എന്റെ വിലയിരുത്തലിൽ സിനിമയിലെ കുറുപ്പ് ഇൻ ബോൺ ക്രിമിനൽ അല്ല; ബാലേട്ടൻ അവതരിപ്പിച്ച കഥാപാത്രത്തിന്റെ ക്ലോണിങ്ങായിരുന്നു കുറുപ്പ്; വീണ്ടും കാണേണ്ട പടമാണെന്ന് ഹരീഷ് പേരടി

ഹരീഷ് പേരടി സാമൂഹിക സാംസ്കാരിക സിനിമപരമായ വിഷയങ്ങളിൽ തന്റെ അഭിപ്രായങ്ങൾ പങ്കു വയ്ക്കാറുണ്ട്. ഇത്തവണ 'കുറിപ്പിനെ' കുറിച്ചാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; ഈ അടുത്ത കാലത്ത് കണ്ട അസാമാന്യ കഥാപാത്ര നിർമ്മിതി...
ശ്രിനാഥ് രാജേന്ദ്രനും ജിതിൻ.കെ.ജോസിനും ദുൽഖറിനും വലിയ സല്യൂട്ട് ...കഥാപാത്രത്തിന്റെ വിശാദംശങ്ങളാണ് എന്നെ വല്ലാതെ ആകർഷിച്ചത്...എന്റെ വിലയിരുത്തലിൽ സിനിമയിലെ കുറുപ്പ് ഇൻ ബോൺ ക്രിമിനൽ അല്ല... ബാലേട്ടൻ അവതരിപ്പിച്ച കഥാപാത്രത്തിന്റെ ക്ലോണിങ്ങായിരുന്നു കുറുപ്പ് എന്നതിന് കുറച്ചുകൂടി വിശദാശംങ്ങൾ ആവിശ്യമായിരുന്നു എന്ന് മാത്രം...
കുട്ടിക്കാലത്ത് അയാളെ ആകർഷിച്ച മാതൃകാ പുരുഷന് സിനിമയിൽ ഇടം കുറഞ്ഞുപോയി എന്ന് മാത്രം...എന്തായാലും കുറുപ്പ് വീണ്ടും കാണേണ്ട പടമാണ്...ആശംസകൾ... കഴിഞ്ഞ ദിവസം ബാലുശേരി സ്കൂളിലെ യൂണിഫോമിനെ കുറിച്ചും അദ്ദേഹം തന്റെ അഭിപ്രായം പങ്കു വച്ചിരുന്നു. അത് ഇങ്ങനെ; ഇത് കലക്കി...ആശംസകൾ...
പക്ഷെ ഈ ആശംസകൾ പിൻവലിക്കേണ്ടി വരുമോ എന്നാണ് സംശയം...കാരണം മതവർഗ്ഗീയതക്ക് ഹാലിളകിയിട്ടുണ്ട്...വോട്ട് ബാങ്കാണ്...വോട്ട് ബാങ്കിന്റെ മുന്നിൽ അവസാനിക്കുന്ന പല പുരോഗമനങ്ങളും നമ്മൾക്ക് ഇതിനുമുമ്പും ഉണ്ടായിട്ടുണ്ട്...സ്കൂൾ കുട്ടികൾ കളിച്ച കിത്താബ് നാടകത്തിന്റെ പരിണാമഗുപതി നമ്മൾ കണ്ടതാണല്ലോ...എന്തായാലും പെൺകുട്ടികൾ പാന്റ്സിടട്ടെ ...അഭിവാദ്യങ്ങൾ...
https://www.facebook.com/Malayalivartha