ടിപി ചന്ദ്രശേഖരന്‍ വധക്കേസ്; കേരളത്തിന് പുറത്ത് നിന്ന് സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന കെ.കെ.രമയുടെ ആവശ്യം നിരസിച്ചു; സർക്കാർ നിര്‍ദേശിക്കുന്ന പാനലിൽ നിന്നും പ്രോസിക്യൂട്ടറെ തിരഞ്ഞെടുക്കാമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയിൽ

ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ കേരളത്തിന് പുറത്ത് നിന്ന് സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന കെ.കെ.രമയുടെ ആവശ്യം സര്‍ക്കാര്‍ നിരസിച്ചു. സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍മാരുടെ പാനല്‍ നിര്‍ദേശിക്കാന്‍ പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടന്ന് ആഭ്യന്തര വകുപ്പ് ഹൈക്കോടതിയെ അറിയിച്ചു. അതില്‍ നിന്ന് പ്രോസിക്യൂട്ടറെ കെകെ രമയ്ക്ക് തിരഞ്ഞെടുക്കാമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
സ്പെഷ്യല്‍ പ്രോസിക്യൂട്ടറായിരുന്നകോടോത്ത് ശ്രീധരന്‍ നായര്‍ രാജിവച്ചതിനെ തുടര്‍ന്നാണ് സംസ്ഥാനത്തിന് പുറത്ത് നിന്ന് പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന ആവശ്യം രമ കോടതിയില്‍ ഉന്നയിച്ചത്.
നിയമനത്തില്‍ ഉടന്‍ തീരുമാനം എടുക്കണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. കെ.സി.രാമചന്ദ്രന്‍, കെ.കെ.കൃഷ്ണന്‍ എന്നിവര്‍ അടക്കം ഒന്‍പത് പ്രതികളുടെ അപ്പീലാണ് ജസ്റ്റിസ് കെ.വിനോദ ചന്ദ്രന്‍ അധ്യക്ഷനായ ബഞ്ചിന്‍്റെ പരിഗണനയിലുള്ളത്. വിചാരണക്കോടതി വെറുതെ വിട്ട പ്രതികള്‍ക്കെതിരെ രമ സമര്‍പ്പിച്ച അപ്പീലും കോടതിയുടെ പരിഗണനയിലുണ്ട്.
https://www.facebook.com/Malayalivartha


























