Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

തിടമ്പേറ്റാൻ നീയില്ലെങ്കിൽ പിന്നെ ഞങ്ങൾക്കെന്ത് ആഘോഷം...നാട്ടുകാരുടെ പ്രിയങ്കരനായ സഞ്ജയന് കാഴ്ച നഷ്ടപ്പെട്ടപ്പോൾ കൂടെ നിന്നത് ഒരു നാട് മുഴുവൻ.... ഇന്ത്യന്‍ വിപണിയില്‍ ലഭ്യമല്ലാത്ത ബോട്ടിലിന് ഇന്ത്യന്‍ രൂപയുടെ മൂല്യമനുസരിച്ച് 8,000രൂപ മുതല്‍ 10,000 രൂപ വരെ വില വരുന്ന മരുന്ന് എത്തിച്ചത് അമേരിക്കയിൽ നിന്ന്...

15 DECEMBER 2021 02:11 PM IST
മലയാളി വാര്‍ത്ത

 


ആന പ്രേമികളുടെ നാടാണ് കേരളം എന്ന് ഒരിക്കൽ കൂടി ഉറപ്പിച്ച സംഭവമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത് .


കാഴ്ചനഷ്ടപ്പെട്ട ദേവസ്വം ആനയ്ക്ക് ചികിത്സയിലൂടെ കാഴ്ച തിരിച്ചുകിട്ടിയപ്പോൾ ഒരു നാടാകെ ആഹ്ലാദിച്ചു . തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കൊല്ലം ആദിനാട് ശക്തികുളങ്ങര ദേവീക്ഷേത്രത്തിലെ സഞ്ജയൻ എന്ന ആനയ്ക്കാണ് കാഴ്ച നഷ്ടപ്പെട്ടത്

 

 

സഞ്ജയൻ ആനയുടെ ഇടതുകണ്ണിനാണ് മൂന്ന് മാസം മുൻപ് കാഴ്ച മങ്ങിയത്. പതുക്കെ വലതുകണ്ണിന്റെയും കാഴ്ച മങ്ങി .. ഇതോടെ ആനയെ പുറത്തെഴുന്നള്ളിക്കാൻ പറ്റാത്ത അവസ്ഥയായി . ഇതോടെ ദേവസ്വം ജീവനക്കാർ മാത്രമല്ല നാട്ടുകാരും വിഷമത്തിലായി . എങ്ങനെയും ആനയുടെ കാഴ്ച വീണ്ടെടുക്കണമെന്ന ആഗ്രഹത്തോടെ ഒരു നാട് മുഴുവൻ ഒരുമിച്ചു നിന്നു ..


അമേരിക്കയില്‍നിന്നു ഇതിനായി മരുന്നുകള്‍ കൊണ്ടുവന്നു. നാട്ടുകാരാണ് ഇതിനുള്ള ചെലവ് വഹിച്ചത്.ആനപ്രേമിയായ ഷാൻ കൃഷ്ണയാണ് ഈ ഉദ്യമത്തിന് മുൻകൈ എടുത്തത്. ലാനോമാക്സ് എന്ന വിദേശമരുന്ന് അഞ്ച് കുപ്പികളാണ് സഞ്ജയന്റെ ചികിത്സയ്ക്കായി നല്‍കിയത്. ഇന്ത്യന്‍ വിപണിയില്‍ ലഭ്യമല്ലാത്ത മരുന്നാണിത്. ഒരു ബോട്ടിലിന് ഇന്ത്യന്‍ രൂപയുടെ മൂല്യമനുസരിച്ച് 8,000രൂപ മുതല്‍ 10,000 രൂപ വരെയാണ് വില

 


മദപ്പാട് സമയത്ത് തീറ്റയെടുത്ത് കുലുക്കിയപ്പോൾ കണ്ണിലുണ്ടായ മുറിവാണ് പീള അടിയൽ രോഗത്തിന് കാരണമായി പറയുന്നത്....... 40 വർഷം മുൻപ് ഒരു ഭക്തനാണ് ആദിനാട് ശക്തികുളങ്ങര ക്ഷേത്രത്തിൽ സഞ്ജയൻ എന്ന ആനയെ നടക്കിരുത്തിയത്. അന്നുമുതൽ ഭക്തരുടേയും ക്ഷേത്ര ഭരണസമിതി അംഗങ്ങളുടെയും പ്രിയപ്പെട്ടവനാണ് സഞ്ജയൻ.


ആദിനാട് സ്വദേശിയായ ആനപ്രേമി ഷാൻ കൃഷ്ണ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട വടകര സ്വദേശിയായ അമേരിക്കൻ മലയാളി ശ്രീധരൻ സുരേന്ദ്രനെ ബന്ധപ്പെട്ടതോടെയാണ് കാര്യങ്ങൾ എളുപ്പമായത് . പിന്നാലെ അമേരിക്കയിൽ നിന്നും മരുന്ന് എയർപോർട്ടിലെത്തിച്ചു. മരുന്ന് ക്ഷേത്രഭാരവാഹികൾക്ക് കൈമാറിയ ഉടൻ തന്നെ ചികിത്സയും ആരംഭിച്ചു.

 

അജിത്ത്, സിബി, മദനൻ, രവീന്ദ്രൻ, ഗിരീഷ്, ശ്യാംചന്ദ്, രാജീവ് എന്നിവരടങ്ങിയ ഡോക്ടർ സംഘം വിവിധ ഘട്ടങ്ങളിലായി ആനയുടെ രോഗം വിലയിരുത്താനായി എത്തി . തിരുവനന്തപുരം ഗവ.കണ്ണാശുപത്രിയിലെ സൂപ്രണ്ട് ഡോ.ചിത്രയുടെ അഭിപ്രായവും തേടിയിരുന്നു....... കാഴ്ച തിരികെ കിട്ടിയതിന്റെ നിജസ്ഥിതി വിലയിരുത്താനായി കോന്നി ഫോറസ്റ്റ് വെറ്ററിനറി ഓഫീസർ ഡോ. ശ്യാം ചന്ദ് ബുധനാഴ്ച ആദിനാട് ക്ഷേത്രത്തിൽ എത്തുന്നുണ്ട്.

കാഴ്ച നഷ്ടപ്പെടുന്ന ആനകൾക്ക് അത് തിരികെ കിട്ടുന്നത് അപൂർവമാണ്.....‘കോർണിയൽ ഒപ്പേസിറ്റി’ എന്നരോഗം ആയിരിക്കാം സഞ്ജയനെ ബാധിച്ചതെന്നാണ് ശ്യാംചന്ദിന്റെ വിലയിരുത്തൽ. നേത്രപടലങ്ങളിൽ ഉണ്ടാകുന്ന രോഗമാണിത്....... നാട്ടുകാരുടെ പ്രിയങ്കരനായ സഞ്ജയൻ വീണ്ടും കാഴ്ചകൾ ആസ്വദിക്കുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (3 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (3 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (3 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (4 hours ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (4 hours ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (4 hours ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (5 hours ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (5 hours ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (5 hours ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (5 hours ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (6 hours ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (6 hours ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (6 hours ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (6 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (7 hours ago)

Malayali Vartha Recommends