Widgets Magazine
31
Mar / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിണറായി വിജയന്റെ വാർത്താസമ്മേളനത്തിൽ നാടകീയ രംഗങ്ങൾ; എഴുന്നേറ്റുപോയ മുഖ്യമന്ത്രി തിരികെയെത്തി, പിന്നാലെ രാഹുലിന്റെ വക 'ഇറങ്ങി ഓടല്ലേ വിജയാ' ട്രോൾ....


കൊല്ലം സുധിയുടെ കുടുംബത്തിൽ പോര് മുറുകുന്നു; രേണുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഫിറോസ് KHDEC


"സത്യത്തെ ഭയമില്ല, തെളിവുകൾ പുറത്തുവിടാൻ തയ്യാർ"; അതിജീവിതമാരുടെ സൈബർ അധിക്ഷേപ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ...


രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ പീഡനക്കേസ്: അതിജീവിതമാരുടെ പരാതിയിൽ സൈബർ ആക്രമണത്തിനെതിരെ പോലീസ് നടപടി കടുപ്പിക്കുന്നു...


കൊട്ടിയത്ത് ഉത്സവത്തിനിടെ തർക്കം: പത്തൊൻപതുകാരനെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തി; ആറുപേർ പിടിയിൽ...

ഒരു പോലീസുകാരനെ നഷ്ടമായി.... പോത്തന്‍കോട് സുധീഷ് കൊലക്കേസില്‍ മുഖ്യപ്രതി ഒട്ടകം രാജേഷ് പിടിയില്‍; ഒട്ടകം രാജേഷിനെ പിടിക്കാന്‍ വര്‍ക്കല കായലില്‍ തപ്പിയ പോലീസിന് ഒരു പോലീസുകാരനെ നഷ്ടമായി; അവസാനം കിട്ടിയത് തമിഴ്‌നാട്ടില്‍ നിന്നും

20 DECEMBER 2021 08:44 AM IST
മലയാളി വാര്‍ത്ത

പോത്തന്‍കോട് സുധീഷ് കൊലക്കേസില്‍ മുഖ്യപ്രതി ഒട്ടകം രാജേഷ് പോലീസ് സേനയെ വട്ടം ചുറ്റിച്ചു. വര്‍ക്കലയില്‍ രാജേഷിനെ തപ്പിപ്പോയ പോലീസില്‍ ഒരാളെ നഷ്ടപ്പെടുകയും ചെയ്തു. വെള്ളത്തില്‍ വീണ് ഒരു പോലീസുകാരന്‍ മരിച്ചതോടെ പോലീസ് സേനയ്ക്ക് നാണക്കേടുമായി. അവസാനം ഒട്ടകം രാജേഷ് പിടിയിലായി.

കേസിലെ രണ്ടാം പ്രതിയാണ് ഒട്ടകം രാജേഷ്. തമിഴ്‌നാട്ടില്‍ നിന്നുമാണ് രാജേഷിനെ പിടികൂടിയത്. കേസിലെ ഒന്നാം പ്രതി സുധീഷ് ഉണ്ണി, മൂന്നാം പ്രതി മിഠായി ശ്യാം എന്നിവര്‍ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. പിടിയിലായ മിഠായി ശ്യാം കൊല്ലപ്പെട്ട സുധീഷിന്റെ ഭാര്യ സഹോദരനാണ്.



കൊലയ്ക്ക് ഉപയോഗിച്ച വാളും വെട്ടുകത്തികളും വെഞ്ഞാറമൂട് മൂളയം പാലത്തിനു സമീപത്തെ പറമ്പില്‍നിന്നു കണ്ടെത്തിയിരുന്നു. പ്രതികളെ ഇവിടെ എത്തിച്ചാണ് പോത്തന്‍കോട് പോലീസ് തെളിവെടുത്തത്.

ആറ്റിങ്ങല്‍ മങ്കാട്ടുമൂലയില്‍ നടന്ന രണ്ട് അക്രമ സംഭവങ്ങളുടെ തുടര്‍ച്ചയാണ് കല്ലൂരിലെ കൊലപാതകം. ഡിസംബര്‍ 11ന് ഉച്ചയ്ക്ക് 2.45ന് ബൈക്കുകളിലും ഓട്ടോയിലുമായി 11 അംഗ സംഘമാണ് സുധീഷിനെ കൊലപ്പെടുത്തിയത്. മംഗലപുരം, ആറ്റിങ്ങല്‍ സ്‌റ്റേഷനുകളില്‍ വധശ്രമം അടിപിടി കേസുകളില്‍ പ്രതിയാണ് മരിച്ച സുധീഷ്. ആറ്റിങ്ങള്‍ മങ്ങാട്ടുമൂലയില്‍ ഡിസംബര്‍ ആറിന് സുധീഷിന്റെ സംഘം വീട് ആക്രമിച്ചു രണ്ട് പേരെ വെട്ടിപ്പരിക്കേല്‍പ്പിച്ചിരുന്നു. പ്രത്യാക്രമണം തുടരുമെന്നു മനസിലാക്കിയ സുധീഷ് കല്ലൂര്‍ പാണന്‍ വിളയിലെ അമ്മയുടെ കുടുംബ വീട്ടില്‍ ഒളിവിലായിരുന്നു. സുധീഷിനെ ചൂണ്ടിക്കാണിച്ച് കൊടുത്തത് ഭാര്യാ സഹോദരനായ മിഠായി ശ്യാമാണ്.



പോത്തന്‍കോട് സുധീഷ് വധക്കേസില്‍ മുഖ്യ പ്രതിയായ ഒട്ടകം രാജേഷിനെ തിരഞ്ഞ് പോയ പോലീസ് സംഘം സഞ്ചരിച്ച വള്ളം മുങ്ങി കഴിഞ്ഞ ദിവസമാണ് പോലീസുകാരന്‍ മരിച്ചത്. അഞ്ചുതെങ്ങ് പണയില്‍ക്കടവിലായിരുന്നു സംഭവം. ആലപ്പുഴ സ്വദേശിയും എസ്.എ.പി. ക്യാമ്പിലെ പോലീസുകാരനുമായ ബാലുവാണ് മരിച്ചത്. വര്‍ക്കല സി.ഐ.യും മൂന്ന് പോലീസുകാരുമാണ് അപകടത്തില്‍പ്പെട്ടത്.

പോത്തന്‍കോട് കൊലക്കേസിലെ പ്രധാനപ്രതി ഒട്ടകം രാജേഷ് പോലീസുകാരെ വല്ലാതെ വട്ടം ചുറ്റിച്ചിരുന്നു. ഒട്ടകം രാജേഷ് അഞ്ചുതെങ്ങ് മേഖലയിലെ ഒരു തുരുത്തില്‍ ഒളിവില്‍ കഴിയുന്നതായി വിവരമുണ്ടായിരുന്നു. ഇതേത്തുടര്‍ന്നാണ് ഒരു സി.ഐ.യും മൂന്ന് പോലീസുകാരും അടങ്ങുന്ന സംഘം വള്ളത്തില്‍ തുരുത്തിലേക്ക് നീങ്ങിയത്. ഇവര്‍ യാത്രചെയ്തിരുന്ന വള്ളം കായലില്‍ മുങ്ങിപ്പോവുകയായിരുന്നു.



സി.ഐ.യെയും രണ്ട് പോലീസുകാരയെും ആദ്യം രക്ഷപ്പെടുത്തി കരയ്‌ക്കെത്തിച്ചിരുന്നു. ഇതിനിടെ എസ്.എ.പി. ക്യാമ്പിലെ പോലീസുകാരനായ ബാലുവിനെ കാണാതായത് ആശങ്കയ്ക്കിടയാക്കി. തുടര്‍ന്ന് നാട്ടുകാരും പോലീസും നടത്തിയ തിരച്ചിലിലാണ് ബാലുവിനെ അവശനിലയില്‍ കണ്ടെത്തിയത്. ഇദ്ദേഹത്തെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പോത്തന്‍കോട് സുധീഷ് കൊലക്കേസില്‍ പ്രതികളായ പത്ത് പേരെയും കഴിഞ്ഞ ദിവസങ്ങളില്‍ പോലീസ് പിടികൂടിയിരുന്നു. കേസിലെ രണ്ടാംപ്രതിയായ ഒട്ടകം രാജേഷ് മാത്രമായിരുന്നു പിടികിട്ടാനുള്ളത്. രാജേഷിനായി പെരുമാതുറ, അഞ്ചുതെങ്ങ്, വക്കം മേഖലകളില്‍ പോലീസ് വ്യാപകമായ അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടയ്ക്കാണ് തമിഴ്‌നാട്ടില്‍ രാജേഷ് ഉണ്ടെന്ന് മനസിലായത്. ആ വഴിയ്ക്കും പോലീസ് അന്വേഷണം നടത്തി. അതോടെയാണ് രാജേഷ് പിടിയിലായത്.


അതേസമയം ഒരു പോലീസുകാരന്റെ ജീവനെടുത്ത സംഭവത്തില്‍ അന്വേഷണം നടക്കുന്നുണ്ട്. ആര് തെറ്റിദ്ധരിപ്പിച്ചിട്ടാണ് നീന്തലറിയാത്ത പോലീസുകാരനേയും കൊണ്ട് വള്ളത്തില്‍ പ്രതിയെ പിടിക്കാന്‍ വര്‍ക്കലയില്‍ പോയതെന്ന് വലിയ ആക്ഷേപമുണ്ട്. ഒട്ടകം രാജേഷിനെ പിടികിട്ടിയതോടെ എല്ലാം വള്ളിപുള്ളി തെളിയും.

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

27 കിലോയോളം കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍  (3 hours ago)

ഹോര്‍മുസ് കടന്ന് 9,000 മെട്രിക് ടണ്‍ എല്‍പിജി കൊച്ചിയില്‍  (3 hours ago)

കന്നിവോട്ടര്‍മാരെ പോളിംഗ് ബൂത്തില്‍ ഹല്‍വ നല്‍കി സ്വീകരിക്കും  (3 hours ago)

ചുവപ്പ് ഭീകരതയുടെ നിഴല്‍ നീങ്ങിയെന്ന് അമിത്ഷാ  (3 hours ago)

രാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ല, ആവശ്യത്തിന് സ്‌റ്റോക്കുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍  (4 hours ago)

ഇസ്രയേല്‍ ശുദ്ധീകരണശാലയ്ക്കു നേരെ മിസൈല്‍ ആക്രമണം നടത്തി ഇറാന്‍  (5 hours ago)

കാമുകിയെ വെട്ടിനുറുക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച നാവികസേനാ ഉദ്യോഗസ്ഥന്‍ പിടിയില്‍  (6 hours ago)

‘വീട്ടിൽ വോട്ടിന്’ പ്രത്യേക പോളിങ് സംഘം എത്തിതുടങ്ങി....  (7 hours ago)

ലെന ജോനിന്റെ മരണം കൊലപാതകം..? കുഴിമന്തി കഴിച്ചതിനെത്തുടര്‍ന്നുണ്ടായ ദേഹാസ്വാസ്ഥ്യം മൂലം നഴ്സ് മരിച്ച സംഭവത്തില്‍ അസ്വാഭാവികത..സുഹൃത്തുക്കൾ പിടിയിൽ..?  (8 hours ago)

സമ്മർ ബമ്പർ കോടീശ്വരൻ ദാ ഇവിടെ...! 10 കോടി ലഭിച്ചത് മലപ്പുറം സ്വദേശിക്ക്  (8 hours ago)

ഇറാൻ-യുഎസ് സംഘർഷം: പാകിസ്താന്റെ മധ്യസ്ഥതാശ്രമം തള്ളി ഇറാൻ  (8 hours ago)

കോട്ടയത്തെ യു ഡി എഫ് പൊതുയോഗത്തിൽ രാഹുൽ ഗാന്ധി  (8 hours ago)

അറ്റാക്ക്..! പ്രവാസി മരിച്ചു..! ഏപ്രിൽ 2 വരെ കൊടും മഴ പക്ഷേ ഭരണാധികാരിയുടെ നീക്കം..! 90 സർവീസുകൾ റെഡി..!  (8 hours ago)

ഇന്‍ഡിഗോയില്‍ ക്യാബിന്‍ അറ്റന്‍ഡന്റാകണോ? എന്നാൽ ഇതാ ഒരു അടിപൊളി അവസരം ...!!  (8 hours ago)

ലക്ഷങ്ങൾ ശമ്പളമുള്ള ജോലി ഒന്നല്ല, രണ്ടല്ല...243 ഒഴിവുകൾ ഇനി എന്തിന് മടിച്ചു നിൽക്കണം ? വേഗം അപേക്ഷിക്കൂ  (9 hours ago)

Malayali Vartha Recommends