കേരളത്തിൽ സഖാക്കൾ കെട്ടിപൊക്കിയ മാധ്യമ സൈബർപട ഉപയോഗിച്ച് ഏതൊരാളുടെ വാദത്തേയും വികലമായി ചിത്രീകരിക്കാൻ കഴിയും'ഇതൊക്കെയറിഞ്ഞ് കൊണ്ട് തന്നെയാണ് ഞാൻ അഭിപ്രായം പറഞ്ഞതും; പ്രിയ്യപ്പെട്ട സഖാക്കളെ, നിങ്ങളുടെ താരാട്ട് പാട്ട് കേട്ടിട്ടല്ല, മുസ്ലിം ലീഗുകാർ വളർന്നത് എന്നോർക്കുന്നത് നന്നാവും; തന്റെ അഭിപ്രായത്തെ 'മതകീയ' നിലപാടായി പരിഹസിക്കുന്ന കമ്മ്യൂണിസ്റ്റുകാർക്കെതിരെ ആഞ്ഞടിച്ച് ഫാത്തിമ തഹ്ലിയ

സ്ത്രീകളുടെ വിവാഹ പ്രായം ഉയർത്തുന്നതിനെ എതിർത്ത് ഇന്നലെ നിലപാട് വ്യക്തമാക്കിയിരുന്നു. വ്യക്തി സ്വാതന്ത്ര്യത്തിൽ ഊന്നിയുള്ള പ്രസ്തുത നിലപാടിൽ മതത്തെ കുറിച്ച് ഒരക്ഷരം പോലും പറഞ്ഞിരുന്നി വ്യക്തമാക്കുകയാണ് ഫാത്തിമ തഹ്ലിയ വ്യക്തമാക്കിയിരുന്നു. വാക്കുകൾ ഇങ്ങനെ; സ്ത്രീകളുടെ വിവാഹ പ്രായം ഉയർത്തുന്നതിനെ എതിർത്ത് ഇന്നലെ നിലപാട് വ്യക്തമാക്കിയിരുന്നു.
വ്യക്തി സ്വാതന്ത്ര്യത്തിൽ ഊന്നിയുള്ള പ്രസ്തുത നിലപാടിൽ മതത്തെ കുറിച്ച് ഒരക്ഷരം പോലും പറഞ്ഞിരുന്നില്ല. ഞാൻ പറഞ്ഞ വാദത്തിന്റെ മെറിറ്റ് ഉൾക്കൊള്ളാതെ രാഷ്ട്രീയ വിരോധം കൊണ്ട് മാത്രം എന്റെ നിലപാടിനെ 'മതകീയ' നിലപാടായി പരിഹസിക്കുന്ന കമ്മ്യൂണിസ്റ്റുകാർ അവരുടെ നേതാവ്, ദേശീയ മഹിളാ ഫെഡറേഷന്റെ ജനറൽ സെക്രട്ടറി ആനി രാജ ഇന്നലെ ഏഷ്യാനെറ്റ് ന്യൂസ് ചർച്ചയിൽ പറഞ്ഞതെങ്കിലും കേട്ടിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു. എന്റെ അതേ വാദമാണ് അവർ സംസാരിച്ചത്.
സമാനമായ അഭിപ്രായം പറഞ്ഞ നിരവധി ഫെമിനിസ്റ്റ് ആക്ടിവിസ്റ്റുകളുടെ പഠനങ്ങളുണ്ട്. കേരളത്തിൽ സഖാക്കൾ കെട്ടിപൊക്കിയ മാധ്യമ സൈബർപട ഉപയോഗിച്ച് ഏതൊരാളുടെ വാദത്തേയും വികലമായി ചിത്രീകരിക്കാൻ കഴിയും. ഇതൊക്കെയറിഞ്ഞ് കൊണ്ട് തന്നെയാണ് ഞാൻ അഭിപ്രായം പറഞ്ഞതും. പ്രിയ്യപ്പെട്ട സഖാക്കളെ, നിങ്ങളുടെ താരാട്ട് പാട്ട് കേട്ടിട്ടല്ല, മുസ്ലിം ലീഗുകാർ വളർന്നത് എന്നോർക്കുന്നത്. നന്നാവും.
സ്ത്രീകളുടെ വിവാഹ പ്രായം ഉയർത്തുന്നതിൽ നിന്നും സർക്കാർ പിന്മാറണമെന്നും കുട്ടികളുടെ പോഷക ആഹാര പദ്ധതികൾക്ക് ഫണ്ട് നൽകാത്ത സർക്കാറിന്റെ ശ്രദ്ധ തിരിക്കൽ തന്ത്രമാണ് അതെന്നും സി.പി.എമ്മിന്റെ മഹിളാ സംഘടന അഭിപ്രായപ്പെട്ടു. ഇന്നലത്തെ എന്റെ പോസ്റ്റിൽ വന്ന് ആവേശം കൊണ്ട വെട്ടുകിളി കൂട്ടങ്ങൾ സ്വന്തം പാർട്ടി നിലപാടുകൾ പഠിക്കാൻ എങ്കിലും സമയം കണ്ടെത്തുകയെന്നും അവർ പറഞ്ഞു.
https://www.facebook.com/Malayalivartha