എഞ്ചിനീയറിംഗ് കോളേജില്‍ ഓണാഘോഷത്തിന് ഫയര്‍ഫോഴ്‌സ് വാഹനം ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് ആറ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

അടൂരിലെ ഐ.എച്ച്.ആര്‍.ഡി എഞ്ചിനിയിറിംഗ്‌കോളേജില്‍ ഓണാഘോഷത്തിന് ഫയര്‍ഫോഴ്‌സ് വാഹനം ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് ആറ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരെ സര്‍വ്വീസില്‍ നിന്നും സസ്‌പെന്റ് ചെയ്തുകൊണ്ട് ഫയര്‍ഫോഴ്‌സ് ഡി ജി പി ഉത്തരവിട്ടു. വാഹനം വിദ്യാര്‍ത്ഥികള്‍ക്ക് വിട്ടുകൊടുത്തുവെന്ന കുറ്റത്തിനാണ് ഇവരെ ശിക്ഷാനടപടിക്ക് വിധേയരാക്കിയത്. കോട്ടയം ഡിവിഷണല്‍ ഓഫീസര്‍ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് ഡി ജി പിക്ക് സമര്‍പ്പിച്ചിരുന്നു.
സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഓണാഘോഷത്തിലേക്ക് ഫയര്‍ഫോഴ്‌സിനെ വിളിച്ചു വരുത്തിയത്. ഇതിനായി 10,000 രൂപയും അടച്ചിരുന്നു. എന്നാല്‍ ആഘോഷം തലക്കുപിടിച്ച വിദ്യാര്‍ത്ഥികള്‍ ക്യാമ്പസിലെത്തിയ വാഹനത്തിനു മുകളില്‍ കയറുകയും വെള്ളം ചീറ്റി കൃത്രിമ മഴ നൃത്തം നടത്തുകയും ചെയ്തു. വെള്ളം ഇവര്‍ക്കായി ചീറ്റിച്ചുനല്‍കിയത് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനാണെന്നും കണ്ടെത്തിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























