Widgets Magazine
30
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

കെ.എസ്.ആര്‍.ടി.സി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് 14 പേര്‍ക്ക് പരിക്ക്; കെ.എസ്.ആര്‍.ടി.സി ബസിന്റെ പിന്നില്‍ അമിത വേഗതയിലെത്തിയ സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു

15 DECEMBER 2021 07:19 PM IST
മലയാളി വാര്‍ത്ത

കെ.എസ്.ആര്‍.ടി.സി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് 14 പേര്‍ക്ക് പരിക്കേറ്റു. ആലുവ ബാങ്ക് കവലയില്‍ ബുധനാഴ്ച രാവിലെ ഒമ്ബതോടെയാണ് അപകടമുണ്ടായത്. രണ്ട് പേര്‍ക്ക് മുഖത്തും ശരീരത്തിലും സാരമായ പരിക്കുണ്ട്. മുപ്പത്തടത്ത് നിന്ന് ആലുവയിലേക്ക് വരുകയായിരുന്ന ആകാശ് എന്ന ബസാണ് അപകടമുണ്ടാക്കിയത്.

നഗരത്തിലെ തിരക്കേറിയ ബാങ്ക് കവല ബസ് സ്‌റ്റോപ്പില്‍ നിര്‍ത്തിയിട്ടിരുന്ന കെ.എസ്.ആര്‍.ടി.സി ബസിന്റെ പിന്നില്‍ അമിത വേഗതയിലെത്തിയ സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബസിനകത്ത് തെറിച്ചുവീണും മുഖം കമ്ബിയില്‍ ഇടിച്ചും മറ്റുമാണ് യാത്രക്കാര്‍ക്ക് പരിക്കേറ്റത്. വരുന്ന വഴി കടുങ്ങല്ലുര്‍ നരസിംഹ സ്വാമി ക്ഷേത്രത്തിന് മുന്നിലെ പോസ്റ്റില്‍ ഇടിച്ചിരുന്നുവെന്ന് യാത്രക്കാര്‍ പറയുന്നു. അപകടത്തില്‍ സ്വകാര്യ ബസിന്റെ മുന്‍ഭാഗം പാടെ തകര്‍ന്നു.

ബസിലുണ്ടായിരുന്ന വിദ്യര്‍ഥികളടക്കമുള്ള 14 പേര്‍ക്കാണ് പരിക്ക്. പരിക്കേറ്റവരെ ഉടന്‍ അടുത്തുള്ള നജാത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സാരമായി പരിക്കേറ്റ അടുവാശേരി തേറോടത്ത് സുനിലിന്റെ ഭാര്യ ലേഖ (45) പിന്നീട് രാജഗിരി ആശുപത്രിയില്‍ ചികിത്സ തേടി. മുപ്പത്തടം മുതിരക്കാല സിന്ദു സുദര്‍ശനും (45) സാരമായ പരിക്കേറ്റിരുന്നു.

കടുങ്ങല്ലൂര്‍ അമ്ബാട്ട് വീട്ടില്‍ ശശിധരന്‍ (62), ഒമ്ബതാം ക്ലാസ് വിദ്യാര്‍ഥിനി എരമം കാട്ടിപ്പറമ്ബ് ആദില ഫര്‍ഹത്ത് (15), മുപ്പത്തടം കാരോത്തുകുന്ന് പ്രമീഷ (34), മക്കളായ ഫാത്തിമ നിഹാല (എട്ട്), ഫാത്തിമ നസ്‌റിന്‍ (12), കടുങ്ങല്ലൂര്‍ മരുതംമൂട്ടില്‍ ദിവ്യ ഷാജി (37), കയന്റിക്കര വലിയമാക്കല്‍ സൗമിനി (50), കടുങ്ങല്ലൂര്‍ പുതുവല്‍പ്പറമ്ബ് ഹരിത (24), മുപ്പത്തടം പള്ളിപ്പറമ്ബില്‍ ജെയിന്‍ യാസ്മിന്‍ (27), കടുങ്ങല്ലൂര്‍ കുട്ടക്കാട്ട് ശ്രീദേവി (61), പേരക്കുട്ടി ആദിത്യ (12), ഒമ്ബതാം ക്ലാസ് വിദ്യാര്‍ഥിനി തോട്ടക്കാട്ടുകര ചക്കിയൊത്ത് സോന (15) എന്നിവര്‍ക്കും പരിക്കേറ്റു. സ്വകാര്യ ബസോടിച്ച ഡ്രൈവര്‍ മുപ്പത്തടം ശ്രീഭവനില്‍ ശ്രീകുമാറിനെതിരെ പൊലീസ് കേസെടുത്തു

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനില്‍ അണുബോംബിടും ഇസ്രായേലിന്റെ വന്‍നീക്കം യുദ്ധം ശക്തമാക്കി അമേരിക്ക ഭയാനക സ്ഥിതിവിശേഷം  (13 hours ago)

DAM-തുറക്കും അലേർട്ട് വെള്ളം പൊങ്ങും കൊടും മഴയും..! ശമ്പളം വെട്ടിക്കുറയ്ക്കുന്നുണ്ടോ? പ്രവാസികൾ ഇത് അറിഞ്ഞില്ലെങ്കിൽ...!  (13 hours ago)

മോദി പേടിയിൽ ശിവൻകുട്ടി; സംവാദ വിവാദം ഉണ്ടാക്കിയത് മനഃപ്പൂർവ്വം  (15 hours ago)

മോ​ദിയെത്തുന്ന വേദിയിൽ കറുത്ത പുക; വൻ സുരക്ഷ വീഴ്ച  (15 hours ago)

ഇന്ത്യൻ പ്രീമിയർ ലീ​​ഗ്... ഇന്ന് മുംബൈ x 
കൊൽക്കത്ത ആവേശപ്പോരാട്ടം  (17 hours ago)

ഇരവികുളം ദേശീയോദ്യാനം ഏപ്രിൽ ഒന്നു മുതൽ തുറക്കും...  (17 hours ago)

 ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് ഗുരുതര പരിക്ക്  (17 hours ago)

സംസ്ഥാനത്ത് അപ്രതീക്ഷിതമായുണ്ടായ വേനൽമഴയിൽ രണ്ടു ജില്ലകളിൽ വ്യാപക നാശനഷ്ടം.... ഇടിമിന്നലേറ്റ് ഒരു മരണം  (17 hours ago)

കടുത്ത സാമ്പത്തിക ബാദ്ധ്യത... ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ രണ്ടു പേർ മരിച്ചു...രണ്ടു പേർ ​ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ...  (17 hours ago)

സ്‌കൂളുകളിൽ റീൽസ് ചിത്രീകരണം പാടില്ലെന്ന കർശന നിർദേശവുമായി ഡൽഹി സർക്കാർ...  (18 hours ago)

ട്രഷറിയിൽ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ  (18 hours ago)

പാൻ കാർഡിനായി അപേക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളിൽ ഏപ്രിൽ ഒന്നു മുതൽ മാറ്റം...  (18 hours ago)

വാരിയെല്ലിന് പരുക്കേറ്റ വൃദ്ധ ആശുപത്രിയിൽ...  (19 hours ago)

അരക് പ്ലാറ്റിന് തീയിട്ട് IDF ഇറാനിൽ അണുബോംബിട്ടു..? ആണവ വികിരണം..? യുദ്ധം ഉടൻ തീരില്ല...! മുന്നറിയിപ്പ്  (20 hours ago)

കല്ലട പരപ്പാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു...  (20 hours ago)

Malayali Vartha Recommends