Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ഞാനേ കണ്ടുള്ളൂ... പതിനായിരക്കണക്കിന് ലക്ഷപ്രഭുക്കളായ ഭക്തരുണ്ടായിട്ടും ഗുരുവായൂരപ്പന്റെ ലേലത്തില്‍ വിജയിക്കാനായത് അമല്‍ മുഹമ്മദലിക്ക്; ആര്‍ക്കും ലേലത്തില്‍ പങ്കെടുക്കാന്‍ കഴിയാതിരിക്കെ അവതാരമായി 15.10 ലക്ഷം രൂപയുടെ ഒറ്റയാള്‍ ലേലവുമായി അമലെത്തി; അവസാനം ലേലം അനിശ്ചിതത്വത്തില്‍

19 DECEMBER 2021 08:58 AM IST
മലയാളി വാര്‍ത്ത

ഗുരുവായൂരപ്പന്റെ ഭക്തര്‍ ലോകത്തെമ്പാടുമുണ്ട്. അതില്‍ ലക്ഷപ്രഭുക്കള്‍ പതിനായിരക്കണക്കിന് പേരുണ്ട്. ആ ഒരു ഉറപ്പിലാണ് ഗുരുവായൂരപ്പന് കാണിക്കയായി ലഭിച്ച ഥാര്‍ ജീപ്പ് ലേലത്തില്‍ വയ്ക്കാന്‍ ഗുരുവായൂര്‍ ദേവസ്വം തീരുമാനിച്ചത്. ഗുരുവായൂരപ്പന്റെ ഥാര്‍ വാങ്ങാന്‍ കൂട്ട ഇടിയായിരിക്കും. 50 ലക്ഷം വരെയെങ്കിലും ലേലം പോകും. പക്ഷെ മനപ്പായസം കുടിച്ചത് വെറുതേയായി. ഒരു ഭക്തനും ലേലത്തില്‍ പങ്കെടുത്തില്ല. ആകെ പങ്കെടുത്തത് ബഹ്‌റൈനില്‍ ജോലിയുള്ള ഇടപ്പള്ളി സ്വദേശി അമല്‍ മുഹമ്മദ് അലി മാത്രം. ലേലം പിടിച്ചതോ 15.10 ലക്ഷം രൂപയ്ക്ക്. അതോടെ ദേവസ്വം വെട്ടിലായി.

ബഹ്‌റൈനില്‍ ജോലിയുള്ള ഇടപ്പള്ളി സ്വദേശി അമല്‍ മുഹമ്മദ് അലിക്കായി, സുഹൃത്ത് സുഭാഷ് പണിക്കരാണ് ലേലത്തില്‍ പങ്കെടുത്തത്. 21 ലക്ഷം വരെ ലേലം വിളിക്കാനും കൂടുതല്‍ തുകയ്ക്ക് മറ്റാരെങ്കിലും ഉണ്ടെങ്കില്‍ തന്നെ ബന്ധപ്പെടാനും അമല്‍ അറിയിച്ചിരുന്നതായി സുഭാഷ് പണിക്കര്‍ മാദ്ധ്യമങ്ങളോട് നടത്തിയ വെളിപ്പെടുത്തലാണ് വിവാദത്തിന് കാരണമായത്. ഈ മാസം 21ന് ചേരുന്ന ദേവസ്വം ഭരണ സമിതി യോഗത്തിന് ശേഷമേ കാര്‍ കൈമാറൂവെന്ന് ചെയര്‍മാന്‍ വ്യക്തമാക്കി. അതേസമയം, ദേവസ്വം നിലപാട് മാറ്റിയാല്‍ നിയമനടപടി അടക്കമുള്ളവ ആലോചിക്കുമെന്ന് സുഭാഷ് പണിക്കര്‍ അറിയിച്ചു.

 



സുഭാഷ് പണിക്കര്‍ മാത്രമാണ് ലേലത്തില്‍ പങ്കെടുത്തത്. 15 ലക്ഷമായിരുന്നു അടിസ്ഥാന വില. നിരതദ്രവ്യമായി കെട്ടേണ്ടത് നാല്‍പതിനായിരം രൂപയും. പത്രവാര്‍ത്തയിലൂടെ മാത്രമാണ് ലേലത്തിന്റെ കാര്യം അറിയിച്ചത്. ഓണ്‍ലൈനിലൂടെ ലേലത്തിന് നിരവധി പേര്‍ ശ്രമിച്ചെങ്കിലും നിരതദ്രവ്യം അടയ്ക്കാന്‍ ഒരാളൊഴികെ ആരും തയ്യാറായില്ല എന്ന ന്യായമാണ് ദേവസ്വം അധികൃതര്‍ പറയുന്നത്.

ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് ഒരാഴ്ച മുമ്പാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര പുതിയ എഡിഷന്‍ ഥാര്‍ വഴിപാടായി സമര്‍പ്പിച്ചത്. വിവരം അറിഞ്ഞത് മുതല്‍ ധാരാളം ഭക്തര്‍ ഥാര്‍ വാങ്ങാന്‍ ആഗ്രഹമറിയിച്ച് ദേവസ്വത്തെ സമീപിച്ചു. ഇത് പരിഗണിച്ചാണ് പൊതുലേലം നടത്തി വാഹനം വില്‍ക്കാന്‍ ദേവസ്വം തീരുമാനിച്ചത്. 15 ലക്ഷമാണ് അടിസ്ഥാന വില നിശ്ചയിച്ചത്.

 



വാഹന വിപണിയില്‍ തരംഗമായി മാറിയിരിക്കുന്ന ഏറ്റവും പുതിയ മഹീന്ദ്ര ന്യൂ ഥാര്‍ ഫോര്‍ വീല്‍ െ്രെഡവ് മഹീന്ദ്രാ ആന്റ് മഹീന്ദ്രാ ലിമിറ്റഡാണ് നാലാം തിയതി രാവിലെ നടയ്ക്കല്‍ സമര്‍പ്പിച്ചത്. റെഡ് കളര്‍ ഡീസല്‍ ഓപ്ഷന്‍ ലിമിറ്റഡ് എഡിഷനാണ് സമര്‍പ്പിക്കപ്പെട്ടത്. ആരെയും ആകര്‍ഷിക്കുന്ന നിറമായതിനാല്‍ വിപണിയില്‍ നല്ല ഡിമാന്റുള്ള എസ്‌യുവിയാണ്. വിപണിയില്‍ 13 മുതല്‍ 18 ലക്ഷം വരെ വിലയുള്ളതാണ് വണ്ടി. 2200 സിസിയാണ് എന്‍ജിന്‍.

ഗുരുവായൂര്‍ കിഴക്കേ നടയില്‍ നടന്ന ചടങ്ങില്‍ ദേവസ്വം ചെയര്‍മാന്‍ അഡ്വ കെബി മോഹന്‍ദാസിന് വാഹനത്തിന്റെ താക്കോല്‍ മഹീന്ദ്രാ ആന്റ് മഹീന്ദ്രാ ലിമിറ്റഡിന്റെ ചീഫ് ഓഫ് ഗ്ലോബല്‍ പ്രോഡക്ട് ഡവലപ്‌മെന്റ് ആര്‍ വേലുസ്വാമി കൈമാറുകയായിരുന്നു.

 



2020 ഒക്ടോബര്‍ രണ്ടിനാണ് രാജ്യത്തെ പ്രമുഖ ആഭ്യന്തര വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര പുതിയ ഥാര്‍ എസ്‌യുവിയെ വിപണിയില്‍ അവതരിപ്പിച്ചത്. എത്തി ഒരുവര്‍ഷത്തിനിടെ വിപണിയില്‍ കുതിക്കുകയാണ് ഥാര്‍. വാഹനം ഇതുവരെ ബുക്ക് ചെയ്ത ഉപഭോക്താക്കളില്‍ 40 ശതമാനം പേരും മിലേനിയല്‍സ് (1981നും 1996നും ഇടയില്‍ ജനിച്ചവര്‍) ആണെന്നാണ് മഹീന്ദ്ര വ്യക്തമാക്കുന്നു. ഇത് വരെ ഥാര്‍ ബുക്ക് ചെയ്തവരില്‍ 50 ശതമാനം പേര്‍ ഓട്ടോമാറ്റിക് വേരിയന്റുകളാണ് ബുക്ക് ചെയ്തിരിക്കുന്നതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. മാത്രമല്ല 25 ശതമാനത്തോളം പേര്‍ തിരഞ്ഞെടുത്തിരിക്കുന്നത് പെട്രോള്‍ വേരിയന്റുകളാണെന്നും കമ്പനി പറയുന്നു.

എന്തായാലും ലേലത്തോടെ ഥാറിന്റെ പ്രശസ്തിയും വാങ്ങുന്നവന്റെ പ്രശസ്തിയും ലേലത്തോടെ ഉയര്‍ന്നു. മരുന്നിന് പോലുമില്ലാത്ത ഭക്തരേയും കണ്ടു. ഗുരുവായൂരപ്പന്‍ കടാക്ഷിച്ചിട്ടും അമല്‍ മുഹമ്മദ് അലിയെ ദേവസ്വം കടാക്ഷിക്കുമോയെന്ന് കണ്ടറിയാം.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (5 hours ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (5 hours ago)

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!  (5 hours ago)

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (6 hours ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (6 hours ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (6 hours ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (6 hours ago)

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (6 hours ago)

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (7 hours ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (7 hours ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (7 hours ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (11 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (12 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (12 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (12 hours ago)

Malayali Vartha Recommends