സിപിഎമ്മിന് ഭരണം വേണ്ട; വെള്ളാപ്പള്ളിയെയും വേണ്ട, നല്ല അടിത്തറ മാത്രം മതി

സര്‍ക്കാരല്ല പാര്‍ട്ടിയാണ് വലുതെന്ന് സിപിഎം കേന്ദ്രകമ്മിറ്റി. ചുരുക്കത്തില്‍ കേരളത്തില്‍ ഭരണം കിട്ടിയില്ലെങ്കിലും പാര്‍ട്ടിയുടെ അടിത്തറ ഇളകാതെ നോക്കണമെന്നും സിപിഎം കേന്ദ്രകമ്മിറ്റി നിര്‍ദ്ദേശിച്ചു. അതേസമയം അച്യുതാനന്ദനെ മുന്നില്‍ നിര്‍ത്തി വോട്ടു പിടിച്ചാല്‍ മതിയെന്നും കേന്ദ്രകമ്മിറ്റി നിര്‍ദ്ദേശിച്ചു. അച്യുതാനന്ദന് ഉള്ളയത്രയും ഇമേജ് മറ്റൊരാള്‍ക്കില്ലെന്നും സിപിഎം കേന്ദ്രകമ്മിറ്റി പറയുന്നു.
കാന്തപുരം സുന്നി വിഭാഗവുമായി സിപിഎം സംസ്ഥാന നേതൃത്വം അടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സമുദായക സംഘടനകളുടമായി അടുക്കാന്‍ സിപിഎം തീരുമാനിച്ച വിവരം രഹസ്യമായി അറിഞ്ഞയുടനെയാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കാന്തപുരത്തെ സന്ദര്‍ശിച്ച് സംഭാഷണം നടത്തിയത്. സിപിഎമ്മുമായി യാതൊരു നീക്കുപോക്കുമില്ലെന്ന് കാന്തപുരം ഉമ്മന്‍ചാണ്ടിയെ അറിയിച്ചു.
വെള്ളാപ്പള്ളി നടേശന്‍ ബിജെപിയുമായി ധാരണയുണ്ടാക്കിയ സാഹചര്യത്തില്‍ അദ്ദേഹത്തെ വെറുതെ വിടാനും സിപിഎം കേന്ദ്രകമ്മിറ്റി തീരുമാനിച്ചു. അച്യുതാനന്ദന്റെ ഗ്ലാമര്‍ ഫലപ്രദമായി ഉപയോഗിച്ച് വോട്ടു പിടിക്കാനും അങ്ങനെയൊരു തന്ത്രം ഫലിക്കാതെ വന്നാല്‍ ഭരണം .യുഡിഎഫിന് വിട്ടുകൊടുക്കാനും യച്ചൂരി നിര്‍ദ്ദേശിച്ചിട്ടുണ്ട്. പിണറായി വിജയനാകട്ടെ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ അധികാരത്തിലെത്താന്‍ ഒരു താത്പര്യവുമില്ല. അങ്ങനെ അധികാരത്തിലെത്തിയാല്‍ താന്‍ മുഖ്യമന്ത്രിയാവുമെന്ന് പിണറായിക്ക് ഒരു ബോധ്യവുമില്ല.
മതസാമുദായിക ശക്തികളുമായി സഖ്യം വേണ്ടെന്നാണ് വിഎസ് അച്യുതാനന്ദന്റെ പ്രഖ്യാപിത നിലപാടാണ്. അതിനെ തുകങ്കം വയ്ക്കാനുള്ള പിണറായി തന്ത്രങ്ങളാണ് കേന്ദ്രകമ്മിറ്റിക്ക് മുമ്പില്‍ പരാജയപ്പെട്ടിരിക്കുന്നത്. അതില്‍ അച്യുതാനന്ദന്‍ കൃതാര്‍ത്ഥനാണ്. ഭരണമില്ലെങ്കിലും പാര്‍ട്ടിയുടെ അടി പാളരുത് എന്നാണ് വിഎസിന്റെ വാദം. ഭരണത്തിനുവേണ്ടി ഏതായാലും അടുക്കാനുള്ള കോടിയേരിയുടെയും പിണറായിയുടെയും തന്ത്രമാണ് യച്ചൂരിയുടെ ഇടപെടല്‍ കാരണം പാളിയത്. സംസ്ഥാന സെക്രട്ടറിയായിട്ടും ഗ്ലാമര്‍ നിലനിര്‍ത്താന്‍ കഴിയാത്തത് കോടിയേരിക്കും തിരിച്ചടിയാണ്. എങ്ങനെയും അടിത്തറ ശക്തിപ്പെടുത്താനാണ് കേന്ദ്ര നിര്‍ദ്ദേശം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























