കണ്ണൂര്‍ സര്‍വകലാശാല വിസി പുനര്‍നിയമനവുമായി ബന്ധപ്പെട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു രാജിവച്ചില്ലെങ്കില്‍ ശക്തമായ സമരമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍

കണ്ണൂര്‍ സര്‍വകലാശാല വിസി പുനര്‍നിയമനവുമായി ബന്ധപ്പെട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു രാജിവച്ചില്ലെങ്കില്‍ ശക്തമായ സമരമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഉന്നത വിദ്യാഭ്യാസ മന്ത്രി രാജിവയ്ക്കണമെന്നതില്‍ പ്രതിപക്ഷം വിട്ടുവീഴ്ചയ്ക്കില്ലെന്നും മന്ത്രി ആര്‍ ബിന്ദു രാജിവച്ചില്ലെങ്കില്‍ പ്രതിപക്ഷം ശക്തമായ പ്രതിഷേധം നടത്തും.
സര്‍ക്കാര്‍ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി വി സിയെ നിയമിച്ച ഗവര്‍ണറുടെ നടപടിയും തെറ്റാണ്. സര്‍വകലാശായ ചാന്‍സലര്‍ ആയിരിക്കാന്‍ യോഗ്യനാണോയെന്ന് ഗവര്‍ണര്‍ പരിശോധിക്കണം. മന്ത്രിയെപ്പോലെ ഗവര്‍ണറും കുറ്റക്കാരനാണെന്നും സതീശന്‍ പറഞ്ഞു.
കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ ഏറ്റവും നഗ്നമായ രാഷ്ട്രീയ ഇടപെടലാണ് ഇപ്പോള്‍ നടക്കുന്നത്. സര്‍വകലാശാലകളിലെ നിയമനങ്ങള്‍ അറിയപ്പെടുന്ന സിപിഎം നേതാക്കളുട ബന്ധുക്കള്‍ക്ക് സംവരണം ചെയ്തിരിക്കുകയാണ്.
"
https://www.facebook.com/Malayalivartha


























