കളിച്ച് കളിച്ച് കാക്കന്മാര്‍ മോട്ടോര്‍വാഹന ജിഹാദിനും തുടക്കമിട്ടിരിക്കുന്നു അതും ഗുരുവായൂര്‍ നടയില്‍വെച്ച്! ഹലാലല്ലാത്ത ബണ്ടി ലേലം പിടിച്ച കാക്കക്കെതിരെ എന്‍ഐഎ അന്വേഷണം വേണം: ഉണ്ണുന്ന ഭക്ഷണത്തിലും ധരിക്കുന്ന വസ്ത്രത്തില്‍ പോലും വര്‍ഗീയത കാണുന്ന ഗോഡ്‌സെ കുഞ്ഞുങ്ങളുടെ മെഡുല ഒബ്ലാങ്ങേറ്റക്ക് കിട്ടിയ അടിയായിപ്പോയി ഇത്; പരിഹാസവുമായി അഡ്വ ശ്രീജിത്ത് പെരുമന

ഗുരുവായൂരപ്പന് കാണിക്കയായി ലഭിച്ച ഥാര്‍ 15.10 ലക്ഷം രൂപയ്ക്ക് ലേലത്തില്‍ സ്വന്തമാക്കിയത് അമല്‍ മുഹമ്മദ്.
എന്നാല്‍ അമലിനു വാഹനം വിട്ടുകൊടുക്കുന്നതില്‍ പുനരാലോചന വേണമെന്ന് ദേവസ്വം ചെയര്‍മാന്‍ പറഞ്ഞത് വലിയ രീതിയിലെ ചർച്ചയ്ക്കാണ് ഇടയായിരിക്കുന്നത്. ഈ വിഷയത്തില്‍ പ്രതികരണവുമായി അഡ്വ ശ്രീജിത്ത് പെരുമന. സമൂഹമാധ്യമത്തില്‍ അഡ്വ ശ്രീജിത്ത് പെരുമന പങ്കുവച്ച പോസ്റ്റ് വൈറലാവുകയാണ്.
പോസ്റ്റ് പൂര്‍ണ്ണ രൂപം
ആരെവിടെ ❗️
ഉണരൂ ഗോഡ്‌സെ കുഞ്ഞുങ്ങളേ….
കളിച്ച് കളിച്ച് കാക്കന്മാര്‍ മോട്ടോര്‍വാഹന ജിഹാദിനും തുടക്കമിട്ടിരിക്കുന്നു അതും ഗുരുവായൂര്‍ നടയില്‍വെച്ച്
ഹലാലല്ലാത്ത ബണ്ടി ലേലം പിടിച്ച കാക്കക്കെതിരെ എന്‍ഐഎ അന്വേഷണം വേണം. ഗുരുവായൂരപ്പന്റെ ഭക്തനായ മഹീന്ദ്ര ഉടമയാണ് ഥാര്‍ കാണിക്കയായി സമര്‍പ്പിച്ചത്. സ്വര്‍ഗ്ഗത്തിലേക്കും നരകത്തിലേക്കും പോയി വരാന്‍ നല്ല വാഹനമുള്ളപ്പോള്‍ ഭൂമിയിലെ ഓഫ് റോഡ് ഡ്രൈവിന് പറ്റിയ വാഹനമായതിനാല്‍ ദേവസ്വത്തിന് ഉപയോഗിക്കാന്‍ താല്‍പര്യം ഉണ്ടായില്ല. ലേലത്തില്‍ വില്‍ക്കാന്‍ ദേവസ്വം തീരുമാനിക്കുകയായിരുന്നു.
ഗുരുവായൂരപ്പന്റെ പഴയ വാഹനമായ രഥം ഓടിച്ചിരുന്നത് അര്‍ജുനനാണെങ്കില്‍ ആധുനിക ഥാര്‍ ഇനി ഓടിക്കുന്നത് കൊച്ചി ഇടപ്പള്ളി സ്വദേശി അമല്‍ മുഹമ്മദലിയാണ്. ഉണ്ണുന്ന ഭക്ഷണത്തിലും ധരിക്കുന്ന വസ്ത്രത്തില്‍ പോലും വര്‍ഗീയത കാണുന്ന ഗോഡ്‌സെ കുഞ്ഞുങ്ങളുടെ മെഡുല ഒബ്ലാങ്ങേറ്റക്ക് കിട്ടിയ അടിയായിപ്പോയി ഇത്. ഥാറിലും രഥത്തിലും ' ഥ ' ഉണ്ടല്ലോ എന്നതാണ് ഏക ആശ്വാസം ❗️
അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ലെങ്കിലും അവരുടെ കാശ് വാങ്ങാന്‍ അമ്ബലം വിഴുങ്ങികളുടെ ഉത്സാഹം കാണുമ്ബോഴാണ് പൈസക്കും മുകളില്‍ പറക്കാത്ത ഭക്തി തിരിച്ചറിയുന്നത്..
അഡ്വ ശ്രീജിത്ത് പെരുമന
https://www.facebook.com/Malayalivartha

























