ആഗ്രഹം സഫലമാകാതെ.... കേന്ദ്രസേനയില്‍ എസ്.ഐ സെലക്ഷന്‍ കിട്ടി നിയമനം കാത്തിരിക്കെ വിധി തട്ടിയെടുത്തു..... പോത്തന്‍കോട് സുധീഷ് വധക്കേസിലെ ഒന്നാം പ്രതി ഒട്ടകം രാജേഷിനെ പിടിക്കാന്‍ അഞ്ചുതെങ്ങ് കായലിന് നടുവിലെ തുരുത്തിലേക്ക് പോയ സംഘത്തിലെ പൊലീസുകാരനായ ബാലു വള്ളത്തിന്റെ കൊമ്പത്താണിരുന്നത്, വള്ളമിറക്കി ഇരുന്നൂറ് മീറ്ററോളം ചെന്നപ്പോള്‍ ഓളമടിച്ച് വള്ളത്തിനുള്ളില്‍ വെള്ളം കയറി ,ഒടുവില്‍.....

ആഗ്രഹം സഫലമാകാതെ.... കേന്ദ്രസേനയില്‍ എസ്.ഐ സെലക്ഷന്‍ കിട്ടി നിയമനം കാത്തിരിക്കെ വിധി തട്ടിയെടുത്തു..... പോത്തന്‍കോട് സുധീഷ് വധക്കേസിലെ ഒന്നാം പ്രതി ഒട്ടകം രാജേഷിനെ പിടിക്കാന്‍ അഞ്ചുതെങ്ങ് കായലിന് നടുവിലെ തുരുത്തിലേക്ക് പോയ സംഘത്തിലെ പൊലീസുകാരനായ ബാലു വള്ളത്തിന്റെ കൊമ്പത്താണിരുന്നത്, വള്ളമിറക്കി ഇരുന്നൂറ് മീറ്ററോളം ചെന്നപ്പോള്‍ ഓളമടിച്ച് വള്ളത്തിനുള്ളില്‍ വെള്ളം കയറി ,ഒടുവില്‍.....
ഒപ്പമുണ്ടായിരുന്ന സി.ഐയെയും മറ്റൊരു പൊലീസുകാരനെയും തോണിക്കാരനെയും നാട്ടുകാര്‍ രക്ഷപ്പെടുത്തി. തിരുവനന്തപുരം എസ്.എ.പി ക്യാമ്പിലെ പൊലീസുകാരനും ആലപ്പുഴ പുന്നപ്ര ആലിശേരിയില്‍ കാര്‍ത്തികയില്‍ സുരേഷ് -അനില ദമ്പതികളുടെ മകനുമായ എസ്.ബാലുവാണ് (27) മരിച്ചത്. പിതാവ് റിട്ട. മിലിട്ടറി ഉദ്യോഗസ്ഥനും മാതാവ റിട്ട. ഡെപ്യൂട്ടി തഹസില്‍ദാരുമാണ്. രണ്ട് മക്കളില്‍ മൂത്തയാളാണ് അവിവാഹിതനായ ബാലു.
കേന്ദ്രസേനയില്‍ എസ്.ഐ സെലക്ഷന്‍ കിട്ടി നിയമനം കാത്തിരിക്കുകയായിരുന്നു ബാലു . കേരള പൊലീസിലെ പരിശീലനം പൂര്‍ത്തിയാക്കി ഡ്യൂട്ടിയില്‍ പ്രവേശിച്ചത് ആറു മാസം മുമ്പാണ് . എം.കോം വിദ്യാര്‍ത്ഥിയായ ബിനുവാണ് ഏക സഹോദരന്‍. വര്‍ക്കല സി. ഐ. പ്രശാന്ത്, വര്‍ക്കല സ്റ്റേഷനിലെ സി.പി.ഒ. പ്രശാന്തകുമാരന്‍ നായര്‍ (35),വള്ളം ഉടമ വസന്തന്‍ എന്നിവരാണ് രക്ഷപ്പെട്ടത്. ഇവരെ വര്‍ക്കല മിഷന്‍ ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷ നല്‍കിയശേഷം വിട്ടയച്ചു.
ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ വക്കം പണയില്‍ കടവിലായിരുന്നു നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. ഒട്ടകം രാജേഷ് അഞ്ചുതെങ്ങ് കായലിലെ പൊന്നുംതുരുത്തില്‍ ഒളിവില്‍ കഴിയുന്നതായി പൊലീസിന് രഹസ്യവിവരം കിട്ടിയതിനെ തുടര്‍ന്ന് 11.50ന് ജീപ്പില്‍ പണയില്‍കടവ് പാലത്തിന് സമീപമെത്തിയ പൊലീസ് സംഘം വസന്തന്റെ വള്ളത്തില്‍ കയറിയശേഷം പൊന്നും തുരുത്തിലേക്ക് പോകണമെന്നാവശ്യപ്പെട്ടു.
എന്‍ജിന്‍ ഘടിപ്പിച്ച ഭാഗത്ത് വസന്തനും മറുതലയ്ക്കല്‍ ബാലുവും ഇരിക്കുകയായിരുന്നു. വശങ്ങളില്‍ മുഖാമുഖമായി സി.ഐയും പ്രശാന്തും ഇരുന്നു. അമ്പത് മീറ്റര്‍ പിന്നിട്ടപ്പോഴേക്കും വള്ളം ഒരുവശത്തേക്ക് ചരിയാന്‍ തുടങ്ങി. തീരത്ത് കക്ക പുഴുങ്ങികൊണ്ടിരുന്ന ഷീജയെന്ന സ്ത്രീയാണ് അപകടം കണ്ട് നിലവിളിച്ചു. അതു കേട്ട് ഓടിയെത്തിയ നാട്ടുകാരും മറ്റ് വള്ളക്കാരും സി.ഐയെയും പൊലീസുകാരനെയും രക്ഷിച്ച് കരയ്ക്ക് എത്തിച്ചു. തോണിക്കാരനെ കരയ്ക്ക് എത്താനും സഹായിച്ചു. ചെളിയില്‍ കുടുങ്ങിയതിനാല്‍ അര മണിക്കൂറിലേറെ പ്രയത്‌നിച്ചാണ് ബാലുവിനെ പുറത്തെടുക്കാനായത്.
അപ്പോഴേക്കും പൊലീസും ഫയര്‍ഫോഴ്‌സും പാഞ്ഞെത്തി. ബാലുവിനെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. മൃതദേഹം കൊവിഡ് പരിശോധനയ്ക്കും പോസ്റ്റുമോര്‍ട്ടത്തിനുമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
അതേസമയം അപകടം വരുത്തിയത് നാലുപേര്‍ കയറിയ തോണിക്കാരനടക്കം രണ്ടുപേര്‍ക്ക് മാത്രം സഞ്ചരിക്കാവുന്ന മീന്‍പിടിത്ത വള്ളത്തില്‍ മൊത്തം നാലുപേര്‍ പൊലീസ് ആവശ്യപ്പെട്ടപ്പോള്‍ ഉടമ മറുത്തൊന്നും പറയാതെ വള്ളം ഇറക്കുകയായിരുന്നു. വള്ളമിറക്കി ഇരുന്നൂറ് മീറ്ററോളം ചെന്നപ്പോള്‍ ഓളമടിച്ച് വള്ളത്തിനുള്ളില്‍ വെള്ളംകയറി. വെള്ളം കയറുന്നുണ്ടെന്നും കരയിലേക്കു തിരിക്കാമെന്നും പോലീസുകാരോടു പറയുകയും പെട്ടെന്ന് എന്‍ജിന്‍ നിര്‍ത്തുകയും ചെയ്തു. നിമിഷനേരത്തിനുള്ളില്‍ വള്ളം മുങ്ങിത്താണു.
"
https://www.facebook.com/Malayalivartha

























