ബിജെപി നേതാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഫോറന്‍സിക് സംഘവും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി.... മരിച്ച ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസന്റെ വീട്ടിലാണ് പരിശോധന നടന്നത്, ഇന്ന് രാവിലെ വീട്ടില്‍ കയറിയാണ് ഒരുസംഘം രഞ്ജിത്തിനെ വെട്ടികൊലപ്പെടുത്തിയത്

ബിജെപി നേതാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഫോറന്‍സിക് സംഘവും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി. മരിച്ച ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസന്റെ വീട്ടിലാണ് പരിശോധന നടന്നത്. ഇന്ന് രാവിലെ വീട്ടില്‍ കയറിയാണ് ഒരുസംഘം രഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയത്.
ആദ്യം ഡോഗ് സ്‌ക്വാഡിന്റെ പരിശോധനയാണ് നടന്നത്. പോലീസ് നായ വീടിന്റെ പരിസരത്ത് നിന്നും ഓടി വെള്ളക്കിണര്‍ ഭാഗത്തേക്കാണ് പോയത്. കൊലപാതകത്തിന് ശേഷം അക്രമി സംഘം ഇതുവഴിയാണ് രക്ഷപെട്ടതെന്ന് പോലീസ് കരുതുന്നു. ഫോറന്‍സിക് സംഘം വിശദമായ പരിശോധനയാണ് വീടിനുള്ളില്‍ നടത്തുന്നത്.
വീടിന്റെ മുന്‍വശത്തെ വാതില്‍ തള്ളിത്തുറന്നാണ് ആക്രമികള്‍ അകത്തുകയറിയത്. ഹാളില്‍ വച്ചാണ് രഞ്ജിത്തിന് വെട്ടേറ്റത്. ഇവിടെ അക്രമികളുടെ വിരലടയാളം പതിഞ്ഞിട്ടുണ്ടാകുമെന്നാണ് പോലീസ് കരുതുന്നത്.
" f
https://www.facebook.com/Malayalivartha