Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ഉത്തർപ്രദേശ് 50 ലക്ഷം....ആന്ധ്രാപ്രദേശ് 50 ലക്ഷം...രാജസ്ഥാൻ ഒരു കോടി....മദ്ധ്യപ്രദേശ് ഒരുകോടി.. കേരളം പൂജ്യം....പിണറായി സർക്കാരിന്റെ കയ്യിൽ മാത്രം പണമില്ല..കേരളം ലജ്ജിച്ച് തല താഴ്ത്തുന്നു...

15 DECEMBER 2021 12:30 PM IST
മലയാളി വാര്‍ത്ത

ഉത്തർപ്രദേശ് 50 ലക്ഷം....ആന്ധ്രാപ്രദേശ് 50 ലക്ഷം...രാജസ്ഥാൻ ഒരു കോടി....മദ്ധ്യപ്രദേശ് ഒരുകോടി..കേരളം പൂജ്യം....കേരളത്തിലെ മുഖ്യന്റെ കയ്യിൽ മാത്രം പണമില്ല..അതു കാണില്ല കാരണം ഇവിടെ പിണറായി സർക്കാരിന് ദൂർത്തടിക്കാൻ പോലും പണം തികയുന്നില്ല.പിന്നാ ഇനി സൈനികർക്ക് കൊടുക്കുന്നത്.കഷ്ട്ടം തന്നെ.കണ്ടുപഠിക്കണം മുഖ്യമന്ത്രി മറ്റ് സംസ്ഥാനങ്ങളെ...കട്ടുമുടിച്ചത് കൊണ്ട് കള്ളൻ മാരെ തീറ്റിപ്പോറ്റാൻ തന്നെ പാടുപെടുകയാണ്.സത്യത്തിൽ ഇത് കേരളത്തിന് തന്നെ അപമാനമാണ്.മാറ്റ് സംസ്ഥാനങ്ങൾ കേരളത്തെ നോക്കി പരിഹസിക്കുകയാണ്.

ഹെലികോപ്ടർ അപകടത്തിൽ ജീവൻ പൊലിഞ്ഞ സൈനികരുടെ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം പ്രഖ്യാപിച്ച് വിവിധ സംസ്ഥാന സർക്കാരുകൾ രംഗത്ത് വന്നപ്പോൾ ഒരു സഹായവും ഇതുവരെ പ്രഖ്യാപിക്കാതെ മൗനം പാലിക്കുന്നത് പിണറായി വിജയൻ മാത്രമാണ്. ഉത്തർപ്രദേശ്, ആന്ധ്രാപ്രദേശ്, രാജസ്ഥാൻ, മദ്ധ്യപ്രദേശ് തുടങ്ങിയ സർക്കാരുകൾ സൈനികരുടെ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായവും ജോലിയും പ്രഖ്യാപിച്ചു. എന്നാൽ തൃശൂർ സ്വദേശിയും ജൂനിയർ വാറന്റ് ഓഫീസറുമായ പ്രദീപിന്റെ കുടുംബത്തിന് സംസ്ഥാന സർക്കാർ ഇതുവരെ സഹായമൊന്നും പ്രഖ്യാപിച്ചിട്ടില്ല.

 

മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ ജീവൻ പൊലിഞ്ഞ സൈനികരുടെ കുടുംബത്തെ സന്ദർശിച്ച് അനുശോചനം അറിയിച്ചിരുന്നു. എന്നാൽ കേരള മുഖ്യമന്ത്രി അനുശോചനം ഫേസ്ബുക്ക് പോസ്റ്റിൽ ഒതുക്കിയെന്ന വിമർശനമാണ് ഉയരുന്നത്. അപകടത്തിൽ അന്തരിച്ച വിങ് കമാൻഡർ പൃഥ്വി സിംഗിന്റെ വീട് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സന്ദർശിച്ചിരുന്നു. ധീരജവാന്റെ ഭൗതിക ദേഹം ചുമലിലെടുത്ത മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനേയും ആർക്കും മറക്കാനാകില്ല.

ഉത്തർപ്രദേശ് സ്വദേശി പൃഥ്വി സിംഗിന്റെ കുടുംബത്തിന് 50 ലക്ഷം രൂപയും സർക്കാർ ജോലിയും നൽകുമെന്ന് യോഗി ആദിത്യനാഥ് അറിയിച്ചിട്ടുണ്ട്. ആന്ധ്രാ സ്വദേശി ലാൻസ് നായിക് ബി. സായി തേജയുടെ കുടുംബത്തിന് 50 ലക്ഷം രൂപയും ജോലിയും കുട്ടികൾക്ക് വിദ്യാഭ്യാസവും മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി പ്രഖ്യാപിച്ചു. മദ്ധ്യപ്രദേശ് സ്വദേശി ജിതേന്ദ്ര കുമാറിന് ഒരുകോടി രൂപ ശിവരാജ് സിംഗ് ചൗഹാനും രാജസ്ഥാൻ സ്വദേശി സ്‌ക്വാഡ്രർ ലീഡർ കുൽദീപ് സിംഗിന് ഒരു കോടി രൂപ അശോക് ഗെഹ്ലോട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

 

ജൂനിയർ വാറന്റ് ഓഫീസറുമായ പ്രദീപിന്റെ കാര്യത്തിൽ സംസ്ഥാന സർക്കാർ മൗനം തുടരുകയാണെന്ന വിമർശനമാണ് വ്യാപകമായി ഉയരുന്നത്. തൃശൂർ പുത്തൂർ പൊന്നൂക്കര അറയ്‌ക്കൽ വീട്ടിൽ രാധാകൃഷ്ണന്റെയും കുമാരിയുടെയും മകനാണ് പ്രദീപ്. ആശുപത്രിയിൽ വെന്റിലേറ്ററിൽ കഴിഞ്ഞ അച്ഛനെ തിരികെ വീട്ടിലെത്തിക്കുകയും മകന്റെ ജന്മദിനം ആഘോഷിക്കുകയും ചെയ്ത് തിരികെ ജോലിയിൽ പ്രവേശിച്ച് നാലാം ദിവസമാണ് അപകടം.

 

അപകടത്തിൽപ്പെട്ട ഹെലികോപ്റ്ററിന്റെ ഫ്ലൈറ്റ് ഗണ്ണറായിരുന്നു പ്രദീപ്. 2018 ലെ പ്രളയസമയത്ത് കേരളത്തിന്റെ പ്രളയബാധിത മേഖലകളിൽ സഹായമെത്തിക്കാൻ ചുമതലപ്പെട്ട സൈനിക സംഘത്തിൽ പ്രദീപും ഉണ്ടായിരുന്നു. സ്വന്തം നാട് പ്രതിസന്ധിയിലായ സമയത്ത് പ്രദീപ് ചോദിച്ചുവാങ്ങിയ ഡ്യൂട്ടിയായിരുന്നു ഇത്.

 

എയർ ക്രൂ ആയി തിരഞ്ഞെടുക്കപ്പെടുകയും കശ്മീർ ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സേവനം അനുഷ്ഠിക്കുകയും ചെയ്തു. ഛത്തീസ്ഗഡിൽ കമ്യൂണിസ്റ്റ് ഭീകരർക്കെതിരായ ഓപ്പറേഷനുകളിലും പങ്കെടുത്തിട്ടുണ്ട്. ഡിസംബർ എട്ടിനാണ് സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് ഉൾപ്പെടെ 13 പേരുടെ മരണത്തിനിടയാക്കിയ ദാരുണ സംഭവം നടക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (3 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (3 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (3 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (3 hours ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (4 hours ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (4 hours ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (4 hours ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (4 hours ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (5 hours ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (5 hours ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (5 hours ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (5 hours ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (6 hours ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (6 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (7 hours ago)

Malayali Vartha Recommends