അമ്പലപ്പുഴയില്‍ ഭര്‍ത്താവിന്റെ ക്രൂരമര്‍ദ്ദനത്തിനിരയായ യുവതി ചികിത്സയിലിരിക്കെ മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍.... തലയ്ക്കും മുഖത്തും കല്ലും കസേരയും കൊണ്ടടിച്ചു, നെഞ്ചിലും വയറ്റിലും ചവിട്ടി, വേദന കൊണ്ട് അലറി വിളിച്ച യുവതിയെ നാട്ടുകാര്‍ ഓടിക്കൂടി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല....

പുന്നപ്ര പറവൂര്‍ വെളിയില്‍ യേശുദാസിന്റെ ഭാര്യ അന്നമ്മ (സൗമ്യ31) മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇന്നലെ രാത്രിയാണ് മരണത്തിന് കീഴടങ്ങിയത്. സംഭവത്തില്‍ ഭര്‍ത്താവ് യേശുദാസിനെ (40) പുന്നപ്ര പൊലീസ് കസ്റ്റഡിയിലെടുത്തു. തലയ്ക്കും മുഖത്തുമേറ്റ ഗുരുതര പരുക്കാണ് മരണത്തിനിടയാക്കിയതെന്ന് ഡോക്ടര്‍മാര്‍
ഇന്നലെ ഉച്ചയോടെ വീട്ടില്‍ വച്ചുണ്ടായ വാക്കേറ്റത്തെ തുടര്‍ന്നായിരുന്നു മര്‍ദനം. മത്സ്യത്തൊഴിലാളിയായിരുന്ന യേശുദാസ് കഴിഞ്ഞ കുറച്ചുദിവസങ്ങളായി ജോലിക്ക് പോകാറില്ലായിരുന്നു. ദിവസവും ഇയാള്‍ മദ്യപിച്ചെത്തി അന്നമ്മയെ മര്‍ദ്ദിക്കുന്നത് പതിവാണ്. ഇന്നലെ രാവിലെ മദ്യപിച്ചെത്തിയ യേശുദാസ് അമ്മ ട്രീസയെ വീടിന് പുറത്തേക്ക് ഇറക്കിവിട്ടശേഷം കതകടച്ചു. തുടര്‍ന്ന് മൂന്ന് പ്‌ളാസ്റ്റിക് കസേരകള്‍ പൊട്ടിത്തീരുന്നതുവരെ അന്നമ്മയെ അതിക്രൂരമായി അടിച്ചു.
നെഞ്ചിലും വയറ്റിലും ചവിട്ടി. വേദന സഹിക്കാനാവാതെ ട്രീസ ബഹളം വച്ച് നാട്ടുകാരെ വിളിച്ചുകൂട്ടി. കതക് ചവിട്ടിപ്പൊളിച്ച് നാട്ടുകാര്‍ അകത്ത് കയറുമ്പോഴേക്കും അന്നമ്മ ബോധരഹിതയായി നിലത്തുകിടക്കുകയായിരുന്നു. തലയ്ക്കും മുഖത്തും കല്ലും കസേരയും കൊണ്ടടിയേറ്റ് തളര്‍ന്നു വീണ അന്നമ്മയെ നാട്ടുകാരാണ് ആശുപത്രിയിലേക്ക് കൊണ്ടു പോയത്.
അതേസമയം അന്നമ്മയെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും വൈകിട്ടോടെ മരണത്തിന് കീഴടങ്ങി. തൊഴിലുറപ്പ് തൊഴിലാളിയായ അന്നമ്മ പുന്നപ്ര പുത്തന്‍പുരയ്ക്കല്‍ ബൈജു പ്രസാദിന്റെയും റീത്താമ്മയുടെയും മകളാണ്. ഇവര്‍ക്ക് രണ്ടു മക്കളുണ്ട.മൃതദേഹം ഇന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തിയശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
"
https://www.facebook.com/Malayalivartha