പി ജി ഡോക്ടര്‍മാരുടെ സമരം അഞ്ചാം ദിവസത്തിലേക്ക്... സമരം ചെയ്യുന്ന പി ജി ഡോക്ടര്‍മാരുമായി സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തും

സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളിലെ പി ജി ഡോക്ടര്‍മാരുടെ സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നു. സമരം ചെയ്യുന്ന പി ജി ഡോക്ടര്‍മാരുമായി സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തും. ആവശ്യങ്ങള്‍ അംഗീകരിച്ചതാണ്, അതിനാല്‍ ഇനി ചര്‍ച്ചയ്ക്കില്ലെന്ന നിലപാടിലായിരുന്നു സര്‍ക്കാര്‍. എന്നാല്‍ ഹൗസ് സര്‍ജന്മാരും പണിമുടക്കിയതോടെ ചര്‍ച്ചയ്ക്ക് തയ്യാറാകുകയായിരുന്നു.
അതേസമയം ഇന്നലെ സൂചനാ പണിമുടക്ക് നടത്തിയ ഹൗസ് സര്‍ജന്‍മാര്‍ സമരം അവസാനിപ്പിച്ച് ഇന്ന് ഡ്യൂട്ടിയില്‍ പ്രവേശിക്കും. 24 മണിക്കൂറായിരുന്നു ഹൗസ് സര്‍ജന്മാരുടെ സൂചനാ പണിമുടക്ക്. അടിയന്തര, കൊവിഡ് വിഭാഗങ്ങളിലൊഴികെയുള്ള എല്ലാ ഡ്യൂട്ടികളും ബഹിഷ്‌കരിച്ചായിരുന്നു ഹൗസ് സര്‍ജന്മാരുടെ സമരം.
ഇന്നലെ പിജി ഡോക്ടര്‍മാരുടെ സമരത്തെ പിന്തുണച്ച് ഐഎംഎ (ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍) രംഗത്ത് വന്നിരുന്നു.
സമരത്തിനോട് സര്‍ക്കാരിന് നിസംഗതയാണെന്നും സമരത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്നും ഐഎംഎ ആവശ്യപ്പെട്ടു. നീറ്റ് പിജി പ്രവേശനം വേഗത്തിലാക്കുക, സ്റ്റൈപ്പന്‍ഡ് നാല് ശതമാനം വര്‍ദ്ധിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പി ജി ഡോക്ടര്‍മാര്‍ സമരം നടത്തുന്നത്.
പി ജി ഡോക്ടര്‍മാര്‍ വിട്ടുനില്‍ക്കുന്നതിനാല്‍ മെഡിക്കല്‍ കോളേജുകളില്‍ പ്രതിസന്ധി തുടരുകയാണ്.
"
https://www.facebook.com/Malayalivartha

























