Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ഡാം തുറക്കുന്നതിന് മുൻപ് കൃത്യമായ മുന്നറിയിപ്പ് കേരളത്തിന് നൽകി...ജനങ്ങളെ വെള്ളത്തിലാക്കിയത് പിണറായി വിജയനോ....മുല്ലപെരിയാർ വിഷയം കേരള സർക്കാർ ഒത്തുകളിയോ..

15 DECEMBER 2021 01:47 PM IST
മലയാളി വാര്‍ത്ത

കേരളത്തെ അറിയിക്കാതെ മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നിട്ടില്ലെന്ന് തമിഴ്നാട് സുപ്രീംകോടതിയിൽ. അണക്കെട്ട് തുറക്കുന്നതിനു മുമ്പ് കേരളത്തെ വിവരം അറിയിച്ചിരുന്നുവെന്നാണ് തമിഴ്നാടിന്റെ വാദം. സുപ്രീംകോടതിയിൽ കേരളം സമർപ്പിച്ച പരാതിക്ക് മറുപടിയായാണ് തമിഴ്നാട് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.നവംബര്‍ മാസം മൂന്ന് തവണ പ്രളയ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് തമിഴ്നാട് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത മറുപടി സത്യവാങ്മൂലത്തില്‍ അവകാശപ്പെട്ടു. അണക്കെട്ടില്‍ നിന്ന് ജലം തുറന്ന് വിടുന്നത് നിശ്ചയിക്കാന്‍ സംയുക്ത സമിതി വേണമെന്ന ആവശ്യം സ്വീകാര്യമല്ലെന്നും തമിഴ്‌നാട് സര്‍ക്കാര്‍ വ്യക്തമാക്കി.

 

നവംബര്‍ 14-ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 140 അടിയാക്കിയപ്പോള്‍ കേരളത്തിന് പ്രളയ മുന്നറിയിപ്പ് നല്‍കിയിരുന്നതായി സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു. തുടര്‍ന്ന് നവംബര്‍ 18, 30 തീയതികളിലും കേരളത്തിന് പ്രളയ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പുറമെ ജലം തുറന്ന് വിടുന്നതിന് മുമ്പ് അറിയിപ്പ് നല്‍കിയിരുന്നതായും തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ പറയുന്നു.

 

മുല്ലപ്പെരിയാറില്‍ മഴമാപിനി യന്ത്രം സ്ഥാപിക്കാമെന്ന ഉറപ്പ് കേരളം ഇത് വരെ പാലിച്ചിട്ടില്ലെന്ന് തമിഴ്‌നാട് ആരോപിക്കുന്നു. ഇത് കാരണം പെട്ടെന്ന് ഉണ്ടാകുന്ന മഴ പ്രവചിക്കാന്‍ കഴിയുന്നില്ല. ചില മണിക്കൂറുകളില്‍ പെട്ടെന്ന് അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കൂടും. എന്നാല്‍ തൊട്ടടുത്ത മണിക്കൂറില്‍ നീരൊഴുക്ക് കുറയും. രാത്രികാലങ്ങളില്‍ ചിലപ്പോള്‍ നീരൊഴുക്ക് കൂടുന്നതിനാലാണ് പെട്ടെന്ന് ഷട്ടറുകള്‍ തുറക്കേണ്ടി വരുന്നത്. ജലത്തിന്റെ ഒഴുക്ക് കണക്കാക്കാന്‍ കഴിയാത്തത്തിന്റെ ഉത്തരവാദി കേരളമാണെന്നും തമിഴ്‌നാട് മറുപടി സത്യവാങ്മൂലത്തില്‍ ആരോപിച്ചു.

മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നുവിട്ടതു മൂലം ഉണ്ടായ നഷ്ടം തെളിയിക്കുന്നതിന് കേരളം ഹാജരാക്കിയ ഫോട്ടോകൾ ആധികാരികമല്ലെന്നും തമിഴ്നാട് ആരോപിച്ചു. ചിത്രം പകർത്തിയത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. പെരിയാറിന്റെ തീരത്തെ അനധികൃത കയ്യേറ്റം ഒഴിപ്പിക്കേണ്ടത് കേരളത്തിന്റെ ബാധ്യതയാണെന്നും തമിഴ്നാട് വാദിച്ചു.

 

അണക്കെട്ടിലെ വെള്ളത്തിന്റെ അളവ് നോക്കിയാണ് തുറന്നു വിടുന്നത്. മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നുവിട്ടെന്ന കേരളത്തിന്റെ വാദം വസ്തുതാവിരുദ്ധമാണ്. മുല്ലപ്പെരിയാറിൽ സംയുക്ത സമിതി രൂപീകരിക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളണമെന്നും തമിഴ്നാട് ആവശ്യപ്പെട്ടു. മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നുവിടുന്നത് തടയണമെന്ന് ആവശ്യപ്പെട്ടാണ് കേരളം സുപ്രീംകോടതിയെ സമീപിച്ചത്.

 

മേൽനോട്ട സമിതി വിഷയങ്ങളിൽ കൃത്യമായി ഇടപെടുന്നില്ല. കേരളത്തിന്റെ ആശങ്ക തമിഴ്നാട് പരിഗണിക്കുന്നില്ല. തുടങ്ങിയ പരാതികളാണ് കേരളം സുപ്രീംകോടതിയിൽ ഉന്നയിച്ചത്.കഴിഞ്ഞ ദിവസമാണ് കേരളം പരാതിയുമായി സുപ്രീംകോടതിയെ സമീപിച്ചത്. രാത്രികാലങ്ങളിൽ അണക്കെട്ട് തുറന്നുവിടുന്നതു മൂലം പെരിയാർ തീരത്തെ വീടുകളിൽ വെള്ളം കയറുന്നത് അടക്കമുള്ള കാര്യങ്ങൾ കേരളം അപേക്ഷയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. സ്പിൽവേ ഷട്ടറുകൾ തുറക്കുന്നതിനും തുറന്നുവിടുന്ന വെള്ളത്തിന്റെ അളവിലും തീരുമാനമെടുക്കാൻ കേരള-തമിഴ്നാട് പ്രതിനിധികൾ ഉൾപ്പെടുന്ന സമിതി രൂപീകരിക്കണമെന്നും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്.

 

അപേക്ഷയിൽ മറുപടി നൽകാൻ സമയം ആവശ്യപ്പെട്ടതിനെത്തുടർന്ന് കേസ് ബുധനാഴ്ച കോടതി പരിഗണിക്കും.കേസ് പരിഗണിച്ച സുപ്രീംകോടതി മറുപടി നൽകാൻ തമിഴ്നാടിന് സമയം അനുവദിക്കുകയായിരുന്നു. ജസ്റ്റിസ് എം എം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക.അതേസമയം കേരളവും തമിഴ്‌നാടും തമ്മിലുള്ള മുല്ലപ്പെരിയാര്‍ കേസ് ഇന്ന് സുപ്രിം കോടതി പരിഗണിക്കും. അര്‍ധരാത്രിയില്‍ മുന്നറിയിപ്പില്ലാതെ ജലം തുറന്നുവിടുന്നതില്‍ നിന്ന് തമിഴ്നാടിനെ വിലക്കണമെന്ന കേരളത്തിന്റെ ആവശ്യവും ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും.

 

അതേസമയം, ബേബി ഡാമിന് സമീപത്തെ മരങ്ങള്‍ മുറിക്കാന്‍ കേരളം നല്‍കിയ അനുമതി പുനഃസ്ഥാപിക്കണമെന്ന തമിഴ്നാടിന്റെ ആവശ്യം കോടതിക്ക് മുന്നിലെത്തും. മുല്ലപ്പെരിയാര്‍, ബേബി ഡാമുകള്‍ ശക്തിപ്പെടുത്താന്‍ കേരളം തടസം നില്‍ക്കുന്നുവെന്നും തമിഴ്നാട് ആരോപിക്കുന്നു. അണക്കെട്ടുമായി ബന്ധപ്പെട്ട പൊതുതാല്‍പര്യഹര്‍ജികളില്‍ വിശദമായി വാദം കേള്‍ക്കാനുള്ള തീയതിയും കോടതി ഇന്ന് തീരുമാനിച്ചേക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (3 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (3 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (3 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (4 hours ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (4 hours ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (4 hours ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (5 hours ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (5 hours ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (5 hours ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (5 hours ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (5 hours ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (6 hours ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (6 hours ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (6 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (7 hours ago)

Malayali Vartha Recommends