ഗർഭിണിയായ ഭാര്യയെ കുത്തിയ ശേഷം ഭർത്താവ് മുങ്ങി... ഗുരുതരാവസ്ഥയിൽ യുവതി ആശുപത്രിയിൽ... ഭർത്താവ് ഒളിവിലാണെന്ന് വിവരം...

കണ്ണൂരിൽ ഗർഭിണിയായ യുവതിയെ ഭർത്താവ് കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു. പനയത്താം പറമ്പ് സ്വദേശി പ്രമ്യയെയാണ് ഷൈജേഷ് കഴുത്തിന് കുത്തിയത്. ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അഞ്ചരക്കണ്ടി പനയത്താംപറമ്പ് സ്വദേശി പ്രമ്യയെയാണ് ഭർത്താവ് ഷൈജേഷ് ആക്രമിച്ചത്. പ്രമ്യയുടെ കഴുത്തിനാണ് കുത്തേറ്റത്. ഏഴ് മാസം ഗർഭിണിയാണ് പ്രമ്യ. സംഭവത്തിന് പിന്നാലെ പ്രതി ഓടി രക്ഷപ്പെട്ടു. ഇയാൾക്ക് വേണ്ടി ചക്കരക്കൽ പോലീസ് അന്വേഷണം ആരംഭിച്ചു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള യുവതി അപകടനില തരണം ചെയ്തു. ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ചത് എന്തിനെന്ന് വ്യക്തമല്ല.
അതേസമയം, കണ്ണൂർ കക്കാട് കുടുംബവഴക്കിനെ തുടർന്ന് ഭർത്താവ് ഭാര്യയെയും മകളെയും വെട്ടിപരുക്കേൽപ്പിച്ചു. കൊറ്റാളി സ്വദേശി രവീന്ദ്രനാണ് പ്രവിതയെയും മകൾ റനിതയെയും ആക്രമിച്ചത്. സംഭവത്തിൽ രവീന്ദ്രനെതിരെ പൊലീസ് വധശ്രമത്തിന് കേസ് എടുത്തു. രാവിലെ ഒൻപത് മണിയോടെയാണ് കക്കാട് കൊറ്റാളിയിലെ വീട്ടിൽ വെച്ച് ഭർത്താവ് രവീന്ദ്രൻ ഭാര്യ പ്രവിതയെയും മകൾ റനിതയെയും വെട്ടി പരുക്കേൽപ്പിച്ചത്.
സ്ഥിരമായി മദ്യപിച്ചെത്തുന്ന രവീന്ദ്രൻ ഉപദ്രവിക്കുന്നുവെന്ന പരാതിയുമായി പ്രവിതയും മകളും മകനും കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് പരാതിക്കാർക്ക് കോടതി സംരക്ഷണ ഉത്തരവ് നൽകി. ഇതിന്റെ വൈരാഗ്യമാണ് ആക്രണത്തിന് കാരണമായി പറയുന്നത്. പ്രവിതയ്ക്കും റനിതയ്ക്കും തലയ്ക്ക് ഉൾപ്പടെ ഗുരുതരമായി വെട്ടേറ്റു.
ആക്രമണം ചെറുക്കാനുള്ള മകൻ ശരണിന്റെ ശ്രമത്തിനിടെ രവീന്ദ്രനും കാലിനും കൈയ്ക്കും പരുക്കേറ്റു. പ്രവിതയെയും മകളെയും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും രവീന്ദ്രനെ മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. പ്രതിയുടെയും മകന്റെയും മൊഴി രേഖപ്പെടുത്തി. മകന്റെ പരാതിയിൽ രവീന്ദ്രനെതിരെ കണ്ണൂർ ടൗൺ പൊലീസ് കേസ് എടുത്തു കസ്റ്റഡിയിലുള്ള പ്രതിയെ ആശുപത്രിവിട്ട ശേഷം കോടതിയിൽ ഹാജരാക്കും.
https://www.facebook.com/Malayalivartha