എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിക്ക് നേരെ അജ്ഞാത സംഘത്തിന്റെ ആക്രമണം; ആക്രമിക്കപ്പെട്ടത് അഡ്വ. കെ.എസ്. ഷാൻ, വീട്ടിലേക്ക് സ്‌കൂട്ടറില്‍ പോകുകയായിരുന്ന ഷാന്റെ പിന്നില്‍ കാര്‍ ഇടിപ്പിച്ചശേഷം റോഡില്‍ വീണപ്പോള്‍ നാലോളം പേര്‍ വളഞ്ഞു വെട്ടി: വെട്ടേറ്റത് കൈകാലുകള്‍ക്കും വയറിനും തലക്കും, എറണാകുളം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ

സ്കൂട്ടറിൽ പോകുകയായിരുന്ന എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിക്ക് നേരെ അജ്ഞാത സംഘത്തിന്റെ ആക്രമണം. എസ്.ഡി.പി.ഐ നേതാവിനെ കാറിടിപ്പിച്ച് തെറിപ്പിച്ച ശേഷം വെട്ടിപ്പരിക്കേല്‍പിക്കുകയായിരുന്നു.
സംസ്ഥാന സെക്രട്ടറി പൊന്നാട് അല്‍ഷാ ഹൗസില്‍ അഡ്വ. കെ.എസ്. ഷാനാണ് (38) വെട്ടേറ്റിയിരിക്കുന്നത്. ശനിയാഴ്ച രാത്രി ഏഴരയോടെ മണ്ണഞ്ചേരി-പൊന്നാട് റോഡില്‍ കുപ്പേഴം ജങ്ഷനില്‍ ആയിരുന്നു ദാരുണമായ സംഭവം.
വീട്ടിലേക്ക് സ്‌കൂട്ടറില്‍ പോകുകയായിരുന്ന ഷാന്റെ പിന്നില്‍ കാര്‍ ഇടിപ്പിക്കുകയും റോഡില്‍ വീണ ഇയാളെ കാറില്‍ നിന്നിറങ്ങിയ നാലോളം പേര്‍ ക്രൂരമായി വെട്ടുകയുമായിരുന്നു. അക്രമി സംഘം ആ കാറില്‍ തന്നെ കടന്നുകളഞ്ഞു. നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്. അടുത്ത വീട്ടിലെ സി.സി ടി.വിയില്‍ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്.
കൈകാലുകള്‍ക്കും വയറിനും തലക്കും വെട്ടേറ്റിട്ടുണ്ട്. ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഷാനെ പിന്നീട് അടിയന്തര ശസ്ത്രക്രിയക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
ആലപ്പുഴ ഡി.വൈ.എസ്‌പി എം. ജയരാജ്, നോര്‍ത്ത് സിഐ കെ.പി. വിനോദ്, മണ്ണഞ്ചേരി എസ്‌ഐ കെ.ആര്‍. ബിജു, മാരാരിക്കുളം എസ്‌ഐ സിസില്‍ ക്രിസ്ത്യന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘം പ്രദേശത്ത് ക്യാമ്ബ് ചെയ്യുന്നുണ്ട്.
https://www.facebook.com/Malayalivartha

























