Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

കുറവിലങ്ങാട്ടും പരിസരത്തും മോഷണ പരമ്പര: പ്രതിയെ പൊലീസ് സംഘം പിടികൂടി; 25 പവൻ മോഷ്ടിച്ച തമിഴ്‌നാട് സ്വദേശി പിടിയിൽ

15 DECEMBER 2021 10:25 PM IST
മലയാളി വാര്‍ത്ത

കുറവിലങ്ങാട്ടും പരിസരപ്രദേശത്തും മോഷണ പരമ്പര നടത്തിയ തമിഴ്‌നാട് സ്വദേശിയെ പൊലീസ് പിടികൂടി. പ്രദേശത്തെ വീടുകളിൽ നിന്നും 25 പവൻ മോഷ്ടിച്ച കേസിലാണ് തമിഴ്‌നാട് സ്വദേശിയെ പൊലീസ് പിടികൂടിയത്. തമിഴ്‌നാട് സ്വദേശിയായ പരമശിവനെയാണ് കുറവിലങ്ങാട് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ സജീവ് ചെറിയാന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ മാസം 27 നായിരുന്നു കേസിനാസ്പദമായ സംഭവം. പകൽ സമയത്ത് ആളില്ലാത്ത വീടുകളുടെ ആസ്ബറ്റോസ് ഷീറ്റ് ഇളക്കിമാറ്റി വീടിനുള്ളിൽ അതിക്രമിച്ച് കയറി മോഷണം നടത്തുന്നതായിരുന്നു പ്രതിയുടെ രീതി. സമാന രീതിയിൽ കുറവിലങ്ങാട് ഭാഗത്ത് ആര്യനാട് മുണ്ടിയാനിപ്പുറം സെബാസ്റ്റ്യന്റെ അടഞ്ഞു കിടന്ന വീടിനുള്ളിൽ കയറി പ്രതി 10 ലക്ഷം രൂപ വിലവരുന്ന 25 പവൻ തൂക്കമുള്ള സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ചെടുക്കുകയായിരുന്നു. ഇതിനു ശേഷം രക്ഷപെട്ട പ്രതിയെ കണ്ടെത്തുന്നതിനായി ജില്ലാ പൊലീസ് മേധാവി ഡി.ശില്പയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണം നടത്തിയിരുന്നു.

തുടർന്നു, വൈക്കം ഡിവൈ.എസ്.പി എ.ജെ തോമസിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് പൊലീസ് പ്രതിയെക്കണ്ടെത്തുന്നതിനായി നിരീക്ഷണം നടത്തുകയായിരുന്നു. ഇതിനിടെയാണ് കുര്യനാട് ഭാഗത്തുള്ള മറ്റൊരു വീട്ടിൽ ഉച്ചയ്ക്ക് ഒന്നരയോടെ മോഷണ ശ്രമം നടന്നത്. ഇവിടെ നിന്നു ലഭിച്ച സിസിടിവി ക്യാമറാ ദൃശ്യങ്ങൾ ശേഖരിച്ച് പൊലീസ് സംഘം അന്വേഷണം നടത്തുകയായിരുന്നു. തുടർന്നു, പ്രതിയെ കസ്റ്റഡിയിൽ എടുത്ത് വിശദമായി ചോദ്യം ചെയ്തു. ഇതോടെയാണ് രണ്ടാഴ്ച മുൻപ് കുര്യനാട്ട് നടന്ന മോഷണത്തെപ്പറ്റി വ്യക്തമായത്. തുടർന്നു, പൊലീസ് ഇയാളുടെ താമസ സ്ഥലത്ത് എത്തി നടത്തിയ പരിശോധനയിൽ മോഷണം പോയ സ്വർണ്ണാഭരണങ്ങൾ കണ്ടെത്തി.

ഒരു വർഷത്തോളമായി ഇയാൾ കുറവിലങ്ങാട്ടും പരിസരപ്രദേശത്തും ലോട്ടറിക്കച്ചവടം നടത്തുകയായിരുന്നു പ്രതി. ഇതിന്റെ ഇടവേളകളിലാണ് ഇയാൾ മോഷണം നടത്തിയിരുന്നത്. കുറവിലങ്ങാട് എസ്.എച്ച്.ഒ സജീവ് ചെറിയാന്റെ നേതൃത്വത്തിൽ എസ്.ഐമാരായ സദാശിവൻ, തോമസ്‌കുട്ടി ജോർജ്, മനോജ്കുമാർ, എ.എസ്.ഐമാരായ സിനോയിമോൻ, സാജുലാൽ, ജയ്്‌സൺ, അഗസ്റ്റിൻ, ഷിജു സൈമൺ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ എം.കെ സുരേഷ്, പി.ആർ രാജീവ്, സിവിൽ പൊലീസ് ഓഫിസർ ടി.എൻ സന്തോഷ് എന്നിവർ അടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (5 minutes ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (20 minutes ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (4 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (4 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (4 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (4 hours ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (5 hours ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (5 hours ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (5 hours ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (5 hours ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (6 hours ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (6 hours ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (6 hours ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (6 hours ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (7 hours ago)

Malayali Vartha Recommends