വാളയാര്‍ കേസ് തുടക്കം മുതല്‍ ഗുരുതര വീഴ്ചയെന്ന് സി ബി ഐ അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍ എന്നാണു സൂചന

പാലക്കാട് വാളയാര്‍ സഹോദരിമാരുടെ മരണം സംബന്ധിച്ച സിബിഐ അന്വേഷണം അവസാനഘട്ടത്തിലേക്കു കടക്കുന്നു. കേസില്‍ തുടക്കം മുതല്‍ പൊലീസിനും വിചാരണയില്‍ പ്രോസിക്യൂഷനും ഗുരുതരമായ വീഴ്ചകള്‍ സംഭവിച്ചെന്നാണു തെളിവുകളും മൊഴികളും നടപടികളും പരിശോധിച്ച സി ബി ഐ അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍ എന്നാണു സൂചന.
സാക്ഷികള്‍ക്ക് ആവശ്യമായ നിര്‍ദേശം പോലീസ് നല്‍കിയില്ല, ഇതു സംബന്ധിച്ചു ഡിവൈഎസ്പിയുടെ നിര്‍ദേശം അവഗണിച്ചു തുടങ്ങിയ കാര്യങ്ങള്‍ കണ്ടെത്തിയതായി അറിയുന്നു.
കുട്ടികളുടെ രക്ഷിതാക്കളും സമരസമിതിയും നേരത്തേ ഇക്കാര്യം പലതവണ ആരോപിച്ചിരുന്നു.
ഹൈക്കോടതി ഉത്തരവിലും ഈ വീഴ്ച വ്യക്തമാക്കിയിട്ടുണ്ട്. ആദ്യ കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തന്നെ ലൈംഗികചൂഷണം വ്യക്തമായതിനാല്‍, യഥാസമയം നടപടി സ്വീകരിച്ചിരുന്നെങ്കില്‍ രണ്ടാമത്തെ മരണം ഒഴിവാക്കാന്‍ കഴിഞ്ഞേനെ എന്നു സിബിഐയും നിരീക്ഷിക്കുന്നു. അന്വേഷണത്തില്‍ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടായിട്ടുണ്ടോ എന്നതും സിബിഐ വിശദമായി പരിശോധിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha



























