ഭര്‍ത്താവിന്റെ രോഗം മാറാന്‍ ആറുമാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ നരബലി കൊടുത്തു, മന്ത്രവാദി നിർദ്ദേശ പ്രകാരം സഹോദരിയുടെ മകന്റെ ആറുമാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ നാല്‍പ്പത്തിയെട്ടുകാരി മീന്‍ വളര്‍ത്തല്‍ ടാങ്കില്‍ മുക്കിക്കൊന്നു, മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിയെടുത്ത് കൊലപ്പെടുത്തിയത്, കൃത്യം ചെയ്യാന്‍ സഹായിച്ച ശര്‍മിളയുടെ ഭര്‍ത്താവ്, എല്ലാത്തിനേയും തൂക്കിയെടുത്ത് പോലീസ്

ഭര്‍ത്താവിന്റെ രോഗം മാറാന്‍ മന്ത്രവാദി പറഞ്ഞതനുസരിച്ച് ആറുമാസം പ്രായമുള്ള കുഞ്ഞിനെ നരബലി കൊടുത്ത നാല്‍പ്പത്തിയെട്ടുകാരി അറസ്റ്റില്‍. തമിഴ്‌നാട് തഞ്ചാവൂരിലാണു സംഭവം. സഹോദരിയുടെ മകന്റെ ആറുമാസം പ്രായമുള്ള പെണ്‍കുഞ്ഞിനെയാണ് ശര്‍മിള ബീഗം എന്ന സ്ത്രീ നരബലി കൊടുത്തത്. ഭര്‍ത്താവിന്റെ രോഗം മാറണമെങ്കില്‍ കുട്ടിയ നരബലി നടത്തണമെന്നായിരുന്നു മന്ത്രവാദിയുടെ നിര്‍ദേശം.
ഇതു പ്രകാരം മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിയെടുത്ത് വീടിനു പിന്നിലെ മീന്‍ വളര്‍ത്തല്‍ ടാങ്കില്‍ മുക്കിക്കൊല്ലുകയായിരുന്നു. കൃത്യം ചെയ്യാന്‍ സഹായിച്ച ശര്‍മിളയുടെ ഭര്‍ത്താവ് അസ്ഹറുദ്ദീന്‍, മന്ത്രവാദി മുഹമ്മദ് സലീം എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തു.
അതേസമയം തമിഴ്നാട്ടിൽ തന്നെ കോയമ്പത്തൂരിൽ പത്താംക്ലാസ് വിദ്യാര്‍ഥിനിയെ കൊലപ്പെടുത്തിയ ശേഷം പീഡിപ്പിച്ച സംഭവത്തില്‍ കെട്ടിട നിര്‍മാണത്തൊഴിലാളി കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. ശരവണംപട്ടി സ്വദേശി മുത്തുകുമാറാണ് (44) പ്രത്യേക അന്വേഷണസംഘത്തിന്റെ പിടിയിലായത്.ഭര്‍ത്താവുമായി പിണങ്ങി തനിച്ച് താമസിക്കുന്ന പെണ്‍കുട്ടിയുടെ അമ്മയുടെ സുഹൃത്താണ് ഇയാളെന്നും ഇവരുടെ കുടുംബവുമായി ഇയാള്‍ക്ക് പണമിടപാട് ഉണ്ടായിരുന്നുവെന്നും പോലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ വീട്ടില്‍ എപ്പോഴും എത്താറുണ്ടായിരുന്ന മുത്തുകുമാര്‍ കുട്ടിയെ കാണാതായ ദിവസവും പോയിരുന്നു.
നാലരപ്പവന്‍ സ്വര്‍ണാഭരണവും 3,000 രൂപയും വീട്ടില്‍നിന്ന് മോഷ്ടിച്ചശേഷം ഇയാള്‍ കുട്ടിയെ തന്റെ വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയശേഷം പീഡിപ്പിച്ചതായാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതേത്തുടര്‍ന്ന് കൊലക്കുറ്റത്തിനൊപ്പം പോക്‌സോയും ചുമത്തി പോലീസ് കേസെടുത്തു.
പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തുമ്പോള്‍ കുറ്റിക്കാട്ടില്‍ നിന്ന് പെണ്‍കുട്ടി ഉപയോഗിച്ച മൊബൈല്‍ ഫോണും ലഭിച്ചിരുന്നു. ഇതില്‍ സംസാരിച്ചവരുടെ വിവരങ്ങള്‍ ശേഖരിച്ച് ചോദ്യംചെയ്തപ്പോഴാണ് മുത്തുകുമാര്‍ കുറ്റം സമ്മതിച്ചത്. സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ഉമയുടെ നേതൃത്വത്തില്‍ ചോദ്യംചെയ്യലിനുശേഷം ഇയാളെ അറസ്റ്റുചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha






















