കോടികളുടെ നഷ്ടത്തില്‍ കൂപ്പുകുത്തിയ കെ എസ് ആര്‍ടിസിയില്‍ വികസനത്തിന്റെ പേരില്‍ വന്‍ ധൂര്‍ത്ത്... കഴിഞ്ഞയാഴ്ച പുറത്തിറക്കിയ സിറ്റി സര്‍ക്കുലര്‍ ബസുകള്‍ യാത്രക്കാരില്ലാതെ ഓടുന്നതിനിടയില്‍ 72 പേര്‍ക്ക് ഒരേ സമയം യാത്ര ചെയ്യാവുന്ന 2 ബസുകളുടെ വലിപ്പമുള്ള വെസ്റ്റി ബ്യൂള്‍ ബസുകള്‍ വാങ്ങാനൊരുങ്ങി കോര്‍പ്പറേഷന്‍

കോടികളുടെ നഷ്ടത്തില്‍ കൂപ്പുകുത്തിയ കെ എസ് ആര്‍ടിസിയില്‍ വികസനത്തിന്റെ പേരില്‍ വന്‍ ധൂര്‍ത്ത്. കഴിഞ്ഞയാഴ്ച പുറത്തിറക്കിയ സിറ്റി സര്‍ക്കുലര്‍ ബസുകള്‍ യാത്രക്കാരില്ലാതെ ഓടുന്നതിനിടയില്‍ 72 പേര്‍ക്ക് ഒരേ സമയം യാത്ര ചെയ്യാവുന്ന 2 ബസുകളുടെ വലിപ്പമുള്ള വെസ്റ്റി ബ്യൂള്‍ ബസുകള്‍ വാങ്ങാന്‍ ഒരുങ്ങി നില്‍ക്കുകയാണ് കോര്‍പ്പറേഷന്‍.
ഒന്നും രണ്ടുമല്ല 100 ബസുകളാണ് വാങ്ങാന്‍ പോകുന്നത്. ബസുകള്‍ വാങ്ങുമ്പോള്‍ ലഭിക്കുന്ന ഭീമമായ കമ്മീഷനാണ് ഇപ്പോള്‍ കോര്‍പ്പറേഷന്‍ ജീവനക്കാര്‍ക്കിടയിലെ ചൂടുള്ള വാര്‍ത്ത .ദേശീയ പാതയിലും എം സി റോഡിലും ഇത്തരം ബസുകള്‍ ഓടിക്കാനാണ് പദ്ധതി. ഇപ്പോള്‍ കോര്‍പ്പറേഷന്റെ കൈവശമുള്ള ഒരു ബസ് തിരുവനന്തപുരം നഗരത്തിലാണ് സര്‍വീസ് നടത്തുന്നത്.
ആന്റണി രാജു ഗതാഗത മന്ത്രിയായ ശേഷമാണ് കോര്‍പ്പറേഷനില്‍ ബസുകള്‍ വാങ്ങി കൂട്ടാന്‍ തുടങ്ങിയത്. സി പി എമ്മിന് വഴങ്ങാത്ത മന്ത്രിയാണെങ്കിലും ആന്റണിരാജു പാര്‍ട്ടിയുടെ ആവശ്യങ്ങള്‍ മുടക്കം കൂടാതെ നിവൃത്തി വരുത്താറുണ്ട്. അതിനാല്‍ പാര്‍ട്ടിക്ക് രാജുവിനെതിരെ പരാതിയൊന്നുമില്ല. ആന്റണി രാജുവിനെ പിണറായി മന്ത്രിയാക്കിയതു തന്നെ അദ്ദേഹത്തിന്റെ ഇത്തരത്തിലുള്ള സ്വഭാവ സവിശേഷത കണ്ടറിഞ്ഞാണ്. വിശ്വസിക്കാവുന്ന വ്യക്തിയായതിനാല്‍ പിണറായിയെ ചതിക്കില്ല.ഗണേഷനെ മന്ത്രിയാക്കാത്തതും ഇതുകൊണ്ടുതന്നെയാണ്.
കാരകാശില്ലെന്ന് നാഴികക്ക് നാല്‍പ്പതു വട്ടം പറയുന്ന ധനമന്ത്രി ബാലഗോപാല്‍ കെഎസ് ആര്‍ടിസിക്ക് ബസ് വാങ്ങാന്‍ നിര്‍ലോഭമായ സഹകരണമാണ് നല്‍കുന്നത്. കാരണം കടം വാങ്ങിയാണ് ബസ് വാങ്ങുന്നത്. സര്‍ക്കാരിന്റെ കൈയില്‍ നിന്നും കാല്‍ കാശ് ചെലവില്ല. ഒരിക്കല്‍ സംഗതി അദാനിയുടെ കൈയിലാകുമെന്ന് ബാലഗോപാലിനറിയാം.
2020ലെ കണക്കനുസരിച്ച് എണ്ണായിരത്തി എണ്ണൂറ്റി ഒന്‍പതുകോടിയുടെ നഷ്ടവുമാണ് കെ.എസ്.ആര്‍.ടി.സിക്കുള്ളത്. 2011 ലെ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നാലായിരത്തി ഒരുന്നൂറ്റി പതിനഞ്ച് കോടിയായിരുന്നു കോര്‍പറേഷന്റെ നഷ്ടം. ഇടതു സര്‍ക്കാര്‍ അധികാരമേറ്റശേഷം നാലായിരത്തി അറുന്നൂറ്റി തൊണ്ണൂറ്റിനാല് കോടിയുടെ നഷ്ടമാണ് കോര്‍പറേഷന്‍ ഉണ്ടാക്കിയതെന്നും വിവരാവകാശരേഖ വ്യക്തമാക്കുന്നു.
സാമ്പത്തിക പ്രതിസന്ധിയുടെ കയങ്ങളിലേക്ക് കെ.എസ്.ആര്‍.ടി.സി കൂപ്പുകുത്തുകയാണ്. 2011 മുതല്‍ 2019 അവസാനം വരെയുള്ള കാലയളവില്‍ കോര്‍പറേഷന്റെ ആകെ നഷ്ടം 8809 കോടി രൂപ. പ്രതിവര്‍ഷ നഷ്ടത്തിന്റെ കണക്കുകള്‍ ഇങ്ങനെ. 2011- 12 ല്‍ 414.79 കോടിയായിരുന്ന നഷ്ടം 2013-14 ആയപ്പോഴേക്കും വര്‍ഷംതോറും വര്‍ധിച്ച് 583.89 കോടിയായി. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ അവസാനത്തെ രണ്ട് വര്‍ഷങ്ങളില്‍ ആയിരം കോടി കടന്ന പ്രതിവര്‍ഷ നഷ്ടക്കണക്ക് പിന്നെ അതിനുതാഴേക്ക് വന്നിട്ടില്ല. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടത് സര്‍ക്കാര്‍ അധികാരമേറ്റശേഷവും സ്ഥിതി പഴയതുതന്നെ. ഫലത്തില്‍ എട്ടുവര്‍ഷത്തെ ആകെ നഷ്ടം എണ്ണായിരത്തി എണ്ണൂറ്റി ഒന്‍പത് കോടി രൂപ. ഇതില്‍ 2015- 16 വരെയുള്ള കണക്കുകള്‍ മാത്രമേ ഓഡിറ്റും പൂര്‍ത്തിയാക്കിയിട്ടുള്ളു.
നിത്യച്ചെലവിന് പണം കണ്ടെത്താന്‍ വിഷമിക്കുന്ന കെ.എസ്.ആര്‍.ടി.സിക്ക് പ്രതിവര്‍ഷം ശമ്പളം നല്‍കാന്‍ 75 കോടി വേണം. പെന്‍ഷന്‍ കൃത്യമായി നല്‍കുന്നുണ്ടെന്നും, പെന്‍ഷന്‍ കുടിശികയുടെ കണക്ക് ക്രോഡീകരിച്ച് സൂക്ഷിച്ചിട്ടില്ലെന്നുമാണ് കോര്‍പറേഷന്റെ വിശദീകരണം.
ഇക്കാരണത്താല്‍ കഴിഞ്ഞ കാലങ്ങളിലൊന്നും ബസുകള്‍ വാങ്ങാറുണ്ടായിരുന്നില്ല. ഇപ്പോള്‍ വാങ്ങിയ ബസുകളാകട്ടെ ആളില്ലാതയാണ് സര്‍വീസ് നടത്തുന്നത്.പല പുതിയ ബസുകളും ബ്രേക്ക് ഡൗണാവുന്നു.ബസുകളുടെ കാര്യക്ഷമത തന്നെ ദുരുഹമാണ്. ചെറിയ റോഡുകളില്‍ ഗതാഗതക്കുരുക്ക് ഉണ്ടാക്കാന്‍ മാത്രമാണ് ഇത്തരം ബസുകള്‍ സഹായിക്കുന്നത്.പുതുതായി വാങ്ങാന്‍ പോകുന്ന ബസുകളുടെ സ്ഥിതിയും ഇതു തന്നെയായിരിക്കും.
ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം എന്നാണല്ലോ ആപ്തവാക്യം.
https://www.facebook.com/Malayalivartha























