സില്‍വര്‍ ലൈന്‍ പദ്ധതി സംബന്ധിച്ച കേരളത്തിലെ യുഡിഎഫ് എം പി മാര്‍ ഒപ്പ് വച്ച നിവേദനത്തില്‍ താന്‍ ഒപ്പ് വയ്ക്കാത്തതില്‍ വിശദീകരണവുമായി ശശി തരൂര്‍ എംപി രംഗത്ത്....

തിരുവനന്തപുരം - കാസര്‍ഗോഡ് സെമി ഹൈ സ്പീഡ് റെയില്‍ (സില്‍വര്‍ ലൈന്‍) പദ്ധതി സംബന്ധിച്ച കേരളത്തിലെ യുഡിഎഫ് എം പി മാര്‍ ഒപ്പ് വച്ച നിവേദനത്തില്‍ താന്‍ ഒപ്പ് വയ്ക്കാത്തതില്‍ വിശദീകരണവുമായി ശശി തരൂര്‍ എംപി രംഗത്ത്.
ഈ നിവേദനത്തില്‍ ഒപ്പ് വെച്ചില്ല എന്നതുകൊണ്ട് കെ റെയില്‍ പദ്ധതിക്കു താന്‍ അനുകൂലമാണ് എന്നര്‍ഥമില്ല. മറിച്ച് ഈ പദ്ധതിയെക്കുറിച്ചു കൃത്യമായി പഠിക്കാന്‍ സമയം വേണമെന്നാണ് അര്‍ഥമാക്കിയതെന്നും ശശി തരൂര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഇതിന്റെ സാമൂഹ്യ പ്രശ്‌നങ്ങള്‍, പരിസ്ഥിതി പ്രശ്‌നങ്ങള്‍, സാമ്പത്തിക ബാധ്യത എന്നിവ കൂടുതല്‍ പഠനവും കൂടിയാലോചനയും വേണ്ട കാര്യമായ പ്രശ്‌നങ്ങളാണ്. അതുകൊണ്ടുതന്നെ ഈ വിഷയത്തില്‍ കൂടുതല്‍ പഠനവും, കൂടിയാലോചനയും വേണ്ട കാര്യമായ പ്രശ്‌നങ്ങളാണ്.
അത് കൊണ്ട് തന്നെ ഞാന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത് ഈ വിഷയം കൃത്യമായും പഠിക്കാനും, ചര്‍ച്ച ചെയ്യാനും ഒരു ഫോറം രൂപീകരിക്കേണ്ടതുണ്ട് എന്നതാണ്. പ്രസ്തുത ഫോറത്തില്‍ സര്‍ക്കാര്‍ പ്രതിനിധികളോടൊപ്പം, സാങ്കേതികരംഗത്തും അതെ പോലെ അഡ്മിനിട്രേറ്റിവ് രംഗത്തുമുള്ള കെ റെയില്‍ പദ്ധതിയുടെ വിദഗ്ധരും, ജനപ്രതിനിധികളും, പദ്ധതി ബാധിക്കുന്നവരുടെ പ്രതിനിധികളെയും ഉള്‍പ്പെടുത്തി ഓരോരുത്തരും ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ ഒരു തുറന്ന പഠനത്തിനും കൂടിയാലോചനക്കും ചര്ച്ചക്കും വിധേയമാക്കിയ ശേഷം മാത്രമേ മുന്നോട്ട് പോകാന്‍ പാടുള്ളൂ.
അത്തരമൊരു പ്രക്രിയയിലൂടെ മാത്രമേ സംസ്ഥാനത്തിന്റെയും ജനങ്ങളുടെയും താല്പര്യങ്ങള്‍ സംരക്ഷിക്കപ്പെടുകയുള്ളൂ. മാത്രവുമല്ല അതിലൂടെ നമുക്ക് ഈ സങ്കീര്‍ണ്ണവും, അതേ സമയം പ്രധാനപ്പെട്ടതുമായ വികസന പദ്ധതിയുടെ കാര്യത്തില്‍ കൃത്യമായ ഒരു തീരുമാനത്തിലെത്താന്‍ കഴിയുകയും ചെയ്യുമെന്ന് ശശിതരൂര്‍ പറയുന്നു.
അതേസമയം ഇന്ന് ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവ് യുഡിഎഫ് എംപിമാരുമായി കൂടിക്കാഴ്ച നടത്തിയേക്കും.
"
https://www.facebook.com/Malayalivartha


























