അയ്യപ്പകോപം വിടാതെ പിന്തുടരുന്നതോ?, ബിന്ദു അമ്മിണി ഓട്ടോ ഇടിച്ചു ആശുപത്രിയില്‍, സംഘികള്‍ ഓട്ടോ ഇടിപ്പിച്ചു കൊല്ലാന്‍ ശ്രമിച്ചെന്ന് ആരോപണം, മരിച്ചെന്ന് കരുതി ഓടിമറഞ്ഞവര്‍ക്ക് തെറ്റി, മുറിച്ചിട്ടാലും മുറി കൂടും....തളരില്ലെന്ന് ബിന്ദു അമ്മിണി

ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി ഓട്ടോ ഇടിച്ചു ആശുപത്രിയില്‍ ചികിത്സയില്‍. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലാണ് ഇവർ ചികിത്സയില്‍ തുടരുന്നത്. ഇപ്പോള്‍ വാര്‍ഡ്ലേക്ക് മാറ്റിയിട്ടുണ്ട്. ബിന്ദു അമ്മിണി തന്നെയാണ് തന്റെ ഫേസ്‌ബുക്കില്‍ കൂടി ഇത് അറിയിച്ചത്.
'സംഘികള്‍ ഓട്ടോ ഇടിപ്പിച്ചു കൊല്ലാന്‍ ശ്രമിച്ചിരിക്കുന്നു.' എന്നാണ് ബിന്ദു അമ്മിണി പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത്. ഇതിന് ശേഷം അടുത്ത പോസ്റ്റില്‍ താന്‍ ചികിത്സയിലാണെന്നും അവര്‍ പറയുന്നു.
ബിന്ദു അമ്മിണിയുടെ ഫെയ്സ് ബുക്ക് പോസ്റ്റ് ഇങ്ങനെ,
'കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ആണ്. ഇപ്പോള്‍ വാര്‍ഡ്ലേക്ക് മാറ്റിയിട്ടുണ്ട്. പോലീസ് മൊഴി എടുത്തു പോയിട്ടുണ്ട്. പലരുടെയും ഫോണ്‍ അറ്റന്‍ഡ് ചെയ്യാന്‍ കഴിഞ്ഞില്ല . മരിച്ചെന്നു കരുതി ഓടിമറഞ്ഞവര്‍ക്ക് തെറ്റി. മുറിച്ചിട്ടാലും മുറി കൂടും. തളരില്ല.'
അതേസമയം നിരവധി കമന്റുകളാണ് ബിന്ദു അമ്മിണിയുടെ ഫേയ്സ് ബുക്ക് പോസ്റ്റിന് താഴെ കമന്റുമായി എത്തിയിട്ടുള്ളത്.മോദിയോ യോഗിയോ ആയിരിക്കും ഇതിനു പിന്നില്‍ എന്നും ചിലര്‍ പരിഹാസരൂപോണ കമന്റ് ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha

























