വിധിയുടെ ക്രൂരത..... വര്‍ഷങ്ങളുടെ കാത്തിരിപ്പ്... കിട്ടിയ നിധിയെ തട്ടിയെടുത്ത് വിധി.... കരച്ചിലടക്കാനാവാതെ മാതാപിതാക്കള്‍, വര്‍ഷങ്ങളുടെ കാത്തിരിപ്പിനു ശേഷം കിട്ടിയ കുഞ്ഞ് കണ്‍മുന്നില്‍ ബസിനടിയില്‍പെട്ടു തത്ക്ഷണം മരിച്ചു, ആ കാഴ്ച കണ്ട് അമ്മ കുഴഞ്ഞു വീണു, ആ കാഴ്ച കണ്ണീര്‍ക്കാഴ്ചയായി....

വിധിയുടെ ക്രൂരത..... വര്‍ഷങ്ങളുടെ കാത്തിരിപ്പ്... കിട്ടിയ നിധിയെ തട്ടിയെടുത്ത് വിധി.... കരച്ചിലടക്കാനാവാതെ മാതാപിതാക്കള്‍, വര്‍ഷങ്ങളുടെ കാത്തിരിപ്പിനു ശേഷം കിട്ടിയ കുഞ്ഞ് കണ്‍മുന്നില്‍ ബസിനടിയില്‍പെട്ടു തത്ക്ഷണം മരിച്ചു.
അച്ഛനോടും അമ്മയോടുമൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന നാലുവയസുകാരന് അവരുടെ കണ്‍മുന്നില്‍ ബസിനടിയില്‍പ്പെട്ട് ദാരുണാന്ത്യം. കരകുളം കാച്ചാണി അയണിക്കാട് വാരിക്കോണത്ത് 'ശ്രീഹരി'യില്‍ ബിജുകുമാറിന്റെയും സജിതയുടെ ഏകമകനായ ശ്രീഹരിയാണ് ഇന്നലെ വൈകുന്നേരം പാളയത്ത് ഉണ്ടായ അപകടത്തില്‍ മരിച്ചത്.
ബേക്കറി റോഡിലൂടെ തമ്പാനൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി. ബസാണ് ഇടിച്ചത്. ബൈക്കിന് മുന്നിലിരുന്ന ശ്രീഹരി തെറിച്ച് ബസിന് അടിയില്‍പെട്ടു. ബസിന്റെ ടയറുകള്‍ തലയിലൂടെ കയറിയിറങ്ങി തല്‍ക്ഷണം മരിച്ചു.
അപകടം കണ്ട് അമ്മ സജിത കുഴഞ്ഞുവീണു. ചെറിയ പരിക്കേറ്റ ഇവരെയും കുഞ്ഞിനെയും ഉടന്‍എസ്.എ.ടി.ആശുപ്രതിയില്‍ എത്തിച്ചു. പെയിന്റിംഗ് തൊഴിലാളിയാണ് പിതാവ് ബിജു.
പത്തുവര്‍ഷത്തെ കാത്തിരിപ്പിനുശേഷം കിട്ടിയ കുഞ്ഞാണ് ശ്രീഹരി. ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാനായി പാളയത്തെ ഓഡിറ്റോറിയത്തിലേക്ക് പോവുകയായിരുന്നു കുടുംബം. എന്തു പറഞ്ഞ് ആശ്വസിപ്പിക്കുമെന്നറിയാതെ കുഴഞ്ഞ് ബന്ധുക്കളും നാട്ടുകാരും. അപടവാര്‍ത്തയറിഞ്ഞ് ഞെട്ടലോടെ നാട്ടുകാര്‍.
https://www.facebook.com/Malayalivartha

























