ലക്ഷ്യം വെയ്ക്കുന്നത് പുനര്‍ വിവാഹം ആഗ്രഹിക്കുന്ന സ്ത്രീകളെ: വിവാഹവാഗ്ദാനം നൽകി മുപ്പതോളം സ്ത്രീകളിൽ നിന്നും തട്ടിയെടുത്തത് കോടികൾ: മലയാളിയായ തട്ടിപ്പുവീരനെ പിടികൂടിയത് മുംബൈയിൽനിന്ന്, ഞെട്ടിക്കുന്ന സംഭവം പുറം ലോകം അറിഞ്ഞത് ഇങ്ങനെ...

വിവാഹ വാഗ്ദാനം നൽകി മുപ്പതോളം സ്ത്രീകളെ പറ്റിച്ച് കോടികൾ തട്ടിയെടുത്ത മലയാളി പിടിയിലായി. പ്രതിയായ മാഹി സ്വദേശിയെ പിടികൂടിയത് മുംബൈയിൽ നിന്നായിരുന്നു. മാട്രിമോണി സൈറ്റുകളില്‍ നിന്നാണ് പ്രജിത് ഇരകളെ കണ്ടെത്തിയിരുന്നത്.
തലശ്ശേരി സ്വദേശിനിയായ സ്ത്രീയുടെ പരാതിയില്‍ തുടങ്ങിയ അന്വേഷണത്തിനൊടുവിലാണ് ഞെട്ടിക്കുന്ന തട്ടിപ്പ് രഹസ്യം പുറം ലോകം അറിയുന്നത്. മാട്രിമോണിയല്‍ സൈറ്റില്‍ നിന്നാണ് പ്രതിയെ യുവതി പരിചയപ്പെടുന്നത്.
സ്ത്രീയുമായി സൗഹൃദം സ്ഥാപിച്ച പ്രജിത് പാരീസില്‍ ഹോട്ടലുണ്ടെന്നും അത് വിറ്റ കോടിക്കണക്കിന് രൂപ റിസര്‍വ് ബാങ്കിന്റെ നിയമക്കുരുക്കില്‍ പെട്ടിരിക്കുകയാണെന്നും വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.
പിന്നീട് യുവതിയുടെ പക്കല്‍ നിന്ന് 17 ലക്ഷത്തിലേറെ രൂപയാണ് കൈക്കലാക്കിയത്. പണം തിരികെ ലഭിക്കാതെ വന്നതോടെയാണ് തട്ടിപ്പ് വിവരം യുവതി അറിയുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ പ്രജിത്തിനെ തന്ത്രപരമായി വിളിച്ചുവരുത്തി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഇതേ രീതിയില്‍ നിരവധി സ്ത്രീകളെ തട്ടിപ്പിനിരയാക്കിയെന്ന് വ്യക്തമായത്. രണ്ടരക്കോടിയിലേറെ രൂപയാണ് ഇയാള്‍ തട്ടിയത്. പുനര്‍ വിവാഹം ആഗ്രഹിക്കുന്ന സ്ത്രീകളെയാണ് പ്രതി ലക്ഷ്യം വച്ചിരുന്നത്. നിലവില്‍ പ്രജിത്ത് പൊലീസ് കസ്റ്റഡിയിലാണ്.
https://www.facebook.com/Malayalivartha

























