ലഖിംപൂർഖേരിയിൽ കൂട്ടക്കൊലക്കേസിൽ ആശിഷ് മിശ്രയ്ക്ക് വമ്പൻ കുരുക്ക്; നടന്നത് ആസൂത്രിത കൊലപാതകമെന്ന അത്യന്തം നടക്കുന്ന റിപ്പോർട്ടുമായി അന്വേഷണ സമിതി; ഒരു വാഹന അപകടം എന്ന രീതിയിൽ തള്ളിക്കളയേണ്ടതുമല്ല അവിടെ സംഭവിച്ചത്; കാരണം അവിടെ നടന്നത് ആസൂത്രിത കൊലപാതകം

ലഖിംപൂർഖേരിയിൽ കൂട്ടക്കൊലക്കേസിൽ ആശിഷ് മിശ്രയ്ക്ക് വമ്പൻ കുരുക്ക്... നടന്നത് ആസൂത്രിത കൊലപാതകമെന്ന അത്യന്തം നടക്കുന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തു വരുന്നത്... അവിടെ നടന്നത് വെറും ഒരു വാഹനാപകടമല്ല . ഒരു വാഹന അപകടം എന്ന രീതിയിൽ തള്ളിക്കളയേണ്ടതുമല്ല അവിടെ സംഭവിച്ചത് .
കാരണം അവിടെ നടന്നത് ആസൂത്രിത കൊലപാതകം എന്നാണ് അന്വേഷണ സമിതിയുടെ കണ്ടെത്തൽ. ലഖിംപൂർഖേരിയിൽ നടന്ന കൂട്ടക്കൊല ആസൂത്രിതമെന്ന അത്യന്തം വേദനാജനകവും ഒപ്പം ഞെട്ടിക്കുന്നതുമായ റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. അന്വേഷണ സമിതി റിപ്പോർട്ട് സമർപ്പിച്ചതോടെ ആശിഷ് മിശ്രയ്ക്ക് കുരുക്ക് മുറുകുന്നു .
ആസൂത്രിത ഗൂഢാലോചന നടന്നുവെന്നു തന്നെയാണ് റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്. ഉത്തർപ്രദേശിലെ ലഖിംപൂർഖേരിയിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ മകൻ കർഷക സമരക്കാർക്കു നേരെ വാഹനം ഓടിച്ചുകയറ്റുകയായിരുന്നു . നാലുപേരാണ് കൊല്ലുപ്പെട്ടത്. കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ മകന്‍ വാഹനം കയറ്റുകയായിരുന്നുവെന്നാണ് കര്‍ഷകർ ആരോപണം ഉയർത്തിയത് .
എന്നാല്‍ മകന്‍ സംഭവസ്ഥലത്തില്ലായിരുന്നെന്നും കര്‍ഷകരുടെ കല്ലേറില്‍ വാഹന വ്യൂഹത്തിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നും കേന്ദ്രസഹമന്ത്രി അജയ് മിശ്ര പറഞ്ഞു. 8 പേർ മരിക്കുകയുണ്ടായി . നാല് കർഷകരും, മറ്റുള്ളവർ ഇടിച്ച വാഹനത്തിലുള്ളവരാണെന്നുമാണ് എഎസ്പി പറയുന്നത്.
https://www.facebook.com/Malayalivartha