ഇന്ത്യന്‍ നയതന്ത്ര കാര്യാലയത്തിന്റേതടക്കമുള്ള വെബ്‌സൈറ്റിലേക്ക് ചൈനീസ് നുഴഞ്ഞുകയറ്റത്തിനു സാധ്യത

ഇന്ത്യന്‍ നയതന്ത്ര കാര്യാലയത്തിന്റേതടക്കമുള്ള വെബ്‌സൈറ്റുകള്‍ ഹാക്കര്‍മാര്‍ക്ക് അനായാസേന കടന്നാക്രമണം നടത്താവുന്ന വിധത്തില്‍ രൂപീകരിച്ചിരിക്കുന്നതിനാല്‍ ചൈനീസ് നുഴഞ്ഞുകയറ്റത്തിനു സാധ്യതയുണ്ടെന്നു സുരക്ഷാ ഏജന്‍സികളുടെ മുന്നറിയിപ്പ്.
ഐടി ബിരുദധാരികള്‍ക്ക് എളുപ്പത്തില്‍ കയറിക്കൂടാവുന്ന വിധത്തിലാണ് മിക്കസൈറ്റുകളുടെയും നിര്‍മാണമെന്നതാണ് വെല്ലുവിളി വര്‍ധിപ്പിക്കുന്നത്.
ഏത് വെബ്‌സൈറ്റിന്റേയും പൂര്‍ണ നിയന്ത്രണം സൈറ്റിന്റെ അഡ്മിനിസ്‌ട്രേറ്റര്‍ക്കാണ്. ഇന്ത്യന്‍ നയതന്ത്ര കാര്യാലയത്തിന്റേതടക്കമുള്ള മിക്ക വെബ്‌സൈറ്റുകളുടെയും അഡ്മിന്‍ പേജ് രൂപകല്‍പ്പന ചെയ്തിട്ടുള്ളത് ഹാക്കര്‍മാര്‍ക്കു നിഷ്പ്രയാസം നുഴഞ്ഞുകയറാവുന്ന വിധത്തിലും. സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളുടെ ഹോംപേജില്‍ നുഴഞ്ഞുകയറി ഇന്ത്യന്‍ പതാകകള്‍ മാറ്റി പകരം പാക്ക് പതാക സ്ഥാപിക്കുന്നത് ഹാക്കര്‍മാരുടെ സ്ഥിരം വിനോദമാണ്. ഔദ്യോഗിക വെബ്‌സൈറ്റുകള്‍ ദിവസങ്ങളോളം പ്രവര്‍ത്തന രഹിതമാക്കുന്ന വിദ്യയും സാധാരണമാണെന്ന് സാങ്കേതിക വിദഗ്ധര്‍ അറിയിച്ചു.
സൈബര്‍ ഫൊറന്‍സിക്‌സില്‍ ഉന്നത വിദ്യാഭ്യാസം നേടിയ പ്രഫഷനലുകള്‍ സംസ്ഥാനത്ത്് ആവശ്യത്തിന് ഉണ്ട്. പക്ഷേ ഇവരുടെ സേവനം ഫലപ്രദമായി പ്രയോജനപ്പെടുത്താന്‍ അധികൃതര്‍ക്കു കഴിയാതെ പോകുന്നതാണു കുറ്റകൃത്യങ്ങള്‍ പെരുകുന്നതിന്റെ പ്രധാന കാരണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























