ആലപ്പുഴയില്‍ രണ്ട് കൊലപാതകങ്ങള്‍..... എസ്.ഡി.പി.ഐ നേതാവിന്റെ കൊലയ്ക്കു പിന്നാലെ ആലപ്പുഴയില്‍ ബിജെപി നേതാവിനെ വെട്ടിക്കൊലപ്പെടുത്തി.... പ്രഭാതസവാരിക്കിടെ ഒരു സംഘമെത്തി വെട്ടിക്കൊല്ലുകയായിരുന്നു, ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം , ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത് ശ്രീനിവാസനാണ് കൊല്ലപ്പെട്ടത്, ആലപ്പുഴ നഗരഭാഗത്താണ് ആക്രമണം

എസ്.ഡി.പി.ഐ നേതാവിന്റെ കൊലയ്ക്കു പിന്നാലെ ബിജെപി നേതാവിനെ വെട്ടിക്കൊലപ്പെടുത്തി....ആലപ്പുഴയില്‍ ബിജെപി നേതാവ് വെട്ടേറ്റ് മരിച്ചു. ആലപ്പുഴ നഗരഭാഗത്താണ് ആക്രമണം നടന്നത്.
ഒ ബി സി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസാണ് കൊല്ലപ്പെട്ടത്. പ്രഭാതസവാരിക്കിടെ ഒരു സംഘമെത്തി വെട്ടുകയായിരുന്നു. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം നടന്നത്. എസ് ഡി പി ഐ നേതാവ് ഷാനിന്റെ കൊലപാതകത്തിന് പിന്നാലെയാണ് ആക്രമണം. രാഷ്ട്രീയ വൈര്യമാണ് ഈ കൊലയ്ക്കു പിന്നിലെന്നാണ് പോലീസ് നല്‍കുന്ന വിവരം.
അതേസമയം ശനിയാഴ്ച രാത്രിയിലാണ് ആലപ്പുഴ മണ്ണഞ്ചേരിയില്‍ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എ. ഷാനെ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയത്.
ഷാന്‍ ബൈക്കില്‍ പോകുമ്പോഴായിരുന്നു കാറിലെത്തിയ സംഘം ആക്രമണം നടത്തിയത്.നാലുപേരാണ് ആക്രമണം നടത്തിയതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. നിരവധി വെട്ടുകളേറ്റ ഷാനെ ഉടന്‍ തന്നെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു.
"
https://www.facebook.com/Malayalivartha

























