Widgets Magazine
08
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭാരത് ബന്ദ് ഇന്ന് അർധരാത്രി മുതൽ... 25 കോടിയിലധികം തൊഴിലാളികൾ പണിമുടക്കിൽ പങ്കെടുക്കും: സ്കൂളുകൾക്കും കോളേജുകൾക്കും അവധി


ബൊലറോ കാർ പിക്കപ്പ് വാനിൽ ഇടിച്ച് കയറി അപകടം; ഡ്രൈവർക്ക് ദാരുണാന്ത്യം...


ഒരുപാട് മുൻപേ സഞ്ചരിച്ചിരിക്കുകയാണ് ചൈന..എഐയുടെ സഹായത്തോടെ 99 ശതമാനവും മനുഷ്യന്, സമാനമായ സെക്സ് ഡോളുകൾ ഉണ്ടാക്കി..ലോകത്താകെ കയറ്റുമതി ചെയ്തു തുടങ്ങി..


ബ്രിട്ടനില്‍ നിന്നെത്തിയ 14 അംഗ വിദഗ്ധ എന്‍ജിനീയര്‍മാരുടെ സംഘം..യുദ്ധവിമാനത്തെ ഉയർത്താനുള്ള ശ്രമം തുടരുന്നു..ഹൈഡ്രോളിക് സംവിധാനത്തിലെ തകരാര്‍ ഗുരുതരമാണ്..


'മഷ്റൂം മര്‍ഡര്‍' .. ഓസ്‌ട്രേലിയയെ നടുക്കിയ ക്രൂരകൊലപാതകത്തിന്റെ ചുരുൾ..മൂന്നു വര്‍ഷം നീണ്ട നിയമപോരാട്ടത്തിന് ശേഷം, ലെ പ്രതി എറിന്‍ പാറ്റേഴ്‌സണ്‍ കുറ്റവാളിയാണെന്ന് കോടതി..

കേരള - തമിഴ്‌നാട് - കര്‍ണ്ണാടക സംസ്ഥാനങ്ങളെ ഞെട്ടിച്ച വൈഗാ കൊലക്കേസ് ....കട ബാധ്യതയില്‍ നിന്ന് മുക്തി നേടാന്‍ മകളെ കൊന്ന് മുട്ടാര്‍ പുഴയിലെറിഞ്ഞ് രാജ്യം വിടാന്‍ ശ്രമിച്ച പ്രതി സനു മോഹന് പ്രൊഡക്ഷന്‍ വാറണ്ട്, മകള്‍ക്കൊപ്പം ആത്മഹത്യ ചെയ്‌തെന്ന് വരുത്തി തീര്‍ത്ത് സുകുമാരക്കുറുപ്പിനെപ്പോലെ ഒളിവില്‍ കഴിയവേ പിടിയിലാകുകയായിരുന്നു, വിചാരണ തീരാതെ പ്രതിപുറം ലോകം കാണണ്ടന്ന് കോടതി ,ജാമ്യം നിഷേധിക്കപ്പെട്ട് ഏപ്രില്‍ മുതല്‍ പ്രതി കല്‍ തുറുങ്കില്‍

14 DECEMBER 2021 07:52 AM IST
മലയാളി വാര്‍ത്ത

കടബാധ്യതയില്‍ നിന്ന് രക്ഷ നേടാന്‍ 13 കാരിയായ സ്വന്തം മകളെ കൊന്ന് കൊച്ചി മുട്ടാര്‍ പുഴയിലെറിഞ്ഞ് രാജ്യം വിടാന്‍ ശ്രമിച്ച വൈഗാ കൊലക്കേസില്‍ പ്രതിയായ പിതാവ് സനു മോഹന് പ്രൊഡക്ഷന്‍ വാറണ്ട് അയക്കാന്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ തടയാന്‍ രൂപീകരിച്ച എറണാകുളം സ്‌പെഷ്യല്‍ കോടതി ഉത്തരവിട്ടു.

ജാമ്യം നിഷേധിക്കപ്പെട്ട് കാക്കനാട് ജില്ലാ ജയിലില്‍ പാര്‍പ്പിച്ചിട്ടുള്ള പ്രതിയെ ജനുവരി 3 നാണ് ജയില്‍ സൂപ്രണ്ട് ഹാജരാക്കേണ്ടത്. വിചാരണക്ക് മുന്നോടിയായി കോടതി കുറ്റപത്രം തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് പോലീസ് കുറ്റപത്രത്തിന്‍ മേലുള്ള വാദം ജനുവരി 3 ന് ബോധിപ്പിക്കാന്‍ കോടതി ഉത്തരവിട്ടു.

 

 

വിചാരണ തീരാതെ പ്രതി പുറം ലോകം കാണണ്ടന്ന് കോടതി ഉത്തരവുണ്ട്. ജാമ്യം നിഷേധിക്കപ്പെട്ട് 2021 ഏപ്രില്‍ മുതല്‍ പ്രതി കല്‍ തുറുങ്കില്‍ കഴിയുകയാണ്. സ്വന്തം മകളെ നിഷ്ഠൂരമായും ദാരുണമായും കൊലപ്പെടുത്തിയ കേസിലെ പ്രതിയെ ജാമ്യം നല്‍കി സ്വതന്ത്രനാക്കിയാല്‍ ശിക്ഷ ഭയന്ന് ഒളിവില്‍ പോകാനും തെളിവു നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിച്ചും ഭീഷണിപ്പെടുത്തിയും വിചാരണയില്‍ മൊഴി തിരുത്തി പ്രതിഭാഗം ചേര്‍ക്കാന്‍ സാധ്യതയുണ്ടെന്നും നിരീക്ഷിച്ചാണ് ജാമ്യം നിരസിച്ചത്.


2021 ലാണ് കേരള , തമിഴ്‌നാട് , കര്‍ണ്ണാടക സംസ്ഥാനങ്ങളെ ഞെട്ടിക്കുകയും മൂന്നു സംസ്ഥാനങ്ങളിലെയും പോലീസിനെ വട്ടം ചുറ്റിക്കുകയും ചെയ്ത വൈഗാ മിസിംഗ് കേസ് നടന്നത്. കടബാധ്യതയില്‍ നിന്ന് മുക്തി നേടാന്‍ ഭാര്യയെ കായംകുളം വീട്ടിലാക്കി മകളെ ബന്ധുക്കളെ കാണിച്ച് വരാമെന്ന് പറഞ്ഞ് കാറില്‍ സ്വന്തം കുഞ്ഞിനെ തന്റെ കങ്ങരപ്പടി ഫ്‌ലാറ്റില്‍ എത്തിച്ച് ലഹരി ദ്രവ്യമായ മദ്യം നല്‍കി ശരീരത്തോട് ചേര്‍ത്ത് ആലിംഗനം ചെയ്ത് ശ്വാസം മുട്ടിച്ച് ചലനറ്റ വൈഗയെ പുതപ്പില്‍ പൊതിഞ്ഞ് കാറില്‍ കൊണ്ടു പോയി പുഴയില്‍ തള്ളി കൊലപ്പെടുത്തി തെളിവ് നശിപ്പിച്ചുവെന്നും കുട്ടിയെ ഉപേക്ഷിച്ചുവെന്നുമാണ് കേസ്. മകള്‍ക്കൊപ്പം ആത്മഹത്യ ചെയ്‌തെന്ന് വരുത്തി തീര്‍ത്ത് ആള്‍മാറാട്ടം നടത്തി സുകുമാരക്കുറുപ്പിനെപ്പോലെ ഒളിവില്‍ കഴിയവേ 27-ാം നാള്‍ പിടിയിലാകുകയായിരുന്നു.

 


കാക്കനാട് മുട്ടാര്‍പ്പുഴയില്‍ മാര്‍ച്ച് 22 ന് മരിച്ച നിലയില്‍ കണ്ടെത്തിയ വൈഗയുടെ പിതാവ് സനു മോഹനെ കണ്ടെത്താന്‍ ഏപ്രില്‍ 17 ന് കര്‍ണ്ണാടകയിലെ കൊല്ലൂര്‍ മൂകാംബിക ക്ഷേത്ര നഗരിയില്‍ പോലീസ് വ്യാപക തിരച്ചില്‍ നടത്തിയിരുന്നു. കര്‍ണ്ണാടക പോലീസിന്റെ സഹായത്തോടെ 3 സംഘങ്ങളായാണ് പരിശോധന നടത്തിയത്.

 

സിസിറ്റിവി പരിശോധിച്ച് പ്രതി തങ്ങിയ ഹോട്ടലിലെത്തിയ അന്വേഷണ ഉദ്യോഗസ്ഥര്‍ പ്രതി താമസിച്ചിരുന്ന മുറി അരിച്ചു പെറുക്കിയെങ്കിലും ഉപയോഗപ്രദമായ തെളിവുകള്‍ ലഭിച്ചില്ല. ഏപ്രില്‍ 10 മുതല്‍ 16 വരെയാണ് ഇയാള്‍ മൂകാംബികയിലെ ലോഡ്ജില്‍ തങ്ങിയിരുന്നത്. 16 ന് ഉച്ചയ്ക്ക് വിമാന താവളത്തിലേക്ക് പോകാന്‍ ടാക്‌സി ആവശ്യപ്പെട്ടിരുന്നു. ടാക്‌സി വന്ന് വിളിക്കാന്‍ ചെന്നപ്പോള്‍ ആളെ കാണാനില്ലായിരുന്നു. ഇതോടെ ലോഡ്ജ് ബില്‍ അടക്കാതെ മുക്കിയെന്ന് തിരിച്ചറിഞ്ഞത്.

 


മുട്ടാര്‍ പുഴയില്‍ വൈഗക്കൊപ്പം പിതാവ് സനു മോഹനും പുഴയില്‍ വീണിരിക്കാം എന്ന് കരുതി 2 ദിവസം പുഴയില്‍ തിരച്ചില്‍ നടത്തിയിരുന്നു. സനുവിന്റെ കാര്‍ വാളയാര്‍ കടക്കുന്നതായുള്ള സിസിറ്റിവി ദൃശ്യങ്ങള്‍ ലഭിച്ചതോടെയാണ് ജീവനോടെയുണ്ടെന്ന സൂചന ലഭിച്ചത്. കേസന്വേഷണം തുടങ്ങി ഒരു മാസം ആയിട്ടും തൃക്കാക്കര പോലീസിന് തുമ്പുണ്ടാക്കാന്‍ വഴിയില്ലാത്തതിനാല്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. ഹിന്ദി ഉള്‍പ്പെടെ 5 ഭാഷകളില്‍ തിരച്ചില്‍ നോട്ടീസും പോലീസ് ഇറക്കി.
ഇതിനിടെയാണ് മൂകാംബികയില്‍ നിന്ന് നിര്‍ണ്ണായക വിവരം എത്തിയത്. തന്റെ പക്കലുള്ള 9 ലക്ഷം രൂപയുമായി ഗോവ , പനജി എന്നിവിടങ്ങളിലെ ചൂതാട്ട കേന്ദ്രങ്ങളില്‍ ആര്‍ഭാട ജീവിതം നയിച്ച് 9 ലക്ഷം രൂപയും തീര്‍ത്ത് തിര്യെ കാറില്‍ വരവേ കോയമ്പത്തൂര്‍ വച്ച് ലക്ഷ്വറി കാര്‍ അമ്പതിനായിരം രൂപക്ക് വിറ്റു. ആ പണവുമായി മൂകാംബികയിലെ ലോഡ്ജിലെത്തി. ദിവസേന തന്നെയും മകളെയും കുറിച്ചുള്ള പത്ര വാര്‍ത്തകള്‍ വായിച്ച് പിടിയിലാകുമെന്ന് ഭയന്ന് അവിടെ നിന്നും മുങ്ങി. തുടര്‍ന്ന് ഉടുപ്പി അവിടെ നിന്ന് ബസില്‍ കാര്‍വാറില്‍ എത്തി.

 


കാര്‍വാര്‍ ബീച്ചില്‍ നിന്നും കേരള പോലീസ് സനുവിനെ അറസ്റ്റ് ചെയ്യുന്നത്. 2017ല്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്ക് മഹാരാഷ്ട്ര പോലീസ് കേസെടുത്തതിനെ തുടര്‍ന്ന് ഒളിവിലായിരുന്നു സനു മോഹന്‍.


കടബാധ്യതയാല്‍ നില്‍ക്കക്കള്ളിയില്ലാതെ മകളെ കൊന്ന് ആത്മഹത്യ ചെയ്യാനായിരുന്നു പദ്ധതിയെന്നും പലതവണ ശ്രമിച്ചിട്ടും ഭയത്താല്‍ സാധിച്ചില്ലെന്നും ഒടുവില്‍ കാര്‍വാര്‍ ബീച്ചില്‍ ആത്മഹത്യക്ക് ശ്രമിച്ച സമയമാണ് പോലീസ് അറസ്റ്റു ചെയ്തതെന്നുമാണ് ഇയാള്‍ പോലീസിന് നല്‍കിയതായി കോടതിയില്‍ പോലീസ് ഹാജരാക്കിയ ഇയാളുടെ കുറ്റസമ്മത മൊഴിയില്‍ പറയുന്നത്.

 


പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണകാരണം മുങ്ങിമരണമെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സനു ശ്വാസം മുട്ടിച്ച് മൃതപ്രായയാക്കിയെങ്കിലും വൈഗ മരിച്ചിരുന്നില്ല. പുഴയില്‍ ഒഴുക്കിയപ്പോള്‍ ജീവന്റെ തുടിപ്പുകള്‍ ഉള്ളതിനാല്‍ ശ്വാസമെടുത്തപ്പോള്‍ ശ്വാസകോശത്തിലും മറ്റും വെള്ളം കയറി ശ്വാസം മുട്ടി മരിച്ചതിനാണ് പോസ്റ്റ്‌മോര്‍ട്ടത്തില്‍ മുങ്ങിമരണമെന്ന് കണ്ടെത്തിയത്. വൈഗയുടെ ശരീരത്തില്‍ 85% മദ്യത്തിന്റെ അംശമുണ്ടെന്നും കണ്ടെത്തി. 2021 ജൂലൈ 13 നാണ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.


ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 302 (കൊലപാതകം) , 328 (കുറ്റകൃത്യം ചെയ്യാനായി ലഹരിദ്രവ്യം നല്‍കി ദേഹോപദ്രവമേല്‍പ്പിക്കല്‍) , 201( കുറ്റക്കാരനെ ശിക്ഷയില്‍ നിന്ന് മറയ്ക്കാന്‍ തെളിവ് അപ്രത്യക്ഷമാക്കുകയോ കളവായ വിവരം നല്‍കുകയോ ചെയ്യല്‍) , ബാലനീതി നിയമത്തിലെ 75 , 77 എന്നീ വകുപ്പുകള്‍ പ്രകാരമാണ് പ്രതിക്കെതിരെ കോടതി സെഷന്‍സ് കേസെടുത്തത്.

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരത്ത് ഹോട്ടല്‍ ഉടമ കൊല്ലപ്പെട്ട സംഭവത്തില്‍ 2 ജീവനക്കാര്‍ പിടിയില്‍  (1 minute ago)

അഖിലേന്ത്യാ പണിമുടക്ക് നേരിടാന്‍ സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു  (24 minutes ago)

പൂര്‍വിക സ്വത്തില്‍ പെണ്‍മക്കള്‍ക്കും തുല്യാവകാശമെന്ന് ഹൈക്കോടതി  (34 minutes ago)

കേരളത്തില്‍ നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 485 പേര്‍  (45 minutes ago)

കോഴിക്കോട് ഡ്യൂട്ടിക്കിടെ ഡോക്ടര്‍ക്ക് നേരെ ആക്രമണം  (52 minutes ago)

കെഎസ്ആര്‍ടിസി ദേശീയ പണിമുടക്കിന്റെ ഭാഗമാകില്ലെന്ന് മന്ത്രി ഗണേഷ് കുമാര്‍  (1 hour ago)

മൃതദേഹം ജോലിക്കാര്‍ താമസിക്കുന്ന വാടക വീട്ടില്‍  (1 hour ago)

മൃതദേഹം മണ്ണുമാന്തി യന്ത്രത്തിന്റെ ക്യാബിനില്‍ കുടുങ്ങിയ നിലയില്‍  (1 hour ago)

അഹമ്മദാബാദ് വിമാനദുരന്തം: അന്വേഷണ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചു  (3 hours ago)

പുക ശ്വസിച്ച് കുഴഞ്ഞുവീണ പ്രദേശവാസികളെ ആശുപത്രിയിലേക്കു മാറ്റി  (3 hours ago)

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പിജി ഡോക്ടര്‍മാരുടെ പ്രതിഷേധം  (3 hours ago)

തലാലിന്റെ കുടുംബം മാപ്പു നല്‍കുക മാത്രമാണ് നിമിഷപ്രിയയെ രക്ഷിക്കാനുള്ള ഏകമാര്‍ഗം  (3 hours ago)

വി.മുരളീധരനൊപ്പമുള്ള വന്ദേഭാരതില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത്  (3 hours ago)

മകളോടുളള ക്രൂരത അവസാനിപ്പിക്കാന്‍ അമ്മ കരഞ്ഞപേക്ഷിച്ചെങ്കിലും മന്ത്രവാദി നിര്‍ത്തിയില്ല  (5 hours ago)

ഭാരത് ബന്ദ് ഇന്ന് അർധരാത്രി മുതൽ... 25 കോടിയിലധികം തൊഴിലാളികൾ പണിമുടക്കിൽ പങ്കെടുക്കും: സ്കൂളുകൾക്കും കോളേജുകൾക്കും അവധി  (5 hours ago)

Malayali Vartha Recommends