Widgets Magazine
07
Jul / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കണ്ണീര്‍ക്കാഴ്ചയായി... ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം


ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ചരിത്ര വിജയം സ്വന്തമാക്കി ഇന്ത്യ....


എയര്‍ ബസ് 400 തിരുവനന്തപുരത്ത് പറന്നിറങ്ങി..17 അമേരിക്കന്‍ വിദഗ്ധര്‍ ഇതിലുണ്ടെന്നാണ് സൂചന... യുദ്ധ വിമാനത്തില്‍ തിരുവനന്തപുരത്ത് തന്നെ അറ്റകുറ്റപണിക്ക് ശ്രമിക്കും..


പ്രസവിച്ചാല്‍ ഉടന്‍ പണം... സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് ഭരണകൂടം നല്‍കിയ ഓഫര്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് റഷ്യന്‍ ജനത..പ്രസവച്ചെലവിനും ശിശുപരിപാലനത്തിനും ഒരു ലക്ഷത്തിലധികം രൂപ പ്രതിഫലവും..


റിയോ തത്സുകിയുടെ പ്രവചനം യാഥാർഥ്യമായില്ലെങ്കിലും, ആശങ്കയൊഴിയുന്നില്ല: അർദ്ധരാത്രിയോടെ പർവതത്തിൽ നിന്ന് ലാവയും കട്ടിയുള്ള ചാരനിറത്തിലുള്ള പുകയും ഉയർന്ന് പൊങ്ങി...

ഗുരുവായൂർ ദേവസ്വം ബോർഡ് പിരിച്ചുവിടണമെന്ന ആവശ്യവുമായി ഭക്തജനങ്ങൾ; കാണിച്ചത് തെമ്മാടിത്തരം, മഹീന്ദ്ര ഗുരുവായൂരപ്പന് നല്‍കിയ വാഹനം ക്ഷേത്രത്തിലെ ആവശ്യങ്ങള്‍ക്കാണ് ഉപയോഗിക്കേണ്ടിയിരുന്നത്, അതല്ലാതെ കച്ചവടത്തിനല്ല: 25 ലക്ഷം രൂപയ്ക്ക് വാങ്ങാമെന്ന് കരുതിയ ഥാർ പ്രവാസി സ്വന്തമാക്കിയത് 15.10 ലക്ഷം രൂപയ്ക്ക്

18 DECEMBER 2021 10:10 PM IST
മലയാളി വാര്‍ത്ത

ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് പിരിച്ചു വിടുന്നതാണ് നല്ലത്. ഭക്തജനങ്ങളോട് കാണിച്ചത് തെമ്മാടിത്തരം. ഗുരുവായൂര്‍ ദേവസ്വം ഭരണസമിതിയെ പുറത്താക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ ആ കടമ ഭക്തജനങ്ങളാണ് നിര്‍വഹിക്കേണ്ടത്. അത്യന്തം ദ്രോഹപരമായ നിലപാടാണ് ദേവസ്വം അധികൃതര്‍ ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്.

ഇന്ത്യയുടെ ജനപ്രിയ വാഹന നിര്‍മാതാക്കളായ മഹീന്ദ്ര, ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കാണിക്കയായി സമര്‍പ്പിച്ച ലൈഫ് സ്‌റ്റൈല്‍ എസ്.യു.വി. വാഹനമായ ഥാര്‍ എന്തിനു വേണ്ടി ലേലം ചെയ്യാന്‍ വെച്ചു എന്നതിനാണ് ആദ്യം ദേവസ്വം ഭരണസമിതി മറുപടി പറയേണ്ടത്.

ആനന്ദ് മഹീന്ദ്ര ഗുരുവായൂരപ്പന് നല്‍കിയ വാഹനം ക്ഷേത്രത്തിലെ ആവശ്യങ്ങള്‍ക്കാണ് ഉപയോഗിക്കേണ്ടിയിരുന്നത്. അതല്ലാതെ കച്ചവടത്തിന് വച്ചത് ആരുടെ താല്‍പര്യ പ്രകാരമാണ് എന്നതിന് ബന്ധപ്പെട്ടവര്‍ മറുപടി പറയണം. ഈ നിര്‍ദ്ദേശം ആര് വച്ചാലും അയാളെ ദ്രോഹിയായി മാത്രമേ കാണാന്‍ പറ്റൂ. വിശ്വാസികളുടെ ഹൃദയത്തിലാണ് ദേവസ്വം ഭരണസമിതി മുറിവേല്‍പ്പിച്ചിരിക്കുന്നത്.

ബഹ്‌റിനിലുള്ള പ്രവാസി വ്യവസായിയാണ് ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഈ ലിമിറ്റഡ് എഡിഷന്‍ ഥാര്‍ ലേലത്തിലൂടെ സ്വന്തമാക്കിയിരിക്കുന്നത്. 15.10 ലക്ഷം രൂപയ്ക്കാണ് അദ്ദേഹം ഈ വാഹനം ലേലത്തില്‍ പിടിച്ചതെന്നാണ് റിപ്പോര്‍ട്ട്.

വലിയ വില നല്‍കാതെ അടിസ്ഥാന വിലക്കു തന്നെ വാഹനം സ്വന്തമാക്കാന്‍ കഴിഞ്ഞത് പ്രവാസി വ്യവസായിയെ സംബന്ധിച്ച്‌ വലിയ നേട്ടം തന്നെയാണ്. ഇപ്പോള്‍ ബുക്ക് ചെയ്താല്‍ പോലും ഇതേ മോഡല്‍ വാഹനം ലഭിക്കാന്‍ മാസങ്ങളോളം കാത്തിരിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. അത്രയ്ക്കും ഡിമാന്റുള്ള വാഹനമാണിത്.

 വാഹനത്തിന്റെ ലേലം ഇങ്ങനെ അവസാനിച്ചതില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നതോടെ വാഹനം കൈമാറുന്നതില്‍ സങ്കീര്‍ണതയുണ്ടെന്ന് ചൂണ്ടിക്കാട്ടി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ബി. മോഹന്‍ദാസ് ഇപ്പോള്‍ രംഗത്തു വന്നിട്ടുണ്ട്. 25 ലക്ഷം രൂപയ്ക്ക് വാഹനം വാങ്ങാനെത്തിയ ആള്‍ 15.10 ലക്ഷം രൂപയ്ക്ക് വാഹനം സ്വന്തമാക്കിയതാണ് ദേവസ്വം ബോര്‍ഡിന്റെ പ്രശ്‌നം.

ഈ ലേലം അംഗീകരിക്കുന്നത് ഭരണസമിതിയുടെ അഭിപ്രായം തേടിയ ശേഷമായിരിക്കുമെന്നാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്. ഇതും തെറ്റായ നിലപാടാണ്. ലേലത്തില്‍ വാഹനം സ്വന്തമാക്കിയ വ്യക്തി കോടതിയെ സമീപിച്ചാല്‍ അദ്ദേഹത്തിനാണ് നിയമപരമായ പരിരക്ഷ ലഭിക്കുക എന്നാണ് നിയമ വിദഗ്ദരും ചൂണ്ടികാണിച്ചിരിക്കുന്നത്

ലേലത്തില്‍ വാഹനം നേടിയ ശേഷം ഥാര്‍ 25 ലക്ഷം രൂപയ്ക്കും വാങ്ങാന്‍ ഒരുക്കമായിരുന്നു എന്ന് അമലിന്റെ പ്രതിനിധിയായി എത്തിയ ആള്‍ മാധ്യമങ്ങളോട് പറഞ്ഞതോടെയാണ് ദേവസ്വം വാഹനം വിട്ടുനല്‍കാന്‍ വിമുഖത കാണിച്ചിരിക്കുന്നത്.

ഈ നിലപാട് അംഗീകരിക്കാന്‍ വാഹനം ലേലത്തില്‍ പിടിച്ച വ്യക്തിയും തയ്യാറായിട്ടില്ല. ഭരണസമിതി യോഗം ചേര്‍ന്ന ശേഷമായിരിക്കും ഇനി ലേലം അംഗീകരിക്കുന്ന കാര്യത്തില്‍ തീരുമാനം എടുക്കൂ എന്നാണ് ദേവസ്വം ഭാരവാഹികള്‍ പറയുന്നത്. അതായത് നിയമ പോരാട്ടം ഉറപ്പെന്ന് വ്യക്തം.

ഡിസംബര്‍ ആദ്യ വാരമാണ് മഹീന്ദ്ര ഈ വാഹനം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കാണിക്കായായി നല്‍കിയിരുന്നത്. ഇന്ത്യയിലെ വാഹന വിപണിയില്‍ തരംഗമായി മാറിയ ഥാര്‍ എസ്.യു.വിയുടെ ലിമിറ്റഡ് എഡിഷന്‍ പതിപ്പാണ് നിര്‍മാതാക്കള്‍ ഗുരുവായൂരപ്പന് കാണിക്കായി സമര്‍പ്പിച്ചത്.

 

ചുവപ്പ് നിറത്തിനൊപ്പം ഫോര്‍ വീല്‍ ഡ്രൈവ് സംവിധാനത്തിലുമാണ് മഹീന്ദ്ര കാണിക്കയായി നല്‍കിയ ലിമിറ്റഡ് എഡിഷന്‍ മോഡല്‍ ഒരുക്കിയിരുന്നതെന്നാണ് ലഭിക്കുന്ന വിവരം. നല്ല ഉദ്ദേശത്തില്‍ മഹീന്ദ്ര സമര്‍പ്പിച്ചത് ഇങ്ങനെ ലേലം വിളിച്ചതില്‍ ആനന്ദ് മഹീന്ദ്ര ഉള്‍പ്പെടെയുള്ളവര്‍ക്ക് ശക്തമായ പ്രതിഷേധമുണ്ടെന്ന വിവരവും ഇപ്പോള്‍ പുറത്തു വരുന്നുണ്ട്. ഇതാണ് ദേവസ്വം ബോര്‍ഡിന്റെ നിലപാടെങ്കില്‍ ഇനി ആരെങ്കിലും കാണിക്ക സമര്‍പ്പിക്കാന്‍ എത്തുമോ എന്ന ചോദ്യവും വളരെ പ്രസക്തമാണ്.

ഇത്തരമൊരു സാഹചര്യമുണ്ടാക്കിയ മുഴുവന്‍ പേരെയും പുറത്താക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാവണം. ഈ ഭരണ സമിതിക്ക് തുടരാന്‍ അവകാശമില്ല. എന്തും വിറ്റ് കാശാക്കാന്‍ മനസ്സുള്ളവന് പറ്റിയ സ്ഥലമല്ല ക്ഷേത്രങ്ങള്‍. ഗുരുവായൂരപ്പന്റെ ഭക്തരുടെ മനസ്സിനെ പോറല്‍ ഏല്‍പ്പിച്ച സംഭവമായി ഇതിനകം തന്നെ ഈ ലേലം വിളി മാറി കഴിഞ്ഞു.

ക്ഷേത്രത്തിന് കാണിക്കയായി വച്ച വാഹനം അഹിന്ദുവിന് കൈമാറിയത് വലിയ വിവാദത്തിനാണ് തിരി കൊളുത്തിയിരിക്കുന്നത്. നാടിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കുന്ന ക്ഷുദ്ര ശക്തികള്‍ക്ക് ആയുധം നല്‍കുന്ന ഇത്തരം നിലപാടുകള്‍ ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയുന്നതല്ല.

മഹീന്ദ്ര ഈ വാഹനം നല്‍കിയത് ഗുരുവായൂരപ്പനാണ്. അതല്ലാതെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനല്ല. നെറികേട് കാണിച്ച ദേവസ്വം ഭാരവാഹികളെയും ഉദ്യോഗസ്ഥരെയും പടിയടച്ച്‌ പിണ്ഡം വയ്ക്കുകയാണ് യഥാര്‍ത്ഥത്തില്‍ ഇനി ചെയ്യേണ്ടത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സപ്ലിമെന്ററി അലോട്ട്മെന്റില്‍ 35,947പേരാണ്  (27 minutes ago)

ഒന്നര മണിക്കൂറിന് ശേഷം ജീവനോടെ പുറത്തേയ്ക്ക്....  (35 minutes ago)

സന്ദര്‍ശകര്‍ക്ക് വിലക്ക്....21 ദിവസം ഇവിടെ ക്വാറന്റൈനില്‍  (1 hour ago)

മരം ദേഹത്ത് വീണ് ....  (1 hour ago)

ബസ് ബൈക്കിലിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പുരോഹിതന്‍ മരിച്ചു...  (1 hour ago)

കിണറിന്റെ കൈവരിയിലിരുന്ന് വീട്ടുകാരോട് സംസാരിച്ചിരിക്കവെ.....  (1 hour ago)

17 പേരുടെ വിദഗ്ധ സംഘം തിരുവനന്തപുരത്ത് തുടരുന്നു....  (1 hour ago)

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തില്‍ നിയന്ത്രണം....  (2 hours ago)

അധ്യാപികക്ക് കര്‍ശന ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം  (2 hours ago)

മലപ്പുറം ജില്ലയില്‍ നിപ ബാധിച്ച വ്യക്തിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള  (2 hours ago)

കോളേജിലേക്ക് വരുന്നതിനിടെ ആല്‍ബി സഞ്ചരിച്ച ബൈക്ക് ലോറിയുമായി  (2 hours ago)

എഡ്ജ്ബാസ്റ്റണ്‍ പിച്ചില്‍ ചരിത്രത്തിലാദ്യമായാണ് ഇന്ത്യ ഒരു ടെസ്റ്റ് മത്സരം വിജയിക്കുന്നത്...  (3 hours ago)

അനസ്‌തേഷ്യ നല്‍കുന്നതിനിടെ രണ്ടുമാസം പ്രായമുള്ള നവജാത ശിശുവിന് ദാരുണാന്ത്യം  (10 hours ago)

സിപിഎം നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ നടപടിക്ക് നിര്‍ദ്ദേശം  (11 hours ago)

പരാതി നല്‍കിയാല്‍ ബലാത്സംഗം ചെയ്യുമെന്നും കുടുംബത്തെ ഉപദ്രവിക്കുമെന്നും ഭീഷണി  (11 hours ago)

Malayali Vartha Recommends