Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

പേടിയോടെ കേരളം... രാഷ്ട്രീയ പകപോക്കലില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ രണ്ട് സംസ്ഥാന നേതാക്കള്‍ കൊല്ലപ്പെട്ടതില്‍ അമ്പരന്ന് കേരളം; ഉടനടി സംഘര്‍ഷം നിയന്ത്രിച്ചില്ലെങ്കില്‍ ഗുരുതരമാകും; ലോക്കല്‍ നേതാക്കള്‍ മാത്രം പേടിച്ചിരുന്ന കൊലക്കത്തി വന്‍ നേതാക്കളിലേക്ക് നീങ്ങുമ്പോള്‍ ജാഗ്രതയോടെ പോലീസ്

20 DECEMBER 2021 07:59 AM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്തെ രാഷ്ട്രീയ കൊലപാതകങ്ങള്‍ ലോക്കല്‍ നേതാക്കളില്‍ നിന്നും സംസ്ഥാന നേതാക്കളിലേക്ക് പോകുന്ന ഗുരുതരമായ കാഴ്ചയാണ് കഴിഞ്ഞ ദിവസം കാണാനായത്. ആലപ്പുഴ ജില്ലയില്‍ രാഷ്ട്രീയപ്പകയില്‍ തകര്‍ന്നത് രണ്ടു കുടുംബങ്ങളാണ്. ശനിയാഴ്ച രാത്രി 8 മണിക്കാണ് മണ്ണഞ്ചേരി പൊന്നാടിനു സമീപം എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ്.ഷാന്‍ (38) വെട്ടേറ്റു മരിച്ചത്. ഞായറാഴ്ച രാവിലെ ആറരയോടെ ആലപ്പുഴ വെള്ളക്കിണറില്‍ ബിജെപി ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രണ്‍ജീത് ശ്രീനിവാസ് (45) വീട്ടില്‍ അമ്മയുടെയും ഭാര്യയുടെയും മുന്നില്‍ വെട്ടേറ്റു മരിച്ചു.

രണ്ടു സംഭവങ്ങളും തമ്മില്‍ ബന്ധമുണ്ടോ എന്നു പൊലീസ് അന്വേഷിക്കുന്നുണ്ട്. മണ്ണഞ്ചേരിയില്‍ പൊലീസും ദ്രുതകര്‍മ സേനയും ചേര്‍ന്ന് റൂട്ട് മാര്‍ച്ച് നടത്തി. എഡിജിപി വിജയ് സാഖറെയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം അന്വേഷണം ഏറ്റെടുത്തു.

 



രാഷ്ട്രീയപ്പകയില്‍ നിരപരാധികളുടെ ജീവനെടുത്ത രണ്ട് അരുംകൊലകളില്‍ കേരളം നടുങ്ങിനില്‍ക്കെ തുടര്‍ ആക്രമണങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ അതീവ ജാഗ്രതയിലാണ് പൊലീസ്. സമാധാനം നിലനിറുത്താന്‍ ഇന്ന് ആലപ്പുഴയില്‍ സര്‍വകക്ഷിയോഗം ചേരും.

മണിക്കൂറുകള്‍ക്കിടെ ആലപ്പുഴയില്‍ നടന്ന ഇരട്ടക്കൊലപാതകത്തില്‍ ജീവന്‍ നഷ്ടമായത് എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറിക്കും ബി.ജെ.പിയുടെ ഒ.ബി.സി മോര്‍ച്ച സംസ്ഥാന സെക്രട്ടറിക്കുമാണ്. ശനിയാഴ്ച രാത്രി ഏഴരയ്ക്ക് മണ്ണഞ്ചേരി സ്‌കൂള്‍ കവലയ്ക്ക് കിഴക്ക് കുപ്പേഴം ജംഗ്ഷന് സമീപം റോഡില്‍ വച്ചുണ്ടായ ആക്രമണത്തിലാണ് എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി പൊന്നാട് അല്‍ഷാ ഹൗസില്‍ അഡ്വ. കെ.എസ്.ഷാന്‍ കൊല്ലപ്പെട്ടത്. പിന്നാലെ, ഞായറാഴ്ച രാവിലെ ഏഴു മണിയോടെ ബി.ജെ.പി ഒ.ബി.സി മോര്‍ച്ച സംസ്ഥാന സെക്രട്ടറി ആലപ്പുഴ വെള്ളക്കിണര്‍ കുന്നുംപറമ്പ് അഡ്വ. രണ്‍ജിത്ത് ശ്രീനിവാസനെ വീട്ടില്‍ കയറി വെട്ടിക്കൊല്ലുകയായിരുന്നു.



2016 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ അമ്പലപ്പുഴ നിയോജക മണ്ഡലത്തിലും 2019ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ആലപ്പുഴയിലും എസ്.ഡി.പി.ഐ സ്ഥാനാര്‍ത്ഥിയായിരുന്നു ഷാന്‍. 2016ല്‍ ആലപ്പുഴ നിയമസഭാ മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായിരുന്നു രണ്‍ജിത്ത്. ആദ്യ ആക്രമണത്തിന് പിന്നില്‍ ആര്‍.എസ്.എസും, രണ്ടാമത്തെ സംഭവത്തില്‍ എസ്.ഡി.പി.ഐയുമാണെന്ന പരസ്പരം ആരോപണം ഉയര്‍ന്നു.

രണ്ടു സംഭവങ്ങളിലുമായി 52 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ വിശദമായി ചോദ്യം ചെയ്യുകയാണെന്നും ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും ജില്ലാ പൊലീസ് മേധാവി ജി. ജയദേവ് അറിയിച്ചു. കസ്റ്റഡിയിലുള്ളവരില്‍ ഷാനെ കൊലപ്പെടുത്താന്‍ വാടക വാഹനം തരപ്പെടുത്തി നല്‍കിയ മണ്ണഞ്ചേരി സ്വദേശി പ്രസാദ്, വെണ്‍മണി സ്വദേശി കൊച്ചുകുട്ടന്‍ എന്നിവരും ഉള്‍പ്പെടും. അക്രമികള്‍ എത്തിയ കാറും കസ്റ്റഡിയിലെടുത്തു.



രണ്‍ജിത്തിനെ ആക്രമിക്കാനെത്തിയവര്‍ക്ക് അകമ്പടി പോയതെന്ന് കരുതുന്ന ആംബുലന്‍സും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.കഴിഞ്ഞ ഫെബ്രുവരിയില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ ചേര്‍ത്തല വയലാറില്‍ ആര്‍.എസ്.എസ് ഗഡനായക് നന്ദു കൃഷ്ണ (22) കൊല്ലപ്പെട്ടിരുന്നു. ഈ കേസിലെ തിരിച്ചടിയാണോ ഷാനിന്റെ കൊലപാതകമെന്ന് പൊലീസ് സംശയിക്കുന്നു.

ഇന്നലത്തെ ആക്രമണങ്ങള്‍ക്ക് പിന്നാലെ, നന്ദു വധക്കേസിലെ ഒന്നും രണ്ടും നാലും പ്രതികളായവരുടെ വയലാറിലെ വീടുകളും അക്രമിക്കപ്പെട്ടു. സംസ്ഥാനത്താകെ പോലീസ് ജാഗ്രത പുലര്‍ത്തുകയാണ്. സംഘര്‍ഷത്തിന് എത്രയും വേഗം അയവ് വരുത്താനുള്ള ശ്രമത്തിലാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (8 hours ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (8 hours ago)

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!  (9 hours ago)

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (9 hours ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (9 hours ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (9 hours ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (9 hours ago)

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (9 hours ago)

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (10 hours ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (10 hours ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (11 hours ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (15 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (15 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (15 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (15 hours ago)

Malayali Vartha Recommends