എന്താണിത് ലാലേട്ടാ?! ഒരിത്തിരി വകതിരിവ് ആയിക്കൂടെ? ഒന്നുമില്ലെങ്കിലും ഞങ്ങളീ ദരിദ്രരായ മലയാളികള്‍ സിനിമ ടിക്കറ്റിന് ചിലവഴിച്ച കാശു കൊണ്ട് ഞങ്ങള്‍ സ്വപ്നം പോലും കാണാത്ത ആര്‍ഭാട ജീവിതം അനുഭവിക്കുന്ന ആളല്ലേ നിങ്ങള്‍ ! റാവത്തിനെ മാത്രമല്ല ലാലേട്ടനേയും രഷ്മിത അപമാനിച്ചിരുന്നു...

പിണറായിയുടെ പ്രീതി പിടിച്ചുപറ്റാൻ റാവത്തിനെ അതിക്ഷേപിച്ചു നോക്കിയതാ..എന്നാൽ പണി പാലും വെള്ളത്തിൽ കിട്ടി.സിപി എമ്മും പിണറായിയും രഷ്മിതയെ നിഷ്കരുണം തള്ളി,തള്ളിയെന്ന് മാത്രമല്ല തള്ളി കുഴിയിലിട്ടു എന്ന് വേണം പറയാൻ.കൂടെ നിന്നാൽ ദേശ സ്നേഹികൾ പഞ്ഞിക്കിടും എന്ന് മനസിലാക്കി നടപടിയെടുക്കാൻ മുഖ്യ മന്ത്രി നിർദ്ദേശിക്കുകയും ചെയ്തു.സി പി എമ്മിനെയും സർക്കാരിനെയും സുഖിപ്പിക്കാൻ ജനറൽ ബിപിൻ റാവത്തിനെതിരെ ഫെയ്സ് ബുക്ക് പോസ്റ്റിട്ട രശ്മിതയുടെ വിശദാംശങ്ങൾ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം ശേഖരിച്ചതിന് പിന്നാലെയാണ് രശ്മിതക്കെതിരെ നടപടിയെടുക്കാൻ മുഖ്യ മന്ത്രി നിർദ്ദേശിച്ചത്.
സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലക്യഷണൻ മുഖ്യമന്ത്രിയുടെ നിദ്ദേശപ്രകാരം ഇക്കാര്യം വിശദമായി പരിശോധിക്കുകയും സർക്കാർ വക്കീലിനെ സഹായിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രിയെ അറിയിക്കുകയും ചെയ്തു.ഇതിൻ്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയും എ.ജിയും തമ്മിൽ സംസാരിച്ചത്.
സർക്കാർ വക്കീലിനെതിരെ വലിയ വിമർശനങ്ങളാണ് സമൂഹമാധ്യമത്തിൽ ഉയർന്നത്.ജനറൽ റാവത്തിനെ വിമർശിച്ചാൽ തനിക്ക് സി പി എമ്മുകാരുടെ കൈയടി കിട്ടുമെന്ന് രശ്മിത പ്രതീക്ഷിച്ചു. എന്നാൽ സംഭവമുണ്ടായപ്പോൾ തന്നെ ഉന്നത നിലവാരത്തിലേക്കുയർന്ന മുഖ്യമന്ത്രിയും സി പി എം സംസ്ഥാന സെക്രട്ടറിയേറ്റും അപകടത്തെ അപലപിക്കുകയും ദുഃഖവും ഞെട്ടലും രേഖപ്പെടുത്തുകയും ചെയ്തു.
വിയോജിപ്പുകളുണ്ടെങ്കിലും ആരും മരിച്ച സൈനികരെ അപമാനിക്കരുതെന്ന സന്ദേശം സി പി എം അണികൾക്ക് നൽകി.കേന്ദ്ര സർക്കാർ സമൂഹമാധ്യമങ്ങൾ നിരീക്ഷിക്കുന്നു എന്ന വിവരം കിട്ടിയതോടെയായിരുന്നു ഇത്. അത്തരം നിർദ്ദേശങ്ങൾ മറികടന്നാണ് സർക്കാർ വക്കീൽ ജനറൽ റാവത്തിനെ അപമാനിച്ചത്.എന്നാൽ ഇത് രെശ്മിത ഇന്നും ഇന്നലെയും തുടങ്ങിയതല്ല.കണ്ണിൽ കണ്ട എല്ലാവിഷയങ്ങളിലും തലയിട്ട് പണി വാങ്ങിക്കൂട്ടുന്നത് ഇവർ സ്ഥിരം തൊഴിലാക്കിയിട്ടുള്ളതാണ്.
ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ള രാഷ്ട്രീയ പ്രമുഖർ മുതൽ മോഹൻലാലിനും പ്രിത്വിരാജിനുമൊക്കെ രശ്മിതയുടെ വിമർശന ശരങ്ങൾ ഏൽക്കേണ്ടി വന്നിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിന്റെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ പാര്‍ട്ടി നേതാക്കളുടെ ബന്ധുക്കള്‍ ഇടംനേടിയതിനെ പരിഹസിച്ച് രശ്മിത രാമചന്ദ്രന്‍ രംഗത്ത് വന്നിരുന്നു. അച്ഛനു ശേഷം മക്കള്‍, ഭര്‍ത്താവിനു ശേഷം ഭാര്യ, അമ്മാവനു ശേഷം അനന്തരവര്‍ എന്നങ്ങു തീരുമാനിച്ചാല്‍ ജനം ഊളത്തരമെന്ന് വിളിക്കുമെന്നാണ് ഫേസ്ബുക്ക് പോസ്റ്റിൽ രെശ്മിത പ്രതികരിച്ചു .
കുട്ടികൾക്ക് മുന്നിലുള്ള രഹന ഫാത്തിമയുടെ നഗ്നതാ പ്രദർശനം വിവാദമായതിന് പിന്നാലെയായിരുന്നു പ്രിത്വിരാജിന് നേർക്ക് രശ്മിത തിരിഞ്ഞത്.ആ വിഷയത്തില്‍ രഹ്ന ഫാത്തിമയ്‌ക്കെതിരെ പോലീസ് കേസ് എടുക്കുകയും കോടതി ജാമ്യം നിഷേധിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ നടന്‍ പൃഥ്വിരാജ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഒരു ചിത്രം ചൂണ്ടിക്കാട്ടിയായിരുന്നു രശ്മിതയുടെ വിമർശനം. നീതിയും ന്യായവും കടുകിടെ വ്യത്യാസമില്ലാതെ നിക്ഷ്പക്ഷമായി നടപ്പാക്കുന്ന മാവേലി നാട്ടിൽ എന്തുകൊണ്ടാണ് മുലക്കണ്ണുകൾ കാട്ടി നിൽക്കുന്ന പൃഥ്വിരാജിനെതിരെ കേസില്ലാത്തത്? എന്നായിരുന്നു ചോദ്യം.
കൊറോണയെ തുരത്താൻ പാത്രം കൊട്ടാൻ പറഞ്ഞ പ്രധാനമന്ത്രിയെ പിന്തുണച്ചതിനായിരുന്നു മോഹൻലാലിന് വിമർശനം ഏൽക്കേണ്ടി വന്നത്. ഒരിത്തിരി വകതിരിവ് ആയിക്കൂടെ എന്നായിരുന്നു മോഹൻലാലിനോട് രശ്മിതയുടെ ചോദ്യം.താന്‍ കൃത്യമായി പ്രതികരിക്കേണ്ടുന്ന ‘അമ്മ’ സംഘടനാ വിഷയങ്ങളില്‍ വായടച്ചിരുന്ന് മാഞ്ഞാണം തിരിഞ്ഞും തനിക്കു തീര്‍ത്തും ബോധവും അറിവുമില്ലാത്ത നോട്ടു നിരോധനം മുതല്‍ കൊറോണ വരെയുള്ള വിഷയങ്ങളില്‍ അശാസ്ത്രീയവും അപക്വവുമായ അബദ്ധജടില അഭിപ്രായങ്ങള്‍ പറഞ്ഞും ആ മനുഷ്യന്‍ സമൂഹത്തിനെതിരെ മന: പൂര്‍വ്വമല്ലാത്ത ശത്രുതാ നിലപാടെടുത്തതുപോലെയുണ്ടെന്നും എന്താണിത് ലാലേട്ടാ?! ഒരിത്തിരി വകതിരിവ് ആയിക്കൂടെ? ഒന്നുമില്ലെങ്കിലും ഞങ്ങളീ ദരിദ്രരായ മലയാളികള്‍ സിനിമ ടിക്കറ്റിന് ചിലവഴിച്ച കാശു കൊണ്ട് ഞങ്ങള്‍ സ്വപ്നം പോലും കാണാത്ത ആര്‍ഭാട ജീവിതം അനുഭവിക്കുന്ന ആളല്ലേ നിങ്ങള്‍ ! നന്ദി വേണ്ട, മറിച്ച് അന്ധമായ വര്‍ത്തമാനങ്ങള്‍ പടര്‍ത്തി ജനജീവിതം കുട്ടിച്ചോറാക്കാതിരുന്നു കൂടെയെന്നുമായിരുന്നു വിമർശനം.
https://www.facebook.com/Malayalivartha