദരിയായി തെരഞ്ഞെടുത്തത്. പഞ്ചാബ് സ്വദേശിയായ ഹര്‍നാസ് 2019ലെ ഫെമിന മിസ് ഇന്ത്യ പഞ്ചാബ് ആയിരുന്നു. കൂടാതെ ഫെമിന മിസ് ഇന്ത്യ 2019 ല്‍ ടോപ്പ് 12ല്‍ ഇടം നേടുകയും ചെയ്തു.

ഹര്‍നാസ് പഞ്ചാബി സിനിമയിലും അഭിനയിച്ചിട്ടുണ്ട്. പാരഗ്വയിലെയും ദക്ഷിണാഫ്രിക്കയിലെയും മത്സരാര്‍ത്ഥികളെ പിന്തള്ളിയാണ് ഹര്‍നാസ് നേട്ടം സ്വന്തമാക്കിയത്.



അതേസമയം വിശ്വസുന്ദരിപ്പട്ടം സ്വന്തമാക്കിയ ഇന്ത്യക്കാരി ഹര്‍നാസ് സന്ധുവിനോട് പൂച്ചയുടെ ശബ്ദത്തില്‍ കരയാന്‍ ആവശ്യപ്പെട്ട അവതാരകന്‍ സ്റ്റീവ് ഹാര്‍വെയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം. മത്സരത്തിന്റെ സെമിഫൈനല്‍ റൗണ്ടിലാണ് സംഭവം. ഹര്‍നാസ് മൃഗങ്ങളെ അതി മനോഹരമായി അവതരിപ്പിക്കാറുണ്ടെന്ന് താന്‍ കേട്ടതായും വേദിയില്‍ ഏതെങ്കിലും ഒരു മൃഗത്തിന്റെ ശബ്ദം അനുകരിക്കാമോ എന്നും സ്റ്റീവ് ഹാര്‍വെ ചോദിച്ചു. താന്‍ ഇതിനു തയ്യാറല്ലായിരുന്നുവെന്നും എങ്കിലും ചെയ്യാതെ നിവൃത്തിയില്ലാ എന്ന് അറിയാമെന്നും ഹര്‍നാസ് പറഞ്ഞു. അതിനു ശേഷം ഉച്ചത്തില്‍ പൂച്ച കരയുന്ന ശബ്ദം അനുകരിച്ചു.

ഈ വീഡിയോ വളരെ പെട്ടെന്ന് വൈറലായി തീര്‍ന്നു. എന്നാല്‍ അവതാരകന്‍ സ്റ്റീവ് ഹാര്‍വെയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നിരവധിപേര്‍ ഇതിനോടകം രംഗത്ത് വന്നുകഴിഞ്ഞു. വിശ്വസുന്ദരി മത്സരത്തില്‍ ഒന്നിലേറെ തവണ അവതാരകനായി എത്തിയിട്ടുള്ള ഹാര്‍വെ ഇതിനു മുമ്പും നിരവധി വിവാദങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. 2015ല്‍ വിശ്വസുന്ദരിപ്പട്ടം നേടിയ മിസ് ഫിലിപ്പൈന്‍സിനു പകരം മിസ് കൊളംബിയയെ ആണ് ഹാര്‍വെ കിരീടം ചൂടിച്ചത്. ഇത്തവണയും ഫൈനലിസ്റ്റുകളെ അനൗണ്‍സ് ചെയ്യുന്ന അവസരത്തില്‍ ഹാര്‍വെയ്ക്ക് പരാഗ്വയും പോര്‍ച്ചുഗലും തമ്മില്‍ മാറിപോയിരുന്നു. എന്തായാലും ഹര്‍നാസിനെപ്പറ്റിയുള്ള വാര്‍ത്തകള്‍ കൊഴുക്കുകയാണ്.


 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (11 minutes ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (25 minutes ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (31 minutes ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (52 minutes ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (1 hour ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (1 hour ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (1 hour ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (1 hour ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (2 hours ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (2 hours ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (2 hours ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (2 hours ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (3 hours ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (3 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (4 hours ago)

Malayali Vartha Recommends