പോത്തന്‍കോട് യുവാവിനെ വെട്ടിക്കൊന്ന കേസിലെ പ്രതികൾ പിടിയിൽ, ഇനി പിടിയിലാകാനുള്ളത് രണ്ടാം പ്രതി ഒട്ടകം രാജേഷ് മാത്രം, കൊലയ്ക്ക് ശേഷം സുധീഷിന്റെ കാല്‍പാദം വെട്ടിയെടുത്ത് പ്രതികള്‍ ആഹ്ലാദ പ്രകടനത്തോടെ നടുറോഡില്‍ വലിച്ചെറിയുകയായിരുന്നു

പോത്തന്‍കോട് യുവാവിനെ വെട്ടിക്കൊന്ന കേസിലെ ഒന്നാംപ്രതിയും മൂന്നാം പ്രതിയും പിടിയില്‍.കല്ലൂരില്‍ ചെമ്പകമംഗലം ഊരുകോണം ലക്ഷംവീട് കോളനിയില്‍ സുധീഷിനെ വെട്ടിക്കൊന്ന കേസിലെ ഒന്നാം പ്രതി ഉണ്ണി എന്ന് വിളിക്കുന്ന സുധീഷും മൂന്നാം പ്രതി ശ്യാമുമാണ് പിടിയിലായത്. ഇതോടെ കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട പ്രതികളുടെ എണ്ണം പത്തായി.
ഇനി രണ്ടാം പ്രതി ഒട്ടകം രാജേഷ് മാത്രമാണ് പിടിയിലാകാനുള്ളത്.കൊലയ്ക്ക് പിന്നാലെ സുധീഷ് തമിഴ്‌നാട്ടില്‍ ഒളിവില്‍ പോയിരുന്നു. പോത്തന്‍കോട് തിരിച്ചെത്തിയപ്പോഴാണ് പ്രതികള്‍ പിടിയിലായത്.
കഴിഞ്ഞ 11ന് വീട്ടിനുള്ളിലാണ് ഗുണ്ടകളുടെ വെട്ടേറ്റ് സുധീഷ് ദാരുണമായി കൊല്ലപ്പെട്ടത്. കൊലയ്ക്കു ശേഷം സുധീഷിന്റെ കാല്‍പാദം വെട്ടിയെടുത്ത് പ്രതികള്‍ ആഹ്ലാദ പ്രകടനത്തോടെ നടുറോഡില്‍ വലിച്ചെറിയുകയായിരുന്നു. സംഭവത്തില്‍ ഇതുവരെ എട്ടുപേരുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി ദക്ഷിണമേഖലാ ഡി.ഐ.ജി സഞ്ജയ് കുമാര്‍ ഗുരുദിന്‍ അറിയിച്ചു.
നേരത്തെ കുടവൂര്‍ കട്ടിയാട് കല്ലുവെട്ടാന്‍കുഴിവീട്ടില്‍ ഡമ്മി എന്ന അരുണ്‍, വെഞ്ഞാറമ്മൂട് ചെമ്ബൂര്‍ കുളക്കോട് പുത്തന്‍വീട്ടില്‍ സച്ചിന്‍, കോരാണി വൈഎംഎ ജംക്ഷന്‍ വിഷ്ണുഭവനില്‍ സൂരജ് എന്ന വിഷ്ണു, തോന്നയ്ക്കല്‍ കുഴിത്തോപ്പില്‍ വീട്ടില്‍ കട്ട ഉണ്ണി എന്ന ജിഷ്ണു, പിരപ്പന്‍കോട് തൈക്കാട് മുളംകുന്നില്‍ ലക്ഷംവീട്ടില്‍ നന്ദു എന്ന ശ്രീനാഥ് എന്നിവര്‍ അറസ്റ്റിലായിരുന്നു.
https://www.facebook.com/Malayalivartha


























