ആലപ്പുഴയിലെ എസ്ഡിപിഐ പ്രവര്‍ത്തകന്‍ കെ.എസ്. ഷാന്റെ കൊലപാതകത്തില്‍ തനിക്കെതിരെയുള്ള ആരോപണങ്ങള്‍ തള്ളി ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി രംഗത്ത്

ആലപ്പുഴയിലെ എസ്ഡിപിഐ പ്രവര്‍ത്തകന്‍ കെ.എസ്. ഷാന്റെ കൊലപാതകത്തില്‍ തനിക്കെതിരെയുള്ള ആരോപണങ്ങള്‍ തള്ളി ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി രംഗത്ത്.
തനിക്കെതിരെയുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ആലപ്പുഴയിലെത്തിയത് പൊതുയോഗത്തില്‍ പങ്കെടുക്കാനായിരുന്നുവെന്നും ആരോപണങ്ങള്‍ക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു. എസ്ഡിപിയുടേത് ആസൂത്രിത ആരോപണമാണെന്നും പോലീസിന്റെ ഉറപ്പിലാണ് പോപ്പുലര്‍ ഫ്രണ്ട് ആക്രമണം നടത്തിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കെ.എസ്. ഷാനെ കൊലപ്പെടുത്തിയത് ആര്‍എസ്എസ് ആണെന്ന ആരോപണവുമായി എസ്ഡിപിഐ സംസ്ഥാന അധ്യക്ഷന്‍ മൂവാറ്റുപുഴ അഷ്റഫ് മൗലവി രംഗത്തെത്തിയിരുന്നു. വത്സന്‍ തില്ലങ്കേരി ആലപ്പുഴയിലെത്തിയത് കൊലപാതകം ആസൂത്രണം ചെയ്യാനായിരുന്നുവെന്നമാണ് അദ്ദേഹത്തിന്റെ ആരോപണം.
https://www.facebook.com/Malayalivartha






















