Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ലോകത്തിനെ മുൾമുനയിൽ നിർത്തി രണ്ട് മുന്നറിയിപ്പുകൾ;കെന്റുക്കിയും സുനാമിയും കേരളത്തിന്റെ ഉറക്കം നഷ്ടപ്പെടുത്തുന്നു; ഇന്ത്യയാണ് കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രധാനപ്പെട്ട ഇരയാകാന്‍ സാധ്യതയുള്ള രാജ്യങ്ങളില്‍ ഒന്ന്

15 DECEMBER 2021 02:41 PM IST
മലയാളി വാര്‍ത്ത

ലോകത്തിനെ മുൾമുനയിൽ നിർത്തി രണ്ട് മുന്നറിയിപ്പുകൾ... കെന്റുക്കിയും സൂനാമിയും... കേരളവും ആശങ്കയുടെ മുൾമുനയിൽ... ഉപദേശവുമായി വിദഗ്ധര്‍... കാലാവസ്ഥാവ്യതിയാനത്തിന്റെ തിക്ത ഫലങ്ങൾ ലോകത്തിന്റെ അങ്ങോളം ഇങ്ങോളം നടക്കുന്നുണ്ട്. കാലം തെറ്റി പെയ്ത മഴയുടെ കാര്യത്തിൽ നാം അതറിഞ്ഞിരുന്നു.

ഇന്തോനേഷ്യയില്‍ തീവ്രഭൂചലനം അനുഭവപ്പെട്ട റിപ്പോര്‍ട്ടുകൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. റിക്ടര്‍ സ്‌കെയിലില്‍ 7.3 തീവ്രത രേഖപ്പെടുത്തിയതായി ഭൗമ നിരീക്ഷണ കേന്ദ്രം വെളിപ്പെടുത്തിയിരുന്നു. ഇന്തോനേഷ്യയിലെ ഫ്ലോറസ് സമുദ്രമേഖലയിലായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്.

ഭൗമാന്തര്‍ ഭാഗത്തെ ചലനം സുനാമിയിലേയ്ക്ക് നയിക്കാന്‍ തക്ക ശേഷിയുള്ളതാണെന്ന് ഭൗമ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. ഭരണകൂടം അവിടെ സുനാമി മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം മൗമേരെയില്‍ നിന്നും 112 കിലോമീറ്റര്‍ വടക്കായി, സമുദ്രനിരപ്പില്‍ നിന്നും 18.5 കിലോമീറ്റര്‍ ആഴത്തിലാണ്.

അമേരിക്കയിലെ ആറ് സംസ്ഥാനങ്ങളിലുണ്ടായ ചുഴലിക്കാറ്റില്‍ മരണം 88 കടന്നതായി ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാകുകയും ചെയ്തു. കേരളത്തിനും ഭയക്കാൻ ചിലത് ഉണ്ടെന്നാണ് പറയാൻ വരുന്നത് . കാലാവസ്ഥാവ്യതിയാനത്തിന്റെ പശ്ചാത്തലത്തില്‍ അടിക്കടിയുണ്ടാകുന്ന ന്യൂനമര്‍ദ്ദങ്ങള്‍ വലിയ മഴയ്ക്ക് കാരണമാകുന്നു . ഇത്തരത്തില്‍ ഒരു വര്‍ഷത്തില്‍ത്തന്നെ ഒരുപാട് ന്യൂനമര്‍ദ്ദങ്ങളുടെ ഉത്ഭവസ്ഥാനമാകുകയാണ് നമ്മുടെ നാട്ടിലെ കടലുകള്‍.

നമ്മുടെ ഇന്ത്യന്‍ മഹാസമുദ്രവും, അറബിക്കടലും ബംഗാള്‍ ഉള്‍ക്കടലും വളരെ വേഗമാണ് ചൂടുപിടിക്കുന്നുണ്ട്. മറ്റ് സമുദ്രങ്ങളെ അപേക്ഷിച്ചുനോക്കുമ്പോള്‍, നമ്മുടെ അറബിക്കടലിന്റെ ഉപരിതല താപനില 100 വര്‍ഷത്തില്‍ ഏകദേശം 1.2 ഡിഗ്രി സെല്‍ഷ്യസ് എന്ന രീതിയിലാണ് വര്‍ദ്ധിക്കുകയും ചെയ്യുന്നുണ്ട്.

ഇതിന്റെ ഭാഗമായി ചെറിയ ഒരു ചക്രവാതച്ചുഴിയുണ്ടായാലും അവ അതിതീവ്രന്യൂനമര്‍ദ്ദമായി മാറുന്നു. സമുദ്രോപരിതലം ചൂടാകുന്നത് മൂലമാണ് ഇവ പ്രധാനമായും ഉണ്ടാകുന്നത്. അതായത് വരും വര്‍ഷങ്ങളിൽ വരള്‍ച്ചയും തീവ്രമഴയും വിട്ടുമാറില്ലെന്ന് തന്നെ പറയാം . അമേരിക്കയെ ഉദാഹരണമായി എടുത്താൽ ചിരിത്രത്തിലെ ഏറ്റവും മോശം ചുഴലിക്കാറ്റാണ് കെന്റുക്കിയെ ബാധിച്ചതെന്നും സംസ്ഥാനത്ത് ആദ്യമായാണ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഇത്രയും നാശനഷ്ടങ്ങള്‍ സംഭവിക്കുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞിരുന്നു.

ആഗോളതാപനം മൂലമുണ്ടാകുന്ന കാലാവസ്ഥാവ്യതിയാനത്തിന്റെ ഒരു പ്രധാനപ്പെട്ട പ്രശ്‌നം അതിതീവ്രമഴ എന്ന സ്ഥിതിവിശേഷം വര്‍ദ്ധിക്കുന്നുവെന്നതാണ്. കേരളം പോലുള്ള അതീവപരിസ്ഥിതിലോല പ്രദേശങ്ങളില്‍ അപകടങ്ങള്‍ സംഭവിക്കാന്‍ 10 സെന്റിമീറ്റര്‍ മഴ പോലും ആവശ്യമില്ല. അതുകൊണ്ടുതന്നെ രണ്ട് മണിക്കൂറിനുള്ളില്‍ അഞ്ച് സെന്റീമീറ്റര്‍ മഴ പെയ്യുക എന്ന സാഹചര്യത്തെയാണ് ലഘുമേഘവിസ്‌ഫോടനങ്ങള്‍ എന്ന് വിളിക്കുക.

കവളപ്പാറയിലും പെട്ടിമുടിയിലും, കൂട്ടിക്കലിലും പീരുമേടിലും ഉണ്ടായത് അത്തരമൊരു സാഹചര്യമാണ്. മലയോരങ്ങളിലാണ് അവ കൂടുതല്‍ ഉണ്ടാകുന്നത് എന്നത് ശ്രദ്ധിയമാണ്. കേരളത്തിലെ കാലാവസ്ഥ കൂടുതല്‍ അസ്ഥിരമായിക്കൊണ്ടിരിക്കുന്നു. കഴിഞ്ഞ ഒരു പതിറ്റാണ്ട് തന്നെ നോക്കാം . 2016 ഏറ്റവും മഴ കുറഞ്ഞ വര്‍ഷമായിരുന്നു.

പതിറ്റാണ്ടിന്റെ അവസാന വര്‍ഷങ്ങളില്‍ നേരെ വിപരീതവും. ഇത്തരത്തില്‍ കഴിഞ്ഞ പത്ത് വര്‍ഷത്തില്‍ത്തന്നെ നമ്മള്‍ ഒട്ടേറെ അതിതീവ്ര കാലാവസ്ഥാസംഭവങ്ങള്‍ക്ക് സാക്ഷികളായി . മഴയുടെ സീസണാലിറ്റി തന്നെ മാറി . എപ്പോള്‍ വേണമെകിലും മഴ ലഭിക്കാമെന്ന സ്ഥിതിയിലേക്ക് നമ്മുടെ മഴക്കാലത്തിന്റെ ഘടന മാറി . മഴദിനങ്ങള്‍ കുറയുകയും അതിതീവ്രമഴ കൂടുകയും ചെയ്യുന്നതാണ് പ്രശ്‌നം.

മഴ ലഭിച്ചുവെന്ന് പറഞ്ഞിട്ട് കാര്യമില്ല, എങ്ങനെ ലഭിച്ചു എന്നതിലും കൂടിയാണ് കാര്യം. ലഘുമേഘവിസ്‌ഫോടനങ്ങള്‍ എപ്പോഴും സംഭവിക്കാവുന്ന ഒരു സാഹചര്യം കേരളത്തിലുണ്ട് എന്നതും നമ്മള്‍ ശ്രദ്ധിക്കണം. ഇത്രത്തില്‍ അസ്ഥിരമായ ഒരു കാലാവസ്ഥയാണ് കേരളത്തെ കാത്തിരിക്കുന്നത്.ഒരു ദിവസം 24 സെന്റിമീറ്റര്‍ എന്നതാണ് അതിതീവ്രമഴയുടെ കണക്ക്. പക്ഷെ ആ 24 സെന്റിമീറ്റര്‍ മഴ പെയ്യുന്ന ദൈര്‍ഖ്യം, അത് വളരെ പ്രധാനമാണ്.

കഴിഞ്ഞ ദിവസങ്ങളില്‍ത്തന്നെ രണ്ടും മൂന്നും മണിക്കൂറിലാണ് പലയിടങ്ങളിലും 20 സെന്റിമീറ്ററോളം മഴ പെയ്തത്. കുറഞ്ഞ സമയത്ത് കൂടുതല്‍ മഴ എന്ന രീതിയിലേക്ക് കേരളത്തിന്റെ മഴയുടെ രൂപഘടന മാറി എന്നതാണ് നാം അറിയേണ്ടുന്ന കാര്യം . ഇന്ത്യയാണ് കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രധാനപ്പെട്ട ഇരയാകാന്‍ സാധ്യതയുള്ള രാജ്യങ്ങളില്‍ ഒന്ന്.

ഹിമാലയവും കടലുമെല്ലാം വളരെവേഗം മാറുകയാണ്. ഹിമാലയങ്ങളില്‍ മഞ്ഞുരുകി തടാകങ്ങള്‍ രൂപപ്പെടുന്നു. അവ പിന്നീട് ഉരുള്‍പൊട്ടലുണ്ടാക്കുന്നു. മഞ്ഞുവീഴ്ചയും കുറഞ്ഞിട്ടുണ്ട്. ഇന്ത്യയുടെ ചുറ്റുമുള്ള സമുദ്രങ്ങളിലും ചൂടേറിവരുകയാണ്. ലോകത്തിലെത്തന്നെ ഏറ്റവും പെട്ടെന്ന് ചൂടേറി വരുന്ന സമുദ്രങ്ങളാണ് നമുക്കുചുറ്റുമുള്ള മൂന്നെണ്ണവും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (3 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (3 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (3 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (4 hours ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (4 hours ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (4 hours ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (5 hours ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (5 hours ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (5 hours ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (5 hours ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (5 hours ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (6 hours ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (6 hours ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (6 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (7 hours ago)

Malayali Vartha Recommends